Grid View
List View
Reposts
 • vishnu_ashin 41w

  പുകച്ചുതള്ളുമീ പകച്ചുരുളുകൾ
  പിടിച്ചുലച്ചൊരയിരിനാലൊതുക്കി
  നിർത്തി നീ നിണം വലിച്ചുകുടിച്ച
  കനത്ത രാത്രികൾ
  തണുത്തതില്ല നീയൊട്ടുമേ
  പറഞ്ഞു തീർത്ത വാക്കുകൾ
  കനൽകെടാതുലഞ്ഞു കത്തി
  ചുടു നിശ്വാസംപോലമർന്നു കത്തി.
  അറുത്തെടുത്ത തണ്ടിനാൽ
  മുറിഞ്ഞുപോയ താളുകൾ
  ഉറച്ച മനമതിൽ
  അടുക്കിവച്ചു
  വരിഞ്ഞുകെട്ടി
  മുഖം തുടച്ചെടുത്തു
  ഭാവശൂന്യനായ്...
  നിമിഷനേരങ്ങളിൽ
  പാഞ്ഞടുത്തുവന്നു കടിച്ചുകീറി
  കുടഞ്ഞെറിഞ്ഞ പകൽക്കിനാവുകൾ
  തനിച്ചു നിർത്തി.
  ഇനിയും മിഴിനീരുപോലുമൊരുനേരമെങ്കിലും
  ജ്വലിച്ചില്ലയെങ്കിൽ
  പകയെ പഴിപറയരുത്.
  വിള തിന്നും വളർന്നില്ല
  പകപോൽ ശരീരവും
  പിന്നെ പകൽപോലുള്ളവും
  പ്രകാശപൂരിതമായില്ല
  പിന്നെ മനുഷ്യനുമായില്ല...

  ©vishnu_ashin
  #malayalam

  Read More

  കുടിപ്പക

  ©vishnu_ashin

 • vishnu_ashin 48w

  പ്രിയപ്പെട്ട കവിയത്രിക്ക്...

  #malayalam

  Read More

  ഇന്നിവിടം പൂക്കാതിരിക്കാം
  താഴ്‌വരകൾക്കിതന്യവുമല്ലല്ലോ..
  ഉള്ളുതുറന്നുവച്ചുപോയ
  കവിതകൾ വീണ്ടും പൂക്കുമല്ലോ!!!...  ©vishnu_ashin

 • vishnu_ashin 57w

  തുരുത്ത്

  കാലം തിരയെ കാഴ്ച്ചക്കാരനില്ലാതെ
  തനിച്ചാക്കി പോയരെൻ
  വെള്ളിത്തുരുത്തുപോൽ ഏകനായ്
  നിന്നവരാരുണ്ട്?

  പ്രതീക്ഷ പുൽത്തകിടി വിട്ടുപോയ -
  നാളുകളിലവനെപോൽ
  ഋതുക്കളെ വെല്ലുവിളിച്ചവരാരുണ്ട്?

  വേരുപാകാനിടമില്ലയിന്നിവിടെ
  പ്രേതഭവനങ്ങൾക്കു
  കല്ലിട്ടുപോയവരൊരുക്കിയ
  കെട്ടുകൾ മാത്രമേയുള്ളു
  ഇന്നു തുരുത്തിൻ ഹൃദയങ്ങളിൽ

  എണ്ണമില്ലാത്ത മനസ്സുകളലയുന്നുണ്ടിന്നുമവനു ചുറ്റും
  അവയെ ക്ഷമിക്കാൻ
  പഠിപ്പിച്ചതും അവനാവും,
  കരയുന്ന ചുമരുകളുണ്ടിവിടെ,
  ചുടുനിശ്വാസങ്ങളുണ്ട്
  മരിച്ചുപോയ തുരുത്തിൻ ആത്മാക്കളുമുണ്ട്...

  ©vishnu_ashin

  Read More

  വേരുപാകാനിടമിന്നിവിടില്ല
  മുൻപ് പ്രേതഭവനങ്ങൾക്കു കല്ലിട്ടുപോയവരൊരുക്കിയ
  കെട്ടുകൾ മാത്രമേയുള്ളു
  ഇന്നിൻ ഹൃദയങ്ങളിൽ...

  ©vishnu_ashin

 • vishnu_ashin 57w

  ഉള്ളറിവ്

  അകക്കാമ്പിലെന്താണെന്ന്
  കണ്ടില്ല
  കേട്ടുമില്ല
  തിരിയറ്റുപോകുംവരെ
  അമറുന്ന കാറ്റിനും
  പുലരുവോളം കരഞ്ഞ വിശപ്പിനും
  ദയ തോന്നിയില്ല
  തലപാകം വെയിലും പൊള്ളിച്ചുവിട്ടു...!
  ©vishnu_ashin

 • vishnu_ashin 58w

  കടലിന്നാഴിയാഴങ്ങളിൽ മുങ്ങാങ്കുഴിയിട്ടൊഴുകുന്ന
  ശംഖുകൾപോലുഴറും മൗനങ്ങളാണു നമ്മൾ
  ഇതളിൽ തിരിയിട്ടു നിർത്തിയ
  നേത്രങ്ങളിലൂടായിരം കഥകൾ
  പറഞ്ഞിരുന്നു ഭൂതകാലങ്ങളിൽ നാം

