പൂർണ്ണതകളില്ലാത്ത ചിന്തകൾക്ക് പുറകിൽ അർത്ഥശൂന്യമായ ജീവിതാനുഭവങ്ങളാണ്.
ഗത്യന്തരമില്ലാതെ പായുന്ന സമയത്തിന് കുറുകെ ചാടുന്ന കാലം അനശ്വരതയുടെ കാവലാളാണ്.
യാത്രയുടെ പകുതിയിൽ വേർപ്പിരിയുന്ന പോലെ മനോഹരമായ നിമിഷങ്ങൾക്ക് അന്ത്യം കുറിക്കേണ്ടി വരും. ഒടുക്കം ചിന്നി ചിതറിയ ശവശരീരങ്ങൾ കാണാം!!!
നിൻ്റെ നിഴലിനേയും.
©suadhacyusaf
suadhacyusaf
-
suadhacyusaf 40w
-
suadhacyusaf 45w
"ചിന്തകളാണെന്റെ ഭാരം...."
"അവ ഉപേക്ഷിച്ച് തിരികെ വരാമായിരുന്നില്ലേ ....."
"തിരിച്ചുവരാനാവത്ത വിധം ഞാൻ ബന്ധസ്ഥയായിരിക്കുന്നു..."
"ആത്മാവില്ലാത്ത ശരീരമെന്ന് വാസ്തവം !!! "
" .............. "
©suadhacyusaf -
suadhacyusaf 51w
ഓർമ്മകളെയാണ് ഞാൻ കൂടുതൽ ഭയപ്പെടുന്നത്....
മരിച്ചിട്ടും മരിക്കാത്ത ഓർമ്മകൾ......
ദു:സ്വപ്നങ്ങളിൽ ഞാനവയ്ക്ക് അടിമയാണ്....
ഇരുണ്ട അഴിക്കുള്ളിൽ ബന്ധസ്ഥമായ എൻ്റെ ശരീരത്തെ അവ വേട്ടയാടി കൊണ്ടിരിക്കുന്നു....
തളർവാതം പിടിച്ച എൻ്റെ ബലിഷ്ഠമായ ആത്മാവ് ഉറങ്ങിക്കിടക്കുകയാണ്....
അതെ, ഞാൻ അശക്തയാണ്......
മരണമില്ലാത്ത ഓർമ്മകൾക്ക് കീഴ്പ്പെട്ടവൾ......
ജീവനില്ലാത്ത ആത്മാവിൻ്റെ ശരീരം എൻ്റേതാണ്.....
പൂർണ്ണതയിൽ അപൂർണ്ണമായവൾ!!!
©suadhacyusaf -
suadhacyusaf 53w
ആത്മാവൊഴിഞ്ഞ നിൻ്റെ ശരീരം മരവിക്കുന്നതിനു മുമ്പേ ഞാൻ മരിച്ചിരുന്നു.......
ഈ ഗാഢമായ നിദ്രയിൽ നിന്ന് ഇനി എഴുന്നേൽക്കില്ലെന്ന സത്യത്തെ ഞാൻ മറന്നു......
ചുറ്റും കൂടി നിന്നവർക്കു മുന്നിൽ ഞാനൊരു അജ്ഞാതയാണ്...
തികച്ചും ജീവഛവമായൊരു അജ്ഞാത !!
©suadhacyusaf -
Iam Night
"Not only in the slums but also in the city,
Every one's scared of me and moved to safer places.....
The darkest gust blew all over my body....
The parks without children laughter,
The roads without horns of vehicles,
Even the birds and animals afraid of me....
The nature wore the mask of silence...
Now,the world is empty.....
Because I am Black....
©suadhacyusaf -
©suadhacyusaf
-
കൂടെയുണ്ടാവുമെന്ന് പറഞ്ഞവർക്ക് ഇറങ്ങി പോവാനാണത്രെ ഓർമ്മകളെ മരണമില്ലാത്തവയാക്കിയത് !!!!
©suadhacyusaf -
നിൻ്റെ മൗനത്തിന് ആയുധങ്ങളേക്കാളേറെ മൂർച്ചയാണ്.......
വാക്കുകൾ കൊണ്ട് വീർപ്പുമുട്ടിച്ച നിൻ്റെ ഈ മൗനത്തിന് ആത്മാവെടുക്കുന്ന വേദനയാണ്.....
