swapnasanjari_46

www.instagram.com/_bhranthante_thoolika_46

എന്നെക്കാൾ രണ്ട് പിരി കൂടുതൽ ഇളകിയവരെയാണ് എനിക്ക് ഇഷ്ട്ടം.

Grid View
List View
Reposts
 • swapnasanjari_46 31w

  റൊസാരിയോ തെരുവോരങ്ങളിലെ ഓരോ മണല്തരികളും പറഞ്ഞിരിക്കാം.
  അവർക്ക് വേണ്ടി രണ്ട് ഇതിഹാസങ്ങൾ പിറന്ന് വീണ മണ്ണാണിതെന്ന്...
  ഒരാൾ വിപ്ലവം കൊണ്ട് ലോക ജനതയുടെ നെഞ്ചിലേക്ക് ഇടം കണ്ടെത്തിയവൻ.
  മറ്റൊരുവൻ തുകൽപ്പന്തു കൊണ്ട് ഇടത് കാലിന്റെ മന്ത്രികതയിൽ മായാജാലം തീർത്തവൻ...

  The Lionel Messi🔥

  ഒരിക്കൽ പോളിയോ ബാധിച്ചു കാലുകളുടെ വളർച്ച നഷ്ട്ടപ്പെട്ടു.
  പിന്നീട് ഡോക്ടർമാർ വിധി എഴുതി ഈ കാലുകൾ കൊണ്ട് ഇനിയൊരു അടി പോലും നടക്കാൻ സാധിക്കുകയില്ല എന്ന്.
  ആ വിധിക്കും വാക്കുകൾക്കും വിപരീതമായാണ് പിന്നെ ലോകം കണ്ടത്.
  തുകൽപ്പന്തുകളെ ഇരുകാലുകളിൽ മന്ത്രിക വലയങ്ങൾ തീർത്തു എതിരാളികൾക്ക് പോലും എത്തിപ്പെടാത്തത്ര വേഗതയിൽ
  അവൻ കുതിച്ചു പാഞ്ഞു..

  ഇന്നവൻ ലോക ജനതയുടെ വികാരമാണ്,
  പ്രതീക്ഷയാണ് അതിലുപരി ആവേശമാണ്.♥️

  "ലോകത്തിൽ എവിടെയും കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു കാര്യമാണ് ഒരു രാജ്യം അവരിൽ എടുത്തിരുന്ന ഒരു തീരുമാനം.
  #Messi എന്ന പേരിൽ ഇനിയൊരാളും ജനിക്കാനോ പേര് നൽകാനോ പാടില്ല.
  ആ പേര് അവന് മാത്രമുള്ളതാണ്..."

  അതെ അത് അവന് തന്നെ
  അർഹത ഉള്ളത് ആണ്.
  അത് കൊണ്ടാണല്ലോ ലോകത്തിലെ ഓരോ കോണുകളിൽ നിന്നും മിശിഹാ🔥 എന്ന് ആർപ്പു വിളിക്കുന്നത്..

  കാൽപ്പന്തു കളിയുടെ രാജകുമാരന്
  ഒരായിരം ജന്മദിനാശംസകൾ.😘😘😘

  Read More

  ©swapnasanjari_46

 • swapnasanjari_46 31w

  മൗനത്തിന്റെ ഭാഷ അറിയാവുന്നവരുടെ
  അടുക്കലിൽ നിന്ന് അതൊന്ന് പഠിച്ചെടുക്കണം.
  എന്നിട്ട് വേണം ചിലരുടെ കണ്ണുകളിൽ നോക്കി എനിക്ക് ചോദിക്കാൻ...!😊

  ©swapnasanjari_46

 • swapnasanjari_46 31w

  നിനക്ക് ഇനിയും എന്നെ കണ്ട് കിട്ടിയിട്ടില്ലേ?

  കാലങ്ങൾക്ക് ശേഷം എന്നെ മൂടുവനായി ഞാൻ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്.
  അതൊരു തുരുത്താണ്.
  ചെടികളോ, മരങ്ങളോ, പുൽത്തകിടുകളോ ഇല്ലാത്ത വറ്റി വരണ്ട് കിടക്കുന്ന വിജനമായ തുരുത്ത്.

