Grid View
List View
Reposts
 • vaaaaji 66w

  ഇവീ... ഇന്നലെ മുട്ടിലിഴഞ്ഞൊരു ബാല്യമെന്റെ നേരെ കൈനീട്ടി ചില്ലറതുട്ടിനായ് തേടിയപ്പോഴലിന്റെ ഗദ്ഗദം കടിച്ചമർത്തി ഞാൻ വിഷണ്ണനായ്.... ഒട്ടിയ വയറുമായിളം കൺകൾ മന്ത്രിച്ചു സമത്വമെത്രയോ കാതമകലയാണ്... പബ്ജി യുടെ കഥപറഞ്ഞാസ്വദിക്കുന്ന എനിക്ക് ചുറ്റുമുള്ള ബാല്യ - കൗമാരങ്ങളെ കുറിച്ചോർത്തുപോയ് ഞാൻ... ചുവന്ന മഷി പേനകൊണ്ടെഴുതേണ്ട മുദ്രാവാക്യപുസ്തക താൾകളിൽ പുലരാത്ത നാളെയുടെ ലാഭ വിഹിത കണക്കെഴുതിയിട്ട ഞാനല്ലയോ സഖാവേ സ്വപ്നങ്ങളെ വില്പനക്ക് വച്ചവൻ ??? ����

  Read More

  സഖാവിനോട്

  ©vaaaaji

 • vaaaaji 66w

  ഇവീ .... നിന്റെ ഓർമ്മകുംഭം ഞാൻ തിരിച്ചേൽപിക്കുന്നു ... ഇനിയെന്റെ വിഴുപ്പുഭാണ്ഡത്തിലത് പേറുവാൻ വയ്യ ... !!!!

  Read More

  ഓർമ്മകുംഭം

  ©vaaaaji

 • vaaaaji 66w

  ഇവീ.... നിന്നോർമകളുമായി രമിച്ചു നേരം പുലർന്നതറിഞ്ഞില്ല.. ഇനി നീയെന്റെ പകൽ തിരികെ തരിക.. കറുകനാമ്പുകളെ മെതിക്കാതെന്റെ യാത്ര തുടരണം.. ഈ വിജനതയ്ക്കപ്പുറം മീസാൻ കല്ലുകൾക്കടിയിലെനിക്കൊരു സത്രമുണ്ട്.....

  Read More

  യാത്ര

  ©vaaaaji

 • vaaaaji 68w

  തോരാതെ തോരാതെ പെയ്തു നിന്നോർ-
  മ്മകൾ പ്രവാഹമായൊരു പൂമഴ പോൽ.... .
  .
  .
  .
  കൺപോളകൾ നിറഞ്ഞു കവിഞ്ഞു
  കവിൾ തടങ്ങളിൽ ചാലിട്ടൊഴുകി..... .
  .
  .
  മുറ്റത്തു മൊട്ടിട്ടു എൻ ചുണ്ടൊന്നു
  തൊട്ടപ്പോൾ പൂത്ത ചെറു പുഷ്പമേ........ .
  .
  എന്റെ മൂളിപ്പാട്ടിന്നു നീ ഇളകി ആടിയ-
  തെന്നിലിന്നൊരു നൊമ്പരമോർമ്മ മാത്രമോ....
  .
  .
  . ഉമ്മറ വാതിലിലിരുന്നൊരാ കുഞ്ഞു പൂ ചൂണ്ടി വിതുമ്പി ; പിടഞ്ഞു എൻ മനം .... .
  .
  .
  അമ്മ വന്നിറുത്തൊരാ നേരം; ഇട-
  നെഞ്ചിലേതോ ഇരുൾ വന്നുമൂടിയ പോൽ.... .
  .
  .
  . ഇനിയെന്റെ മിഴിനീരൊരർച്ചന!! ; ശോക-
  ഗാനമായി അണയും നിന്നിതളിൽ മർമ്മരമായി....

  Read More

  വണ്ടും പൂവും

  ©vaaaaji

 • vaaaaji 69w

  ഇവീ... കുഞ്ഞുന്നാളിലെ എഴുന്നേറ്റ് അമ്മയുടെ തോളിൽ തല ചായ്ച്ചു മുറ്റത്തിറങ്ങുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ടായിരുന്ന ചെമ്പരത്തിയോട്, ആ ചെമ്പരത്തിയുടെ ചെഞ്ചുവപ്പിനോട് തോന്നി തുടങ്ങിയ പ്രണയമാണ്... പിന്നീടെപ്പോഴോ ഈ നിറം എന്റെ കാഴ്ചപ്പാടുകൾ ആയി മാറി... എന്നെ ഞാൻ ആക്കിയത് ഈ ചെഞ്ചോരക്കൊടിയാണ്.. ഈ കൊടി ഉയരെ പാറി കളിക്കുന്ന പുലരിയാണ് എന്റെ സ്വപ്നങ്ങളിൽ നിറയെ ... #ലാൽ_സലാം

  Read More

  കൊടി

  ©vaaaaji

 • vaaaaji 69w

  ഇവീ.... കാട്ടിലെവിടെയോ നിന്നോർമ്മകൾ പേറുന്ന ചെപ്പെനിക്കു നഷ്ടമായി.
  ചെപ്പു തിരയാൻ നറു നിലാവ് ശിഖരങ്ങൾക്കിടയിലൂടരിച്ചിറങ്ങി വന്നു ; വെള്ളാരം കല്ലുകൾക്കിടയിൽ പരൽ മീനുകളും കുറ്റിക്കാട്ടിൽ പാതിരാകോഴിയും തിരഞ്ഞു...
  ഇന്നും മനസ്സിന്റെ ഉമ്മറപ്പടിമേലെ വച്ചൊരാ ചെപ്പെനിക്കു നഷ്ടമായില്ലെങ്കിൽ എന്നു ഞാനാശിക്കും....