പ്രണയമേ.............
നിൻ്റെ മൗനത്തെ ശമിപ്പിക്കാൻ ഞാനെൻ്റെ മധുചഷകത്തിൽ നിന്നും തേൻ പകരാം....
നെയ്തുകൂട്ടിയ എൻ്റെ സ്വപ്നങ്ങൾ കൊണ്ടൊരു പളുങ്കു കൊട്ടാരം നിർമ്മിക്കാം....
അതിലെ സിംഹാസനം നിനക്കായി ഒഴിച്ചിടാം....
എന്നിലേക്കലിയാൻ എൻ്റെ പ്രാണൻ നിനക്കു ഞാൻ ബലി നൽകാം......
പകരമാവില്ലെന്നറിയാം......
നിനക്കു പകരം നീ മാത്രം....
©suadhacyusaf -
ശരിയെന്ന് തോന്നിക്കുന്ന ചില തെറ്റുകൾ.....
തെറ്റെന്ന് തോന്നിക്കുന്ന ചില ശരികൾ......
©suadhacyusaf -
അന്തിചോപ്പിൻ കാന്തിയിൽ
ചന്തംചാരി കതിരവൻ;
അന്തിച്ചു നിൽക്കാതാഴിയിൽ
നീരാടുവാനെന്തിനീ നാണം....
യാമിനി തൻ വാഞ്ഛയിൽ
അനുരക്തമായീ നിൻ ഗാത്രം;
അപത്രപിച്ചിടേണ്ട തരണീ
അണയുക നിൻ പ്രാണനിൽ.....
©suadhacyusaf
-
s_m_a_basi 60w
മഴ തിമർത്ത് പെയ്യുകയാണ്.....
ഓരോ തുള്ളികൾക്കും
അവളുടെ തിളക്കമുണ്ട്.....
വരണ്ട ഹൃത്തിൽ സ്നേഹത്തിൻ വിത്തുകൾ മുളപ്പിച്ച് അവൾ തോരാതെ പെയ്യാറുണ്ട്....
ഇവിടമാകെ സ്നേഹത്താൽ കാടുപിടിച്ചിരിക്കുന്നു.....
പൂക്കളും കായ്ക്കളും വസന്തം വിരിച്ചൊരിടം....
ഞാനും അവളും മഴയും മരവും തമ്മിലുള്ള ബന്ധമാണ്....
അവളില്ലെങ്കിൽ ഞാൻ എത്ര വികൃതം...
അവളില്ലാത്ത വരൾച്ചകൾ തൻ ഇടവേളകളിൽ എന്നിൽ നിന്നും കൊഴിഞ്ഞ് വീഴുന്ന പൂക്കളും കായ്ക്കളും ഇലകളുമാണ് എന്നിലെ
ഈ അക്ഷരങ്ങൾ
അവൾ പെയ്യട്ടെ
വീണ്ടും വീണ്ടും ഞാൻ മുളച്ചു വസന്തമാകട്ടെ.....
©s_m_a_basi.
-
ആത്മഹത്യ ചെയ്യുന്നൊരുവനെ...
നിങ്ങൾ എങ്ങനെ
ഭീരുവെന്ന് വിളിക്കും...
അത്രമേൽ ഭയമുള്ളതിനെ സ്വയം
വാരി പുണരണമെങ്കിൽ...
അവനെത്ര മാത്രം സഹിച്ചിട്ടുണ്ടാകണം
©soumyakavupurakkal -
"ജോലിയും കൂലിയും ഇല്ലാത്തവന് ആര് പെണ്ണ് കൊടുക്കാനാ...?? എന്ന ഈ ചോദ്യം പെൺകുട്ടികളോടും ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... ഒരു പെൺകുട്ടിക്ക് ജോലി എന്നത് വെറും ഒരും വരുമാനം മാത്രം അയിട്ടല്ല... അത് അവളെ ഇന്നത്തെ സമൂഹത്തിൽ ധൈര്യത്തോടെ വളരാൻ ഏറെ സഹായകരമാണ്.... ഒരു ഉന്നത നീതിപീഠം പോലും ഇന്ന് പെണ്ണിനെ വിലകുറിച്ച് കാണുന്നു( ഈ ഇടക്ക് പീഡനത്തെ കുറിച്ച് ഇറങ്ങിയ ഒരു വിവാദ പരാമർശം ), ആ നീതിപീഠത്തിൽ ഒരു സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ആ പരാമർശം അവിടെ ഒരിക്കലും ഉന്നയിക്കില്ലായിരുന്നു.... ഏതൊരു ആണുങ്ങൾക്കും തുല്യമാണ് ഏതൊരു സ്ത്രീ എന്ന് ഈ സമൂഹം അറിയണം.... ഒരു സ്ത്രീയെ, താലി കൊണ്ട് അവളുടെ സ്വപ്നങ്ങളെ ബന്ധനമാക്കരുത് എന്ന് കൂടി ഓർമിപ്പിക്കുന്നു......
