sruthy_souparnika

www.instagram.com/theevyil_pennu/

തീവെയിൽ_പെണ്ണ്

Grid View
List View
Reposts
 • sruthy_souparnika 54w

  തെരുവോരങ്ങളിൽ ഭിക്ഷാടനം നടത്തി
  ശ്മശാനങ്ങളിൽ അന്തിയുറങ്ങുന്നവളുടെ ചിന്തകൾ എവിടെയും ഉറച്ചു നിൽക്കുകയില്ല

  ചുടുചോരയാൽ തിളച്ചു മറിയുന്ന കടലിലെ ഉപ്പിനാൽ മരവിച്ച മനസ്സാലെ സ്വയം ദിഷ്ട്ടാന്തമടഞ്ഞവൾക്ക്,

  പലകുറി കയറിയിറങ്ങിയ ഇടത്താവളങ്ങളിൽ
  ഒന്നു മാത്രമാണ് നീ

  പല മുഖങ്ങൾ കണ്ട് മടുത്തവളുടെ ദ്രവിച്ച വികാരങ്ങൾക്ക് മുന്നിൽ നിന്റെ വികാരങ്ങളുടെ കെട്ടുകഥകൾ ചൊല്ലി മൂഢനാവാതിരിക്കുക

  ഈ ഇരുട്ടിന്റെ കാവൽക്കാരിക്ക് മുന്നിൽ നിന്റെ പ്രയാണങ്ങൾ അർത്ഥശൂന്യമാകും

  നിന്റെ ശ്രമങ്ങൾ വിഫലമാകും..!

  അവളുടെ മനസ്സിന്റെ ഉള്ളാഴങ്ങളിൽ
  കത്തിജ്ജ്വലിക്കുന്ന തീതുപ്പുന്ന വാക്കുകൾക്ക് മുന്നിൽ ബലിയാടാകാതെ
  നീ സ്വയം പിന്തിരിഞ്ഞു കൊൾക

  നിന്റെ സംതൃപ്തിയിൽ ആറാടി
  തുടിക്കാൻ വന്നവൾ അല്ല...

  ചുടലപ്പറമ്പിലെ കത്തിയെരിയുന്ന ശവശരീരങ്ങൾക്കിടയിൽ
  ഒരു ദേഹിയായ് അലയുന്നവളുടെ മനസ്സ്,

  വളകുടഞ്ഞിട്ട സർപ്പത്തെ പോലെ ഇരുളിലേക്ക്
  ഓടി മറയുക തന്നെ ചെയ്യും.

  വികാരങ്ങൾ അലയടിക്കുന്ന നിന്റെ മനസ്സിന് അവളുടെ തീപാറുന്ന കണ്ണുകളോട് പ്രണയം തോന്നിയതിൽ അതിശയമില്ല

  പക്ഷെ,

  മനുഷ്യ...നീ അറിഞ്ഞു കൊൾക

  അവൾ ഇന്ദ്രാരിയെ പ്രണയിച്ചവൾ

  അവന്റെ നിത്യ പ്രണയത്തിൽ സ്വയം പ്രാണൻ അർപ്പിച്ചവൾ...

  അവന്റെ പാപങ്ങളെ ആവാഹിച്ച്,
  അവനു പാപമോക്ഷം നൽകാനായ്
  സ്വയം പാപിയായവൾ...

  അവന്റെ പ്രണയത്തെ, ഒരു വികാരങ്ങൾക്കും കീഴ്പ്പെടുത്താൻ ആവാത്തൊരു കവചമാക്കി മാറ്റി,
  ചുടലനൃത്തമാടി ദേശാടനം നടത്തുന്ന
  ഏകാന്തപഥിക..!

  #malayalam #mirakeemalayalam #english #quotes #life #thoughts #miraquill #sruthysouparnika

  Read More

  .

 • sruthy_souparnika 55w

  പൊൻനാഗ രശ്മികൾ
  നീല പടം പൊഴിക്കവേ

  ഉടലാവരണങ്ങൾ
  ഉരിഞ്ഞെറിഞ്ഞു
  ഉരഗങ്ങളെ പോലെ
  ഉഷ്ണകാറ്റിലാറാടി

  രതിപ്പൂക്കളാൽ
  രമിച്ചും വിരമിച്ചും
  തീച്ചുണ്ടുകൊണ്ടു
  ധമനികളിൽ
  ഉന്മത്തനാകുമ്പോൾ

  പിണങ്ങിപ്പിരിഞ്ഞ
  അക്ഷരങ്ങൾ പോലെ
  ഇരുളിലേക്ക് അടർന്നു
  വീണ കവിതകളെ
  ഇഴചേർത്തെഴുതി,

  നാക്കുത്തി ആഭരണമാക്കി
  വശ്യത്തിന് വൈചിത്ര്യങ്ങൾ
  ചാലിച്ചവളുടെ അധരങ്ങളിൽ
  വിടരുക നീ,

  മിഴികൾ കൂമ്പിയടയുന്നൊരു
  ചുടുചുംബനമായ്..!  #malayalam #mirakee #mirakeemalayalam #love #miraquill #pranayam #sruthysouparnika

  Read More

  .