  മൗനതയിലേക്ക് എറിയപ്പെട്ട നിന്റെ മനസ്സിനെ ഒരിക്കൽ നിനക്കു വീണ്ടുകിട്ടുകയാണെങ്കിൽ,
  നിന്റെ മനസ്സ് എന്നെ തിരക്കി ഇറങ്ങാൻ
  വെമ്പൽ കൊള്ളുന്നുവെങ്കിൽ.
  അതുമല്ലങ്കിൽ നനത്തു ഉറച്ച നിന്റെ
  ചുണ്ടുകൾ എന്നോട് കുശലം പറയാൻ
  ആഗ്രഹിക്കുന്നുവെങ്കിൽ
  നീ എന്നെ തിരക്കി വരണം.
  ഒരുപക്ഷെ അന്നും നിനക്ക് എന്നെ കണ്ട് കിട്ടുകയില്ല എന്ന് തോന്നുന്ന നിമിഷം.
  നിന്നെ അറിയിക്കാൻ വേണ്ടി മാത്രമായി
  ഞാൻ എന്റെ ഖബറിന്റെ ഒരറ്റത്ത്
  ഒരായിരം മൈലാഞ്ചി ചെടികൾക്ക് ഇടയിൽ
  ഒരു ഞാവൽ പഴത്തിന്റെ വിത്ത് നട്ട് വെച്ചിട്ടുണ്ട്.
  അതിൽ കായ്ച്ചു നില്കുന്ന പഴത്തിന്
  നീ പലപ്പോഴും അറിയാതെ പോയ...
  എന്റെ സ്നേഹത്തിന്റെ രുചിയാണ്.
  എന്റെ പ്രണയത്തിന്റെ നിറമാണ്...💜

  Read More

  ©swapnasanjari_46

 • swapnasanjari_46 31w

  ഒരിക്കൽ പ്രണയത്തിന്റെ സുന്ദരമായ
  നിമിഷങ്ങളെ കുറിച്ച് ഓർത്തു
  കഴിഞ്ഞിരുന്ന ഒരുവളിലേക്ക്
  വീണ്ടും പ്രണയത്തിന്റെ
  ഓർമ്മപ്പെടുത്തലുകളുമായി
  നിങ്ങൾ ചെല്ലാതിരിക്കുക...🙂

  ©swapnasanjari_46

 • swapnasanjari_46 35w

  എന്റെ പ്രണയത്തിന്
  മരണത്തിന്റെ ഗന്ധമാണ്
  എന്ന് നീ പണ്ട് പറഞ്ഞത്
  ഇന്ന് നിന്റെ ശവക്കല്ലറയിൽ
  നിന്ന് കാണാൻ ഇടയായി

  ©swapnasanjari_46

 • swapnasanjari_46 36w

  അത്രമാത്രം പ്രിയപ്പെട്ടവളുടെ
  ചില ഇഷ്ട്ടങ്ങൾ എവിടേയോ
  കരിമ്പലടിച്ചു കിടപ്പുണ്ട്...🙂

  ©swapnasanjari_46

 • swapnasanjari_46 49w

  നിങ്ങൾക്കിടയിൽ..
  മഴമേഘങ്ങളെ പുതപ്പിനുള്ളിൽ
  ഒതുക്കി സ്വപ്നം
  കാണുന്ന ഒരുവളുണ്ട്...

  ©swapnasanjari_46

 • swapnasanjari_46 55w

  മൗനതയുടെ ഭാഷ അറിയാവുന്ന
  ചില പെണ്ണുങ്ങളുണ്ട്.
  കണ്ണുകളിൽ മഴമേഘങ്ങളെ
  ഒളിപ്പിച്ചു വെച്ച്,
  ചുണ്ടുകളിൽ പുഞ്ചിരികൾ
  പൊഴിക്കുന്ന ഒരുകൂട്ടം
  പെണ്ണുങ്ങൾ...❤️

  ©swapnasanjari_46

 • swapnasanjari_46 55w

  നമ്മൾ പ്രണയിച്ചു
  കഴിഞ്ഞ രാവുകൾക്ക്,
  ഇന്ന് നമ്മളോട് ഭയമാണത്രെ..

  ©swapnasanjari_46

 • swapnasanjari_46 55w

  അവൾ....
  മഴമേഘങ്ങളെ കണ്ണിൽ ഒളിപ്പിച്ചു,
  പിൻകഴുത്തിൽ പ്രണയം
  പച്ചകുത്തിവെച്ചവൾ.❤️

  Read More

  ©swapnasanjari_46