©oru_btech_braanthan -
raziqu 74w
#shame #malayalam #now #wtf
#law #justice #future
@writersbay @writersnetwork @mirakee @mirakeeworld @sarcastic_me
It's my pleasure to live here....
-
raziqu 78w
#malayalam
ഉറങ്ങാൻ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങൾ
"""""""""""""""""""""""""""""""""""""""""""""""""
ഇന്നലെയാണവളെ സ്വപ്നത്തിൽ കണ്ടത്.
എണ്ണമയമുള്ള മുഖത്തു
അങ്ങിങ്ങു കുരുക്കളുണ്ട്.
ചീകിയൊതുക്കിയ മുടിയിലൊരിഴ
വലത്തോട്ടു ഞാണിറങ്ങി
താടയിൽ മുട്ടിയുരുമ്മി നിൽക്കുന്നു.
ചുറ്റും കറുപ്പ് പടർന്ന കണ്ണുകളിൽ
ചെറിയ തിളക്കമുണ്ട്.
കണ്ണിൽ നോക്കരുതെന്നു ആദ്യമേ തീരുമാനിച്ചതെന്തെന്നാൽ
കണ്ണുകളെന്നുമെന്റെ ദൗര്ബല്യമായതുകൊണ്ടുതന്നെ....
മാസ്ക്കിടാതെ മുന്നിൽവന്നതിനു
ഞാനവളെ ശാസിക്കണം, പക്ഷെ
ഞാനൊന്നും മിണ്ടിയില്ലറിയാതവളുടെ
തെളിവുള്ള കണ്ണിലൊന്നു നോക്കിപ്പോയി.
പതിയെ വിടർന്നപുഞ്ചിരിയിൽ പക്ഷെ
എന്തോ കുറവുള്ളതുഞാനപ്പോൾ തന്നെ പിടിച്ചെടുത്തു..
നീണ്ടമുഖത്തിലപ്പോൾ വിരിഞ്ഞ ചിരിയവളുടെ
വിഷാദമൊരു തെല്ലുനേരത്തേക്ക് മറച്ചത്
ഞൊടിയിലെന്റെ കണ്ണിൽപതിഞ്ഞതും,
ഉള്ളിലവളുടെ മുഖം പതിഞ്ഞതുമപ്പോഴാണ്.
വെറുതെ മിണ്ടാതെനിൽക്കുന്നതിലൊരു
ജാള്യതയുയർന്നതുകൊണ്ടു ഞാൻ
ഒന്നുമോർക്കാതെയൊരായത്തിൽ ചോദിച്ചു
സുഖമാണോയെന്നു, പക്ഷെ-
ഒന്നും മിണ്ടാതെയവളെന്നെ നോക്കി,
പതുക്കെ മാസ്ക്കുകൊണ്ടു മുഖം മറച്ചു.
ചോദിച്ചതെന്തെന്നപ്പോൾ മറന്ന ഞാനവളുടെ
കണ്ണിൽ കോർത്തയെന്റെ കണ്ണുപിൻവലിച്ചു.
പോട്ടെയെന്നൊരു വാക്ക് കേട്ടുമുഖമുയർത്തിയ
ഞാൻ വീണ്ടുമവളുടെ കണ്ണിൻവലയിൽ കുരുങ്ങിക്കിടന്നു, പക്ഷെ
ഇടതു കൺകോണിൽ നിറഞ്ഞയൊരുതുള്ളി
കണ്ണീർമാത്രം കാണാൻപറ്റിയതുള്ളു..