  വഴിതേടിവന്ന ഞാറ്റുവേലകളിൽ
  ചന്ദനം ചൂടിച്ച തണുപ്പും
  കാറ്റു വന്നു തന്ന ഞാവൽപ്പഴങ്ങളും
  പാരിജാതം പാതിമയക്കിയൊരുക്കിയ
  രാത്രികളിൽ തന്ന ചുംബനങ്ങളും
  മാറ്റുകുറയാതെ നിന്ന നിൻ സ്നേഹവും
  അധരങ്ങളിൽ പൊഴിഞ്ഞൊരസ്രുപോൽ
  ഉറച്ചു തണുത്തിരുന്നു.

  ഇനിയും വരികളിലാദ്യം
  കണ്ടുമുട്ടേണ്ടവർ നാം
  കാത്തിരിപ്പുണ്ടു നിൻ വേഗങ്ങളിൽ
  നീ പകർന്ന കിതപ്പുകൾ
  എൻ ശ്വാസകോശത്തിൻ
  ചൂടിൽ പുണർന്നു പിണഞ്ഞു കിടന്നവ.

  മുരടിച്ചുപോയൊരെൻ കൈകളിൽ
  തുരുതുരെ പൊഴിഞ്ഞ
  കുഞ്ഞുപൂക്കളിൻ പൂക്കാലങ്ങളിൽ
  പൊഴിഞ്ഞ നൈർമല്യമാണു നീ
  അറിയാതെ വിടരുന്ന പുഞ്ചിരി
  തന്ന സായാഹ്നങ്ങളതിനെ
  മറക്കുവാൻ ഇടതന്നില്ലയിതുവരെയും..
  ഇനിയും പെരുവഴികൾ തീർക്കാതെ
  ചേർത്തിടാം അസ്തമനങ്ങൾക്കുമുമ്പ്
  ഒരുവേള നിനക്കു വേണ്ടി....
  ©vishnu_ashin

  Read More

  പ്രിയവേഗങ്ങൾ
  ©vishnu_ashin

 • vishnu_ashin 61w

  ഒരുവേള നിന്മുഖം ചുവന്നതില്ല
  അതുപോലുള്ളം പിന്നെ തുടിച്ചുമില്ല
  നേരിനായ് തേടുന്ന
  ഹൃദയങ്ങളുണ്ട് മണ്ണിതിൽ
  പതിയെ വേവുന്നൊരെൻ
  കാല്പാടുകൾ പോലവ നീറുന്നുവോ...
  അറിയുന്ന പുൽനാമ്പുകൾ നനച്ചു
  ചൂടിനെ തണുപ്പിച്ചവൾ
  ആതിഥേയയായ് ഉള്ളം നിറച്ചവൾ
  ചേർന്നിരുന്നു നിൻ ഇതളുകളിൽ
  മുറിപ്പെടാത്തൊരു തണ്ടിനാൽ
  ചേർത്തുവച്ച സ്നേഹവും...

  ©vishnu_ashin

  Read More

  തിരിച്ചറിവുകൾ

  ©vishnu_ashin

 • vishnu_ashin 63w

  അവസാന ദിവസമാണ്
  കൈകോർത്തു തണുത്തുകിടന്ന രാവുകൾ ഇനിയുമുണ്ടാവുമെന്നു തോന്നുന്നില്ല
  വേവുന്ന ഓർമകളിൽ അവരങ്ങനെ അലിയുകയായിരുന്നു...
  അവളും മറുപടി പറഞ്ഞില്ല
  ഒരു വട്ടം കൂടി ചോദിച്ചുമില്ല
  ദുഃഖം ഘനീഭവിപ്പിച്ചു നിർത്തിയതുകൊണ്ടാണോ എന്നറിയില്ല
  കണ്ഠമിടറി...
  .
  .
  മറുത്തുചോദിക്കാതെ ക്യാരറ്റ് കഷ്ണം സാമ്പാറിലേക്കടുത്തുചാടി ആത്മഹൂതി ചെയ്തു
  വറുത്തരച്ച തേങ്ങയുടെ മണം വന്ന പകലിൽ
  പിന്നെയും എന്റെ രുചിഭേദങ്ങളിലവൻ ആരാദ്യനായ്.