  Read More

  ഓർമ്മച്ചെപ്പ്

  ©vaaaaji

 • vaaaaji 69w

  ഇവീ.... നിശ്ശബ്ദമാണ് ചുറ്റും.. രാത്രിയുടെ യാമങ്ങളിൽ പാതിരാ കോഴി പോലും കൂവാൻ മെനക്കെടുന്നില്ല. നിശ്ശബ്ദതയ്ക്കും സൗന്ദര്യമുണ്ട്. എണ്ണമറ്റ നിശ്ശബ്ദതകൾ കൂടിച്ചേരുമ്പോൾ അതൊരു സംഗീത മായി അനുഭവപ്പെടുന്നു (#MT ) . നീയും നിശ്ശബ്ദമായ ഒരു സംഗീതമാണ്.. മനസ്സിന്റെ ചെപ്പിൽ ആരുമറിയാതെ അനസ്യൂതം പ്രവഹിക്കുന്ന രാഗസുധ. തെങ്ങോലകളെ താലോലിച്ചു നിലാവ് ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടാവും, പേക്രാച്ചി തവള പൊത്തിലൊളിച്ചിരുന്നു അതു നോക്കി ചിരിക്കുന്നുണ്ടാവണം.
  കരാം കീരി ഒച്ചയുണ്ടാക്കി വായയിലെ ഉമിനീരു വറ്റി വെള്ളം കുടിക്കാൻ വാഴാണിയിലിറങ്ങി തൊണ്ട നനക്കുന്നുണ്ടാവണം.. പാട്ടു നന്നാവാത്തതിൽ കുറുക്കൻ മാളത്തിലിരുന്നു പിറുപിറുക്കുന്നുണ്ടാവണം. ഇലക്ടിക് ലൈനിൽ തൂങ്ങിയാടി വവ്വാൽ ആരോടെന്നില്ലാതെ പരിഭവം പറയുന്നുണ്ടാവണം.ശ്മശാന മൂകത ആണ് ചുറ്റും... എനിക്കു ചുറ്റുമുള്ള നിശ്ശബ്ദത സംഗീതമായി അനുഭവപ്പെടുന്നത് നീ എന്റെ ഉള്ളി രുന്നു നേരത്തെ പറഞ്ഞ രാഗമായി എന്നെ വലയം ചെയ്യുന്നത് കൊണ്ടാണ്. പ്രിയപ്പെട്ടവളേ .... ഉറക്കം കൺപീലികളിൽ തൊട്ടിലാട്ടി തുടങ്ങി. നീയാകുന്ന രാഗത്തിലലിഞ്ഞു ഞാനിനി മയങ്ങട്ടെ... നാളത്തെ പുലരി എന്നത്തെയും പോലെ നന്മ നിറഞ്ഞതാവട്ടെ... ഇഷ്ടം മാത്രം ........ എന്ന് നിന്റെ മാത്രം... .... ...... ... ......... (ഒപ്പ്)

  Read More

  പ്രണയലേഖനം

  ©vaaaaji

 • vaaaaji 69w

  ഇവീ... എന്റെ ശരീരത്തിന്റെ ഇടതു ഭാഗത്തു മിടിക്കുന്ന ചുവന്ന ഹൃദയം നിനക്ക്‌ തന്നിരിക്കുന്നു...

  Read More

  ചുവന്നഹൃദയം

  ©vaaaaji

 • vaaaaji 69w

  ഇവീ.... നിന്നോർമകളുമായി രമിച്ചു നേരം പുലർന്നതറിഞ്ഞില്ല.. ഇനി നീയെന്റെ പകൽ തിരികെ തരിക.. കറുകനാമ്പുകളെ മെതിക്കാതെന്റെ യാത്ര തുടരണം.. ഈ വിജനതയ്ക്കപ്പുറം മീസാൻ കല്ലുകൾക്കടിയിലെനിക്കൊരു സത്രമുണ്ട്.....

  Read More

  യാത്ര

  ©vaaaaji

 • vaaaaji 70w

  തോരാതെ തോരാതെ പെയ്തു നിന്നോർ-
  മ്മകൾ പ്രവാഹമായൊരു പൂമഴ പോൽ.... .
  .
  .
  .
  കൺപോളകൾ നിറഞ്ഞു കവിഞ്ഞു
  കവിൾ തടങ്ങളിൽ ചാലിട്ടൊഴുകി..... .
  .
  .
  മുറ്റത്തു മൊട്ടിട്ടു എൻ ചുണ്ടൊന്നു
  തൊട്ടപ്പോൾ പൂത്ത ചെറു പുഷ്പമേ........ .
  .
  എന്റെ മൂളിപ്പാട്ടിന്നു നീ ഇളകി ആടിയ-
  തെന്നിലിന്നൊരു നൊമ്പരമോർമ്മ മാത്രമോ....
  .
  .
  . ഉമ്മറ വാതിലിലിരുന്നൊരാ കുഞ്ഞു പൂ ചൂണ്ടി വിതുമ്പി ; പിടഞ്ഞു എൻ മനം .... .
  .
  .
  അമ്മ വന്നിറുത്തൊരാ നേരം; ഇട-
  നെഞ്ചിലേതോ ഇരുൾ വന്നുമൂടിയ പോൽ.... .
  .
  .
  . ഇനിയെന്റെ മിഴിനീരൊരർച്ചന!! ; ശോക-
  ഗാനമായി അണയും നിന്നിതളിൽ മർമ്മരമായി....

  Read More

  ക്ലൈമാക്സ്‌

  ©vaaaaji