തോളിൽ പിടിച്ചവളുടെ താടയുയർത്തി
എന്തെന്ന് ചോദിക്കും മുന്നേ
ഹാ.... കഷ്ടം
ഞാനുറക്കമുണർന്നു കഴിഞ്ഞു..
ഇനിയുമവളെയൊന്നു കാണുവാൻ
ഉറക്കം പിടിക്കാമെന്നു വെച്ചാലുമൊന്നുമുള്ളിൽ
വരുന്നില്ല,യുറക്കം പോലും അവളുടെ
കൺതടത്തിലുറഞ്ഞൊരുത്തുള്ളി
കണ്ണീരിൽ തിളങ്ങുന്നയാ മുഖമല്ലാതെ....
©റാസിWe will sleep for certain dreams..
But
It is very hard to happen again
Especially when it is 'bout
Someone for whom
We are waiting for..
©raziqu -
its_gopika 78w
#10_45
കുറച്ചു ദിവസങ്ങൾ കടന്നു പോയി
അപ്പോൾ ആണ് ഉതകർഷക്ക് ഒരു inland കിട്ടുന്നത്
'ഈ 'കാലത്തു ആരാ inland ആയിക്കുന്നെ 'shikha ചോദിച്ചു.
ഇത് നമ്മൾ ന്യൂസ്പേപ്പർ തപ്പാൻ പോയ ആ ലൈബ്രറിയുടെ address ആണല്ലോ..ഓ നീ പണ്ട് അവിടത്തെ സ്റ്റീരം സന്ദർശക ആയിരുന്നാലോ ' ശിഖ പറഞ്ഞു.
'ഹാൻ അവിടെ ഒരു harry potter fan club ഉണ്ടായിരുന്നു...ഞാൻ വീണ്ടും ലൈബ്രറിയിൽ പോയൊണ്ട് അവർ ക്ലബ്ബിൽ rejoin ചെയ്യാൻ ആയിച്ചതാവും ' ഉതകർഷ പറഞ്ഞു.
ഉതകർഷ അത് പൊട്ടിച്ചു നോക്കി
'ഇത് നേരത്തെ ആരോ പൊട്ടിച്ചിട്ടുണ്ട് ' ഉതകർഷ പറഞ്ഞു.
'In the 5th book of Harry Potter it talks about the order of pheonix. The book is all about a prophecy all about the past. My favorite chapter in the book is Occlumency..But what causes it? "Legilimency". In the book about the philosopher stone i never thought i will be so much addicted to this. At that time there was only one aim that was to DESTROY DEFEAT the DEFENDING..that is the Darklord. While i was reading the 7th book i was surprised to see that everything ends well at the right time. In the 4th book how the disguised Alastor Moody helps Harry in order to get where he wants Harry to be 'Everything about this happens the same way'. Well if we rethink in the 3rd book it talks about time. Remember the time turner which is used to Travel in time..at the end all i want to say is what Dumbledore said to Hermione in prisoner of Azkaban ie more than one innocent life can be spared. Anyway thats all for now more letters on the way CHOSEN ONE.'ശിഖ വായിച്ചു.
'നിനക്ക് ഇത് വായിച്ചിട്ട് എന്ത് തോന്നുന്നു' ഉതകർഷ ചോദിച്ചു.
'Harry Potter ഇന്റെ ഒരു ഫാൻ വേറെ ഒരു ഫാനിനു എഴുതിയ ഒരു ലെറ്റർ പോല്ലേ ' ശിഖ പറഞ്ഞു.
'exactly ബട്ട് ഇത് വെറും ഒരു ലെറ്റർ അല്ല ..ഇതിൽ ഒത്തിരി ക്ലൂ ഉണ്ട് ...ഇത് എഴുതിയ ആൾ ബ്രില്ലിയൻറ് ആണ് ആ ആൾക്ക് എന്നെ കുറിച്ച് നല്ലവണ്ണം അറിയാം ..ഞാൻ ഒരു potterhead ആണ് എന്ന് ഇത് അയച്ച ആൾക്ക് അറിയാം ..എന്തായാലും ഒരു കാര്യം ഉറപ്പാ എന്നെ ആരോ വാച്ച് ചെയ്യുന്നുണ്ട് ' ഉതകർഷ പറഞ്ഞു.
'നീ ഇത് എന്തെന്ന് ഈ പറയുന്നേ ?'
