Grid View
List View
Reposts
 • vishnu_ashin 77w

  കൂടുതൽ മികച്ച സൃഷ്ടികൾ ഉണ്ടാവട്ടെ

  Read More

  കൈയിലുള്ള ഉത്തരങ്ങളോരോന്നും ചിലവായാൽ മാത്രമേ എഴുത്തുകൾക്ക് പുതിയ മാനങ്ങളുണ്ടാവുകയുള്ളു,നിരന്തരം ആരോഗ്യപരമായ ചോദ്യംചെയ്യപ്പെടലുകൾ ഉണ്ടാവണം, മറിച്ച് അസഹിഷ്ണുതയല്ല വേണ്ടത്

 • vishnu_ashin 80w

  കാലുറച്ചു നിന്നു
  മെയ്യ് നിവർത്തി
  ഉറച്ച മണ്ണിതിൽ
  ഉരുക്കുമുഷ്ടികൊണ്ട്
  ഉഴുത്തുതീർത്ത പാടവും
  ഉറച്ചുപോയ മാനസ്സങ്ങളും
  നിറഞ്ഞ വാനിതിൽ
  തെളിഞ്ഞു കണ്ടൊരാ-
  നിറങ്ങളേഴുമതിൽ
  നിറഞ്ഞു നിന്നു
  കുരുത്തുവന്നൊരാ-
  കുരുന്നുമുകുളങ്ങളിൽ
  ഉറച്ചു നിന്നു
  കരുത്തുകൊണ്ട ഭൂമിയും
  ഉദിച്ചു പുത്തനാധ്യായങ്ങളായ്.....

  Read More

  ദൈവങ്ങൾ
  ©vishnu_ashin

 • vishnu_ashin 80w

  വലവിരിച്ചു ഞാൻ വഴി തെളിക്കാം
  വലിയ മാനങ്ങളിൽ വലുതു തേടിടാം
  വൃത്തമല്ല, ചതുരമല്ല
  മറ്റു ജ്യാമിതികളുമല്ല
  ത്വരിതമല്ലാത്ത സംഘർഷങ്ങളാണ്
  അതിലുമതിരിടുമതിജീവനങ്ങളാണ്
  ചേർത്തുകെട്ടി നൂറ്റുവന്നതൊക്കെയും
  നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുമാണ്
  വിരുതിൽ പരിധികളില്ല
  നിമിഷാർദങ്ങളുടെ ആർക്കിട്ടെക്ടുമാണ് !!!

  നിലമറന്ന് നെയ്തുകൂട്ടണം
  തലമറച്ച് കാത്തുനിൽകണം
  പതുങ്ങി നിന്ന് പുതുമ നൽകണം
  ക്ഷമ ചോദിച്ചുടനെ വിഴുങ്ങണം
  വരണമിതുവഴി മലരുകളെ
  വീണ്ടും മതിമറക്കണം !

  ചവറ്റുകുട്ടകൾക്കതീതമാംവിധം
  കരവിരുതുകൾ ഉയരങ്ങളിലിടണം
  കാലവും കടന്ന്
  നൂൽ ബന്ധങ്ങളെ വലിച്ചുനീട്ടി
  പുതുക്കി നിർത്തണം
  ഊർന്നിറങ്ങണം
  കാത്തിരിപ്പുകൾക്കുശേഷം
  അവളെ കാണണം
  കഥനെയ്തുടുക്കണം !!