 • sruthy_souparnika 55w

  ഭാരതപുഴയുടെ മണൽ ശയ്യയിൽ
  നിലാവിന്റെ വെൺശോഭയിൽ
  മുങ്ങി നിവർന്ന രാവിൽ

  നീയെനിക്കായ് ഒരുക്കിയ
  സ്വപ്നങ്ങളുടെ വള്ളിക്കുടിലിൽ
  സ്വയം മറന്നിരിക്കുന്ന

  ഗോതമ്പിന്റെ നിറമുള്ളവളുടെ
  മനസ്സിൽ, നിന്റെ ഓർമ്മകൾ ഒരു വെള്ളിനിലാവായ് പെയ്യുമ്പോൾ

  മിന്നിത്തിളങ്ങുന്നൊരീ നക്ഷത്ര
  കണ്ണുകൾ, പിടയ്ക്കുന്ന മാൻപേട
  പോലെ കൂമ്പിയടയുമ്പോഴും

  ഈ കരിങ്കൂവള മിഴികൾ തേടുന്നത്
  നിന്നെയാണ്...

  വെണ്ണക്കല്ലിൽ കടഞ്ഞെടുത്തൊരീ
  മൃദുമേനി കൊതിക്കുന്നത്
  നിന്റെയൊരു തലോടലിനായാണ്..!

  വാവലിന്റെ കലമ്പലുകൾ കാലത്തിന്റെ ചിത്രഗതിയിൽ ഓടിയൊളിക്കുന്ന നിമിഷപുഷ്‌പ്പങ്ങളെ സൂചിപ്പിക്കുമ്പോൾ

  ശിശിരകാലത്തിന്റെ തിരുശേഷിപ്പുകളുടെ
  ലഹരിയിൽ ഞാൻ എന്നെത്തന്നെ
  മറന്നിരിക്കുന്നു.

  പ്രിയമാനസാ...

  നീയെനിക്കായ് കരുതിവെച്ച പ്രണയം ഇന്നീ മൗനത്തിന്റെ കുടിലിൽ
  മഞ്ഞുപോലുറഞ്ഞു പോയിരിക്കുന്നു

  ചുമന്ന താമരയിതളുപോലുള്ളോരേൻ
  അധരമിന്നിതാ നിന്റെ ചുംബനങ്ങളുടെ
  നനവേൽക്കാതെ വറ്റിയടർന്നിരിക്കുന്നു..!

  പേരാൽച്ചെടി പോലെന്നിൽ
  മുളച്ചാഴത്തിൽ വെരുകളാഴ്ത്തിയ
  പ്രണയമേ...

  ഈ കിനാവല്ലികൾക്കിടയിൽ
  സ്വപ്നവർണ്ണങ്ങളുടെ കല്പടവിലിന്നും
  നിന്നെയോർത്തിരിക്കുന്നു ഞാൻ,

  നിന്നിലുറഞ്ഞു പോയൊരീ
  കാത്തിരിപ്പിനു മീതെ... നീയെന്ന
  പ്രണയസാക്ഷാൽക്കാരത്തിന്റെ

  ആലിപ്പഴം പൊഴിയുന്ന നാളുകൾക്കായ്...
  #malayalam #mirakeemalayalam #english #miraquill #sruthysouparnika #love

  Read More

  .

 • sruthy_souparnika 56w

  സഹ്യനേക്കാൾ ഉയരത്തിൽ
  സമുദ്രത്തേക്കാൾ ആഴത്തിൽ
  എന്നിൽ പതിച്ചെന്നന്തരാത്മാവിനെ
  പോലും ഉലച്ചിടുന്ന പ്രണയാക്ഷരമേ,
  പൂഴി വിരിച്ച നിള പോലെ
  പരന്നു കിടക്കുന്ന നിന്റെ വിരിമാറിൽ
  ഇനിയെഴുതാം ഞാനൊരായിരം പ്രണയകാവ്യങ്ങൾ.

  നോവുകലർന്ന ഉപ്പുകാറ്റിൽ അലിയാൻ
  വെമ്പുന്ന മിഴിനീർ മുത്തുകളാൽ
  ഇന്നോളം ഞാൻ രചിച്ച കവിതകളെല്ലാം
  വെള്ളത്തിൽ കോറിയിട്ട വരകൾ
  പോലെ അനന്തസാഗരത്തിന്റെ
  കാണാക്കയങ്ങളിലേക്ക് അദൃശ്യമാകുന്ന,
  നാളുകൾക്കിന്നിതാ ഇവിടെ
  അന്ത്യംകുറിക്കുന്നു ഞാൻ.