'നോക്ക് ഈ ലെറ്റർ already ആരോ പൊട്ടിച്ച് വായിച്ചിട്ടുണ്ട് ..പക്ഷെ അവർക്കു ഇത് ഒരു ഫാൻ ലെറ്റർ ആയി ആണ് തോന്നിയ ..ഇല്ലെങ്കിൽ അവർ ഇത് നശിപ്പിച്ചെന്നേ..വേറെ എങ്ങനെ contact ചെയ്താലും അവർ കണ്ടുപിടിക്കും എന്ന് ഉള്ളത് കൊണ്ട് ആവും ഇങ്ങനെ ഒരു ലെറ്റർ എനിക്കു അയാൾ ആയിച്ചേ'
'നിനക്ക് ഇതിൽ നിന്ന് എന്തോന്ന് ക്ലൂ ആണ് കിട്ടിയേ?'
'ഇതിൽ phoenix ഇന്റെ spelling തെറ്റ് ആണ് അത് പോല്ലേ past എന്ന് എഴുതി അത് വെട്ടിയിട്ടു past എന്ന് വീണ്ടും എഴുതി..There is so much more in this..we will have to decode it.' ഉതകർഷ പറഞ്ഞു
To be continued..
Next part on Feb 8th till then try to decode the remaining clues.. Dont forget to drop ur findings in the comment session. Aa letter inte pic njan ee storyile pic aayi upload cheiythitundu... (sorry about the handwriting)...
So decode cheiyu santhoshikku ❤️10:45
Part 9©its_gopika
-
its_gopika 78w
'നീ ഇത് എന്തോന്നാ ഉതകർഷ കാണിക്കുന്നേ.' ശിഖ ചോദിച്ചു.
'സമയം ഇല്ല നീ വന്നേ ' ഇതും പറഞ്ഞോണ്ട് ഉതകർഷ ശിഖയെയും വിളിച്ചോണ്ട് ആ കോഫി ഷോപ്പിലേക്ക് പോയി.
'എന്റെ പൊന്നു ഉത്ക്കർഷേ നീ ഇത് എന്തൊക്കെയാ കാണിക്കുന്നേ ' ശിഖ ചോദിച്ചു.
'എല്ലാം ഞാൻ പറയാം നീ ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യു ' ഉതകർഷ പറഞ്ഞു എന്നിട്ടു അവർ നേരത്തെ ഇരുന്ന ടേബിളിൽ ചെന്നു.
'ഇത് കണ്ടോ?' അവർ ഇരുന്ന ടേബിൾ കവർ ചൂണ്ടിക്കൊണ്ട് ഉതകർഷ ചോദിച്ചു.
'എന്താ ഇത് '
'ഈ ടേബിൾ ക്ലോത് ന്യൂസ്പേപ്പർ ഇന്റെ ഡിസൈൻ അല്ലെ. ഇതിന്റെ കാര്യം ആവും അയാൾ ഉദ്ദേശിച്ച...' ഉതകർഷ പറഞ്ഞു.
അത് കണ്ട ശിഖ അത്ഭുതപ്പെട്ടു.
'ദേ ഇതിൽ എന്തൊക്കെയോ മാർക്ക് ചെയ്യ്തു വെച്ചേക്കുന്നു ..'ശിഖ പറഞ്ഞു.
'ഒരു കാര്യം ഉറപ്പാണ് ശിഖ ഞാൻ കണ്ടത് ഒന്നും ഹാലൂസിനേഷൻ അല്ല ..its all real ' ഉതകർഷ പറഞ്ഞു.
'അത് നിനക്ക് എങ്ങനെ അറിയാം?' ശിഖ ചോദിച്ചു.
ഉതകർഷ ആ ടേബിൾ കവർ ശിഖയെ കാണിച്ചു.
'He is alive ' ശിഖ വായിച്ചു.
' siddarth ' ഉതകർഷ പറഞ്ഞു.
..................................................................................
'ഉതകർഷ എല്ലാരേയും പോല്ലേ നിന്നെ ഞാൻ വിച്ചവസിച്ചില്ല .. I am sorry' ശിഖ പറഞ്ഞു.