  Read More

  ചില ചിലന്തി ചിന്തകൾ
  ©vishnu_ashin

 • vishnu_ashin 80w

  മഴയും പ്രവാസമാണ്
  ജലകണങ്ങളിൽ
  സഖിയെ വിട്ടുപിരിഞ്ഞ
  പുഴയുടെയും,കടലിന്റെയും
  മഞ്ഞുതുള്ളിയുടേയുമൊക്കെ
  പ്രവാസം...
  ©vishnu_ashin

 • vishnu_ashin 86w

  വാഗ്ദത്ത ഭൂമിയിൽ നിന്നിറങ്ങിക്കൊൾക മൗനമേ
  നിന്നറുതിയിലലിഞ്ഞുകൊൾക
  ആരുമേയില്ല നിന്നുൾവിളികൾക്കു
  കാതോർത്തീടുവാൻ...
  എരിവേനൽ ചൂടിന്റെ കദനങ്ങളിൽ
  കരുണതേടിയിറങ്ങിയ കരങ്ങളിൽ
  ഉറവകളിന്നാത്മാവുടക്കിയില്ല
  കരുതലിൻ കണ്ണുകൾക്കിന്നു ചൂടേറ്റുമില്ല
  വീണ്ടും പ്രഹസനങ്ങളിലുടക്കി നീറി നിന്നു

  അതിർവരമ്പുകൾക്കതീതമാം വിധം
  അനിർവചനീയമായ
  അനുഭൂതിയിൽനിന്നരുൾകൊണ്ടു ചൊല്ലിയ
  അർദ്ധവിരാമങ്ങൾക്കിന്നു
  വിശപ്പിന്റെ അന്ത്യാഞ്ജലി

  അറിവുള്ളവനും അധികമുണ്ടു
  വലിച്ചെറിഞ്ഞവനുമറിഞ്ഞിരുന്നില്ല
  ആദിയിൽ നിറഞ്ഞ അഥിതി
  സൽക്കാരങ്ങളിലധികമായ് പോയ വിശപ്പും

  നിനക്കു നിറങ്ങളില്ല
  പൂക്കാലങ്ങളില്ല
  പാഴ് വാക്കുകളില്ല
  നേരായ് നെരിപ്പോടായ്
  നെഞ്ചിലെരിയുന്ന
  കനലുകളേയുള്ളു
  തിളക്കുന്ന മാത്രയിൽ
  അകമറിയുന്നവ.

  കാഴ്ച മറയ്ക്കും
  കഥ പറയും
  എരിഞ്ഞടങ്ങും
  പൊതികളെത്തും വരെ

  വരുവാൻ
  ഔചിത്യമുണ്ടായിരുന്നില്ല
  ആളറിഞ്ഞിരുന്നുമില്ല
  അതുകൊണ്ടളന്നുമില്ല
  അരവയറു നിറച്ചവരാരും
  അധികം ചോദിച്ചിട്ടുമില്ല !!!

  #malayalam

  Read More

  ഉൾവിളികൾ

  ©vishnu_ashin

 • vishnu_ashin 88w

  കെട്ടുപൊട്ടി ഉഴറി നടന്ന
  ചിന്തകളെ തെല്ലൊന്നൊതുക്കി ഞാൻ
  ചില്ലുപാത്രത്തിൽ വിരിഞ്ഞ
  മഴവില്ലിനാഴങ്ങളെ തേടി നടന്നു

  നീ വാടാതെ വച്ച കവിതതൻ
  ചിരിയിൽ ചിരിയായി
  വിടർന്ന ജ്യാമിതികളെന്നാത്മാവിൽ
  തീർത്ത പൂക്കാലങ്ങളിൽ
  ഞാനുറങ്ങി വീണ്ടും

  മധുരമായ് മധുതേടുമൊരു
  പൂമ്പാറ്റതൻ ഉദ്യമത്തെ തടഞ്ഞ
  മലർമന്ദമാരുതൻ കണക്കെ
  മനമറിയാതെ നിന്നു ഞാനും

  അറിഞ്ഞു കഴിഞ്ഞ കാലങ്ങളിൽ
  നിന്നധരങ്ങളിൽ ഞാൻ
  പെയ്തൊഴുകി നിന്നു
  കൊഴിഞ്ഞ പൂക്കളിൽ
  മെത്ത വിരിച്ചു ഞാൻ
  നിന്നെ കാത്തിരുന്നിരുന്നു