  Read More

  കടപ്പാട്
  ©vishnu_ashin

 • vishnu_ashin 64w

  മടക്കമാണെന്നറിയുന്നതിൽ
  മറുത്തു ചോദിക്കരുത്
  മടുത്തുപോയ മനസുകൊണ്ട്
  മാറിനിന്നു മുറുമുറുക്കരുത്

  അലയുന്ന ചിന്തകൾക്കിന്നതിരഥനില്ല
  നാലുപാടും ചിതറിയോടിയ
  ശരികളും ഞാനും
  ഇന്നലെയുടെ ഓർമ്മകളിൽ
  സ്വപ്നങ്ങളെ പിടിച്ചു
  വേവിച്ചു കഴിച്ചതറിയാതെ
  പകലുകൾ വീണ്ടും
  ഛർദിച്ചു കൂട്ടി

  കുറ്റബോധങ്ങളാവിയായി
  പെയ്യ്തു തുടങ്ങി
  അവ തന്നുപോയ വിരഹങ്ങൾ
  ഇന്നെന്റെയാത്മാവിൽ
  മുള്ളുവേലി തീർത്തതും
  വരി മറന്നതും
  ചിരി മറന്നതും
  വഴിപിഴച്ച ചിന്തകളിൽ
  തൂങ്ങി നിന്നു !!!
  കണ്ടുനിന്ന ചുമരുപോലും
  കല്ലറകളായി നാലുപാടും വന്നു മൂടി...
  ©vishnu_ashin
  #malayalam

  Read More

  വിഷാദം

  ©vishnu_ashin

 • vishnu_ashin 65w

  ചില ആൾക്കാരെന്താ ഇങ്ങനെ എന്ന് വിചാരിച്ചു പോകാറുണ്ട്, കൂടുതലും സ്വാധീനിച്ച കാര്യങ്ങളിൽ നിന്ന് ഉൾക്കൊണ്ട നല്ലതോ മോശമോ ആയ കാര്യങ്ങളാണ് ഓരോ മനുഷ്യനെയും മോൾഡ്‌ ചെയ്തെടുക്കുന്നത്.
  ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നതുപോലും ചില സമയങ്ങളിൽ ശരിയാണെന്നുള്ള ഒരു കാഴ്ചപ്പാടിൽ നിന്നു കൊണ്ടായിരിക്കണം, ഇങ്ങനെ ചിന്തിക്കുമ്പോൾ പോലും വേറെ ഒരു തലത്തിൽ നിന്നു നോക്കുന്നവർക്ക് ഞാനും തെറ്റുകളാണ്. ഒരാളോട് അതിയായ ദേഷ്യം തോന്നുമ്പോ ഇപ്പറഞ്ഞ പടി ആലോചിച്ചു നോക്കാറുണ്ട്, ചിലപ്പോളൊക്കെ ചെറുതായി സാഹചര്യങ്ങളെ മനസ്സിലാക്കി പെരുമാറാൻ സാധിക്കാറുമുണ്ട്‌.എന്നാൽ എല്ലാ സന്ദർഭങ്ങളിലും ഇത് പ്രാക്ടിക്കലുമല്ല.ശരിയാണ്, ചിലതൊക്കെ അവസരോചിതമായി സംഭവിച്ചു പോവുന്നതുമായിരിക്കും, പക്ഷെ വാക്കുകൾ കൊണ്ട് നഷ്ടപ്പെടുത്തിയവ അതേപടി തിരിച്ചെടുക്കാൻ കഴിഞ്ഞെന്നും വരില്ല. ഞാൻ എന്റെ ശരികൾക്കുവേണ്ടി ജീവിക്കുന്നു എന്നു പറയുമ്പോളും മറ്റുള്ളവരുടെ ശരികളെ കേൾക്കാതിരിക്കുമ്പോ അതെങ്ങനെ ശരിയാവും?!!
  'ശരിക്കും ശരി 'എന്നുള്ളതൊക്കെ വേറെയും വിഷയങ്ങളാവും, പക്ഷെ അന്തിമമായി സമയമായിരിക്കും എല്ലാം തീരുമാനങ്ങളുടേയും ആധാരം.⏳️
  ©vishnu_ashin

 • vishnu_ashin 65w

  സ്വതന്ത്രനാവുക മൗനമേ
  ഇതിഹാസങ്ങളിലമരനാവുക
  അനുചിതങ്ങളിതു വൈകിയതില്ലയോ
  അറിഞ്ഞു വരവേൽക്കുക നീ
  വഴിതെളിക്കുക....
  കാവ്യത്തിനു നീതിയിതന്യമല്ല
  കവി കാരുണ്യവാനുമല്ല
  കാട്ടാളനാണ് !!!
  ആത്മാവിനെ മുറിച്ച്
  മഷിയിൽ പുരട്ടുന്നവൻ
  മൗനികളെ മൗനങ്ങളായ് വെടിഞ്ഞവൻ
  ശബ്‌ദങ്ങളെ ജീവനോടെ
  ചുട്ടെരിച്ച് ചാരമാക്കി
  വീണ്ടും ജനിപ്പിച്ച്
  കരുണ കാട്ടുന്നവൻ
  കാലനുമല്ല
  കറുപ്പുമല്ല
  കേൾക്കുന്നവന്റെ കാതമാണ്
  നാക്കുള്ളവന്റെ ആയുധങ്ങളുമാണ്
  ശക്തിയുള്ള യുക്തികളാണ്
  എവിടെയെങ്കിലും
  വീണ്ടും തുടർച്ച കാണാം...
  ©vishnu_ashin

  Read More

  കണ്ണ്
  ©vishnu_ashin