'സാരമില്ല ഡാ പക്ഷെ നീ എനിക്കു ഒരു വാക് തരണം ..ഇത് നമ്മൾ രണ്ടു പേരും അല്ലാതെ വേറെ ആരും അറിയരുത് ' ഉതകർഷ പറഞ്ഞു.
'അത് എന്താ '
'ഇതിൽ നമ്മൾ അറിയാതെ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട് അത് അറിയും വരെ നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യരുത്.' ഉതകർഷ പറഞ്ഞു.
To be continued...
#10_4510:45
Part 8©its_gopika
-
its_gopika 78w
Thank you for all your love and support.. It means a lot
Sneham
#10_45
അയാളെ കണ്ടതും ശിഖ കൈ കാണിച്ചു. അത് കണ്ടു അയാൾ അവരുടെ അടുത്തേക്ക് വന്നു ഇരിന്നു.
'ഹൈ സിദ്ധാർഥ് ' ശിഖ പറഞ്ഞു.
ഉടനെ അയാൾ തിരിഞ്ഞു നോക്കി.
'എന്നെ ആണോ സിദ്ധാർഥ് എന്ന് വിളിച്ചേ ? ' പുറകെ വേറെ ആരെയും കാണാത്തതു കൊണ്ട് അയാൾ ചോദിച്ചു.
ശിഖയും ഉതകർഷയും മുഖത്തോട് മുഖം നോക്കി ഇരിന്നു.
'അപ്പൊ സിദ്ധാർഥ് എന്ന് അല്ലെ പേര്?' ശിഖ ചോദിച്ചു.
'എന്റെയോ ഐയ് അല്ല ..ഞാൻ Dr അശ്വിൻ' അയാൾ പറഞ്ഞു.
ഇത് കൂടി കേട്ടപ്പോ ഉതകർഷക്ക് ആഗേ ഒരുമാതിരി ആയി.
ശിഖ ഉതകർഷയെ നോക്കി.
'നിങ്ങൾ രണ്ടു വർഷം മുന്നേ ആ ബോംബ് വെച്ചിരുന്ന സ്ഥലത് ഉണ്ടായിരുന്നിലെ?' ശിഖ ചോദിച്ചു.
'ഹാൻ അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു. നമ്മൾ meet ചെയ്യ്തതും ആണ് ' അശ്വിൻ ഉതകർഷയോടു പറഞ്ഞു.
'എന്നെയോ ? എപ്പോ ' ഉതകർഷ ചോദിച്ചു.
'ഹാൻ അന്ന് ആ ബോംബ് ഡീകോഡ് ചെയ്യുന്ന ടൈം ' അശ്വിൻ പറഞ്ഞു.
'അവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?' ഉതകർഷ ചോദിച്ചു.
'സോറി എന്നിക്കു അതെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് തരാൻ പറ്റില്ല.' അശ്വിൻ പറഞ്ഞു.
' അത് എന്താ ?' ഉതകർഷ ചോദിച്ചു.
'please we need to know' ശിഖ പറഞ്ഞു.
' i am sorry utkarsha you know i cant tell you anything about it. Is there anything'else i can do for you ' അശ്വിൻ ചോദിച്ചു.
'nothing thanx anyway' ശിഖ പറഞ്ഞു.
'ശെരി എന്ന ഉതകർഷ ..ബൈ ശിഖ ' ഇതും പറഞ്ഞു അശ്വിൻ പുറത്തേക്ക് ഇറങ്ങി.
'കെട്ടലോ നീ..ഇനി എങ്കിലും ഞങ്ങൾ പറയുന്നത് കേൾക്.' ശിഖ പറഞ്ഞു.
'how does he knew your name ' ഉതകർഷ പറഞ്ഞു.
ഉതകർഷ അശ്വിൻ പോയ വഴി നോക്കി അശ്വിൻ അവളെ തിരിഞ്ഞു നോക്കി. എന്നിട്ടു അശ്വിൻ അവന്റെ വാച്ചിൽ നോക്കി. എന്നിട്ടു അവിടെ നിന്ന് പോയി.
ഉതകർഷ അവളുടെ വാച്ച് നോക്കി..അതിൽ സമയം 4 മണി ആകുന്നു. അപ്പോൾ ആണ് അവൾ ആ കോഫി ഷോപ്പിലെ ക്ലോക്ക് ശ്രേധിച്ചതു.