  ഋതുക്കളിൽ
  ഞാനൊരു
  മരമായ് വളർന്നിറങ്ങി
  നിന്നോർമ്മകൾക്കു
  തണലേകി മരിച്ചു

  കുഴിമാടങ്ങളിൽ
  വീണ്ടും മുളച്ചുപൊന്തി
  നിവർന്നു നിന്നു

  പിന്നെയും
  നിഴലുകളിൽ
  ചിരിച്ചുകൊണ്ടിങ്ങനെ
  നീ മുന്നിൽ നിൽപ്പൂ

  മെല്ലെ അടുത്തു വന്നു നിന്ന
  നിൻ കിതപ്പുകളിൻ
  ഇരുട്ടുകളിൽ
  ഞാൻ തിളച്ചു നിന്നു.

  എട്ടായിപിരിഞ്ഞ
  നിൻ നീരാളിപിടുത്തങ്ങളിൻ
  നെടുകയിൽ ഞെരിഞ്ഞമർന്നു
  വീണു.

  വാരിപ്പുണർന്നു നിന്ന
  ചുണ്ടുകളിൽ ഞാൻ
  ചുടുചോര മണത്തു
  തേറ്റകണക്കെയൂർനിറങ്ങിയ കോമ്പല്ലുകളെന്നാത്മാവിനാഴങ്ങളെ തൊട്ടു....

  #malayalam

  Read More

  മറുത

  ©vishnu_ashin

 • vishnu_ashin 89w

  പ്രപഞ്ചമാണ് വൻ പ്രഹേളികയാണ്
  പിടിച്ചു നിൽക്കാൻ പാടുപെടുന്നതിൽ
  അത്ഭുതപ്പെടേണ്ടതില്ല ഞാൻ

  മാറ്റമുണ്ട്
  മിഥ്യയല്ല
  വാതോരാതെ
  വഴിയറിയാതെ
  വന്നവൻ ഞാൻ

  കാലുകുത്തി
  കൈമടക്കി
  പരിണാമങ്ങളിൽ
  പരിചിതനായ്...

  ഭയങ്ങളിൽ ജീവിച്ചതൊക്കെയും
  സർവ്വനാശത്തെ ആദ്യം പഠിപ്പിച്ചു
  തല്ലുകൂടി, പിടിച്ചടക്കി
  അടിച്ചമർത്തി, അടിമകളാക്കി
  സ്വയം ശാസ്ത്രമായി വളർന്നുറങ്ങി.

  വീണ്ടും കണങ്ങളിൽ വേരറ്റുപോയ
  ചിന്തകൾതൻ പ്രകാശവേഗങ്ങളിൽ
  കിടന്നുഴറുന്നു ഞാനിന്നു വരെ...
  കൃത്യമായ ബാണങ്ങളെയ്ത്
  വീഴ്ത്തേണ്ടതുണ്ട്
  സത്യങ്ങളെ
  രഹസ്യങ്ങളെ
  സ്വത്വത്തെ അംഗീകരിക്കേണ്ട
  കാലങ്ങളിൽ ഞാൻ ചക്രവർത്തിയാകും
  പൂർവികർപോലും
  വീണ്ടുമെത്തി
  ചരിത്രമെഴുതും..
  പിന്നെ വിധിയിൽ
  വീണ്ടും നരനായ് മാറും.
  കൂട്ടിമുട്ടലുകളിൽ
  പുതുയുഗം പിറവികൊള്ളും...