To be continued...10:45
Part 6©its_gopika
-
its_gopika 78w
#10_45
കോഫി ഷോപ്പിലെ ക്ലോക്കിൽ സമയം 10 :45. അത് കണ്ട ഉതകർഷ ഒന്ന് പതറി.
'എന്തായിരിക്കും ഇതിന്റെ എല്ലാം അർഥം ..' ഉതകർഷ മനസ്സിൽ ആലോചിച്ചു.
'ഇപ്പൊ എന്ത് ആയി ഞാൻ പറഞ്ഞിട്ട് നീ കെട്ടിലേലോ. ഇപ്പൊ സമാധാനം ആയാലോ.' ശിഖ പറഞ്ഞു.
'അയാളോട് ഈ കോഫി ഷോപ്പിലേക് വരാൻ നീ ആണോ പറഞ്ഞെ?' ഉതകർഷ സിയോട് ചോദിച്ചു.
'അല്ല ' ശിഖ പറഞ്ഞു.
'പിന്നെ '
'അയാളുടെ ഡീറ്റെയിൽസ് ഒന്നും കറക്റ്റ് ആയി കല്ലെച്റ്റ് ചെയ്യാൻ പറ്റിയില്ല അവിടെ ഉള്ള co ഓർഡിനേറ്റർ അയാളെ അറിയിക്കാം എന്ന പറഞ്ഞെ..എന്നിട്ടു പുള്ളി ആണ് ഈ spot പറഞ്ഞെ '
'ശിഖ എനിക്കു അന്നത്തെ ന്യൂസ് പേപ്പർസ് വേണം '
'ഇന്നത്തെ?'
'ആ ബോംബ് ബ്ലാസ്റ് നടക്കാൻ ഇരുന്നതിന്റെ അടുത്ത ദിവസത്തെ '
'രണ്ടു വർഷം മുന്നത്തെ ന്യൂസ് പേപ്പറോ..നിനക്ക് എന്ത് ഭ്രാന്ത് ആയോ ..ഞാൻ ഇത് എവിടുന്ന് കൊണ്ട് വരാൻ ആണ്? '
'നീ എങ്ങനെ എങ്കിലും കൊണ്ട് വന്നേ പറ്റൂ'
'അല്ല നിനക്ക് ഇപ്പൊ എന്തിനാ ഈ പഴയെ paper'
'നീ ആ ക്ലോക്ക് കണ്ടോ?'
ശിഖ ആ ക്ലോക്കിലേക് നോക്കി.
'10 :45 പക്ഷെ ഇത് ഒരു coincidence ആയികൂടെ' ശിഖ പറഞ്ഞു.
'അശ്വിൻ ഇറങ്ങിയപ്പോ അയാൾ എന്നെ ഒന്ന് നോക്കി എന്നിട്ടു വാച്ച് നോക്കി...അത് എനിക്കു ഒരു ക്ലൂ തരാൻ ആയിരുന്നെങ്കിലോ ' ഉതകർഷ പറഞ്ഞു.
'അതിനു ന്യൂസ് പേപ്പർ ഇനെ പാട്ടി അയാൾ ഒന്നും പറഞ്ഞില്ലാലോ '
'ഇല്ല പറഞ്ഞില്ല പക്ഷെ ആ ക്ലോക്കിന്റെ background നോക്ക് അത് ന്യൂസ് പേപ്പറിന്റെ അല്ലെ.' ഉതകർഷ പറഞ്ഞു.
'ഹാൻ അതിനു..'
'ചിലപ്പോൾ അതിൽ എന്തെങ്കിലും ക്ലൂ ഉണ്ടെങ്കിലോ..'
'എനിക്കു ഒന്നും മനസിലാവുന്നില്ല..എന്തായാലും നിനക്ക് ന്യൂസ്പേപ്പർ പോരെ..അത് വല്ല ലൈബ്രറിയിലും കാണും.' ശിഖ പറഞ്ഞു.
.................................
'എന്താ കിട്ടിയോ?' ശിഖ ഉതകർഷയോടു ചോദിച്ചു.
'ഇല്ല ഈ ന്യൂസ്പേപ്പറിൽ ഒന്നും ഒന്നും ഇല്ല ' ഉതകർഷ പറഞ്ഞു.