  #malayalam

  Read More

  ആതിഥേയൻ

  ©vishnu_ashin

 • vishnu_ashin 90w

  അമ്മയോളമേ ക്ഷമിച്ചീടുകയില്ലയിന്നു നീ
  നന്മയോളങ്ങളെ അറിഞ്ഞീല്ലയോ
  അണയാത്ത തീനാളങ്ങളെന്നപോലെ
  എന്നെ കാത്ത നെഞ്ചിൻ ചൂടിൽ
  ഹൃദയതാളം കേട്ടുറങ്ങുന്നതോ
  ഇന്നോർമ്മകളിൽ മാത്രമായ്
  ഇടറുന്നോരെൻ ചെറുപാദങ്ങളെ
  ഇടറാത്ത ചുവടുകളിൽ പിടിച്ചുയർത്തുവാനും
  കരങ്ങളിൻ തഴമ്പുകൊണ്ടുപോലുമെന്നെ
  വേദനിപ്പിക്കാതെ തഴുകുവാനും
  നിങ്ങളെക്കാൾ കഴിവാർക്കുണ്ട്
  പരിഭവങ്ങളില്ലാതെ
  പറഞ്ഞയച്ച യാത്രകളിൽപോലും
  കൂടെവന്ന മനസ്സിനെത്ര ജന്മാന്തരങ്ങളിൽ
  ഞാൻ നന്ദി പറയേണ്ടു
  നിന്നോമനയായി ജീവിച്ച
  കാലങ്ങളിലൊരിക്കൽ കൂടി
  ജനിക്കുമെങ്കിൽ
  അതിലലിഞ്ഞിടാം
  ഞാനെന്നേക്കുമേ..
  മാടിവിളിക്കുമ്പോളും
  മാറോടണക്കുമ്പോഴും
  എനിക്കോടിയെത്താൻ കഴിയുന്നുവെങ്കിൽ
  ഇനിയുമെന്തിന് സ്വർഗ്ഗങ്ങളെ
  ഞാൻ തേടണം...
  ©vishnu_ashin

 • vishnu_ashin 91w

  .
  ..
  ..

  മൗനങ്ങളിൽ മാത്രം ചിരിച്ച പൂക്കൾ ��

  Read More

  മഴവിൽ ചിറകിൽ നിറമാർന്നൊഴുകും
  നിറമിഴിയോലും നിലവെ
  നിറമേഴും ചാലിച്ച രാവിനായ്
  നീ വരുവോളം എരിയാം ഞാൻ

  ഇടനെഞ്ചിൻ താളമായ്
  തുടികൊട്ടിയുണരുന്നു
  നീ തന്ന പകലോർമ്മകൾ

  അറിയുന്നു നീയും
  അറിയുന്ന ഞാനും
  അതിലേറ്റവും ഭംഗിയായ്
  പൊഴിയുന്ന മൃദുകണമെന്നപോൽ
  തുടിച്ച പൂവിൻ കവിൾതടം

  പൂമരങ്ങളിൽ പിണഞ്ഞു നിൽക്കാം
  വള്ളികളായ് പടർന്നു കേറാം
  കൊഴിഞ്ഞ പൂക്കളിൽ കൈകോർത്ത്
  കഴിഞ്ഞ പൂക്കാലങ്ങളിൽ വിരിയാം
  ജലപാതങ്ങളെ തൊട്ടുവണങ്ങിടാം

  തെന്നലിൻ കാതിൽ നീ ചൊല്ലിയ
  വാക്കുകൾക്കിന്നെന്തു ഭംഗി
  മധുരമാം ഈണങ്ങൾ പോലവ
  ഹൃദയങ്ങൾ നനക്കവേ
  ചുണ്ടോടു ചുണ്ടായി ചേരാൻ
  മോഹിച്ചു നില്പാണു ഞാൻ ...
  ©vishnu_ashin