'ഞാൻ പറഞ്ഞില്ലെ. ഇത് ഒക്കെ നിന്റെ തോന്നലാ '
പെട്ടന്നു ഉതകർഷ ആ പേപ്പർ ഒക്കെ തിരിച്ചു വെക്കാൻ തുടങ്ങി.
'എന്താടി എന്ത് പറ്റി' ശിഖ ചോദിച്ചു.
'നമ്മുക്ക് പെട്ടന്നു ആ കോഫി ഷോപ്പിൽ തിരിച്ചു പോകണം.' ഉതകർഷ പറഞ്ഞു.
To be continued...10:45
Part 7©its_gopika
-
its_gopika 78w
Story ishtamavunengilum ഇല്ലെങ്കിലും commentil ariyikaan മറക്കല്ലേ...
Sneham
#10_45
'നീ പറയുന്ന പോല്ലേ ആണെങ്കിൽ ഈ സിദ്ധാർഥിനെയും ഞാൻ അന്ന് കണ്ടു കാണണം ആയിരിക്കുമല്ലോ ' ഉതകർഷ ചോദിച്ചു.
'ചിലപ്പോ, ആയിരിക്കാം ' ശിഖ പറഞ്ഞു.
'എന്ന വാ എന്നിക്കു ആ ആളെ കണ്ടു പിടിക്കണം '
'ശെടാ നീ ഇപ്പൊ കണ്ടു പിടിക്കണം എന്ന് പറഞ്ഞെ എങ്ങനെ ..ഇത് 2 വർഷം മുന്നേ നടന്ന സംഭവം ആണ് ..നമ്മൾ എങ്ങനെ അയാളെ കണ്ടു പിടിക്കും ' ശിഖ പറഞ്ഞു.
'എങ്ങനെ എങ്കിലും കണ്ടു പിടിക്കണം ..എന്താന്ന് 10 : 45 ഇന്റെ significance എന്ന് എന്നിക്കു അറിയണം.' ഉതകർഷ പറഞ്ഞു.
'നീ റസ്റ്റ് എടുക്ക്'
'വയ്യ ഇനി റസ്റ്റ് എടുക്കാൻ ...എന്നിക്കു ഇത് എല്ലാം അറിയണം ..ഒരു മാസം ആയി എന്നെ അലട്ടുന്ന ഈ സ്വപ്നം എന്നിക്കു എന്ന എന്നേക്കുമായി നിർത്തണം.'
'ശെരി ഞാൻ പോയി ഒന്ന് അനേഷിക്കട്ടെ ...വല്ല ക്ലൂ കിട്ടുമോ എന്ന് നോക്കാം ' ശിഖ പറഞ്ഞു.
...............................
കുറച്ചു ദിവസങ്ങൾക്കു ശേഷം ശിഖ ഉതകർഷയെ കാണാൻ വന്നു.
'എങ്ങനെ ഉണ്ട് നിനക്ക് ?' ശിഖ ചോദിച്ചു.
'പഴയെ പോല്ലേ തെന്നെ ..നീ പോയ കാര്യം എന്തായി?' ഉതകർഷ ചോദിച്ചു.
'കുറച്ചു information കിട്ടിയിട്ടുണ്ട് relevant ആണോ എന്ന് ഒന്നും അറിയില്ല.'
'ട്രൈ ചെയ്യുന്നതിന് കുഴപ്പം ഇല്ലാലോ.' ഉതകർഷ പറഞ്ഞു.
'നീ പറഞ്ഞത് വെച്ച് ഒരു ആളെ കണ്ടു പിടിച്ചിട്ടുണ്ട്..'
'എന്നാ പിന്നെ എന്തിനാ വെയിറ്റ് ചെയ്യുന്നേ ..വാ ഇപ്പോൾ പോകാം '
'ഇപ്പോളോ ' ശിഖ ചോദിച്ചു.
'ഹാൻ 'ഉതകർഷ പറഞ്ഞു.
........................................
ഉതകർഷയും ശിഖയും ഒരു കോഫി ഷോപ്പിൽ ഇരിക്കുവായിരുന്നു.
അപ്പോൾ അവിടേക്കു ഒരു ആൾ കെയറി വന്നു.
'സിദ്ധാർഥ് ' ഉതകർഷ അയാളെ കണ്ടതും മനസ്സിൽ പറഞ്ഞു.
To be continued...10:45
Part 5©its_gopika