 • vishnu_ashin 92w

  ഋതുക്കളൊരുപാട് ഈ കുന്നു കയറിയിറങ്ങിയിട്ടുണ്ട്,
  ചില ഓർമ്മകൾ പോലെ...
  ചുവടുകളിൽ അത് വ്യക്തമാകുന്നുണ്ട്...
  ഹൃദയത്തിൽ ചോര പൊടിയും,
  മുറിയട്ടെ!
  മുറിവുകളുടെ മ്യൂസിയമാവുന്നതിൽ പരം ആനന്ദം മറ്റെന്തിലിരിക്കുന്നു?
  പറിച്ചെറിഞ്ഞ ഹൃദയങ്ങൾ കൂട്ടിയിട്ട ചിതകളെരിയുപോലെയാണ്
  ഓരോ കലാലയ ജീവിതവും അവസാനിക്കുന്നതെന്ന് തോന്നാറുണ്ട്!
  അവിടങ്ങളിൽ ഞാനെന്നെ ജീവനോടെ കാണാറുണ്ട്!!
  ചവിട്ടിപിടിച്ച ഇലകലനങ്ങുന്നുണ്ട്...
  മുൻപ് ഞാനിതിന് മുകളിലൂടെ നടന്നു കാണും...
  ഒരുപക്ഷെ അവയും സൗഹൃദം പുതുക്കിയതാവും..
  അത്രയധികം ഇലകൾ പൊഴിഞ്ഞു പൂവിരിച്ച വഴികൾ...!!!
  ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കവ നീളുന്നുമുണ്ടാവും....
  പണ്ട് ആലോചിച്ചിട്ടുണ്ട് ഇന്നെങ്ങനെയിരിക്കുമെന്ന്,
  അവരാതങ്ങളോരോന്നും ആലോചിച്ചാൽ
  അതിന് ഇന്നുള്ള തൊലിക്കട്ടിയുടെ അതേ കനവും ഉണ്ടാവും..
  എല്ലാം തുടങ്ങുന്നതും അവിടന്നാണ്..
  എല്ലാം അനിവാര്യതകൾ തന്നെയാണ്!!!
  ക്യാമ്പസ്സിന്റെ മുഖങ്ങളോരോന്നും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്..
  മരങ്ങളോരോന്നും ഇനിയും എഴുതിതീരാത്ത ഏതോ തിരക്കഥകൾ ഒരുക്കുന്ന തിരക്കിലാണെന്ന് തോന്നുന്നു,
  ചിലതെല്ലാം ധ്യാനങ്ങളിൽ മുഴുകിയിരിക്കുന്നുണ്ട്..
  നിത്യജീവിതത്തിന്റെ യാഥാസ്ഥികതകളിലേക്ക് സമരസപ്പെടുമ്പോഴൊക്കെ ഇവിടെ വരണം...
  ഓർമ്മകൾ മറിച്ചു നോക്കണം..
  എന്തിനെയും ചിരിച്ചു നേരിട്ടിരുന്ന ആ പയ്യനെ ഞാൻ എക്കാലവും ഇഷ്ടപെടുന്നു...
  കലാലയ ജീവിതം അവസാനിച്ചതിലെ വലിയ നഷ്ടങ്ങളിലൊന്ന് അതായിരുന്നു!!!
  പടികളോരോന്നിനും ഒരായിരം പ്രണയങ്ങളുടെയും, വിപ്ലവങ്ങളുടെയും കഥകൾ പറയാനുണ്ടാവും...
  നിലയില്ലാതെ ചിരിച്ച കെട്ടിടങ്ങളുടെ മൂകത കണ്ടാൽ, ശബ്ദങ്ങളോരോന്നും അതിൽ അടക്കം ചെയ്തിരിക്കുവാണെന്നു തോന്നി പോകും...
  കാരണം ചിന്തകൾക്ക് തീപിടിച്ചത് ഇവിടെ നിന്നാണ്..
  ഉലയിലാവാഹിച്ചെടുത്തൊരയിരിനാൽ എഴുതി കൂട്ടിയതൊക്കെയും പിറവി എടുത്തതും അവിടങ്ങളിലാണ്..

  Read More

  നടന്നു നീങ്ങുന്തോറും ഹൃദയത്തിൽ ഭാരം കൂടിവരികയാണ്..
  കണ്ണിലെന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ട്..
  കാർമേഘങ്ങളാണ്
  നനയാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു..
  വീണ്ടും വരണം
  മഴ നനയണം..
  ©vishnu_ashin