  ആകാശനീലിമയിലൊഴുകി നടക്കുന്ന
  ആകാശഗംഗയിൽ പ്രതിധ്വനിക്കുന്നിതാ,
  നിശാശലഭങ്ങളെപ്പോലവനും ഞാനും
  ഇണച്ചേർന്നൊഴുകിയ രാവുകളിൽ
  നക്ഷത്രങ്ങൾ പോലും നാണിച്ചു
  കണ്ണുചിമ്മിയ മാത്രകളിൽ ഒന്നിൽ
  എന്റെ ഇടമാറിൽ നഖക്ഷതങ്ങളാലവൻ
  കോറിയിട്ട പ്രണയമന്ത്രങ്ങൾ

  ദ്രവിച്ച പഴന്തുണിയിൽ പുരണ്ട
  ചോരക്കറയിൽ മുങ്ങി നിവർന്ന്,
  തുരുമ്പെടുത്ത തൂലികയിൽ എന്നെ
  തളച്ചിട്ട നരച്ച ചിന്തകളെ
  ലജ്ജിച്ചു തലതാഴ്ത്തി പടിഞ്ഞാറൻ
  ചക്രവാളത്തിലേക്ക് മടങ്ങീടുക നീ,
  ഇനിയെന്നിലേക്ക് പ്രത്യാഗമനമില്ലാ-
  ത്തൊരു മടക്കയാത്ര...

  ആർത്തിരമ്പുന്ന തിരകൾക്കിടയിൽ
  എന്നെ നോക്കി ആർത്തട്ടഹസിച്ചിരുന്ന
  ഭ്രാന്തൻ കവിതകളെ നിങ്ങൾക്ക് വിട..!
  ഞാനിനിയിതാ... സ്നേഹമന്ദാരങ്ങൾ
  ഒരായിരം വസന്തങ്ങൾ വിരിയിക്കുന്ന
  ഈ പ്രണയസൗധത്തിലേക്ക് ചേക്കേറുന്നു,
  ഇനിയീ ജന്മം അനശ്വരമാമീ
  പ്രണയമഴയിൽ മുങ്ങി നിവരട്ടെ ഞാൻ..!  #mirakee #malayalam #english #quotes #miraquill #love #sruthysouparnika

  Read More

  .

 • sruthy_souparnika 56w

  നീ പോലും അറിയാതെ
  നിന്നിൽ കുരുത്ത
  അവളെന്ന കവിതയെ

  അവൾ പോലും അറിയാതെ
  നീ നിന്റെ ആത്മാവിൽ
  പ്രാണനായ് കുറിച്ചിട്ടത്

  നിന്റെ ഹൃദയത്തിന്റെ
  ഇരുട്ടറകളിൽ അടക്കം
  ചെയ്യാൻ മാത്രമോ..?

  നോവാണ് ഫലമെന്ന
  മനസ്സറിവോടെ
  സൃഷ്ട്ടാവായ നീ തന്നെ

  അറിഞ്ഞുകൊണ്ടവളെ
  ഒരു വ്യാഖ്യാനമില്ലാത്ത
  കവിതയാക്കി മാറ്റവേ

  നിന്റെ ചെയ്തികളാൽ
  നിന്നിൽ നിറയുന്ന
  വികാരമെന്തെന്നറിയാതെ,

  തന്റെ പിറവിയുടെ
  അന്തസ്സാരം എന്തെന്ന്
  പോലും അറിയാതെ,

  പാരായണയോഗ്യമല്ലെന്ന
  തിരിച്ചറിവിൽ സ്വയം
  എരിഞ്ഞമരുന്ന,

  ഓട്ടവീണ ലിപികളില്ലാ
  കവിതയുടെ ആത്മനൊമ്പരം
  എന്തെന്നു നീയറിയുന്നുവോ?
  #malayalam #mirakeemalayalam #english #quotes #life #thoughts #miraquill #sruthysouparnika

  Read More

  .

 • sruthy_souparnika 56w

  ആശയക്ഷാമം നേരിടുന്ന കവികൾക്കിടയിൽ

  ഉഗ്രധാരിയായ കവിതകളെ ഗർഭംധരിച്ചവളുടെ
  തിളയ്ക്കുന്ന ചിന്തകൾ,

  കാലത്തിന്റെ ചിത്രഗതികളാൽ ഇന്നഴുകി തുടങ്ങിയിരിക്കുന്നു...

  സുഷിരങ്ങൾ വീണ് ചെറു പുഴുക്കൾ
  വസിക്കുന്ന അവളുടെ തലച്ചോറ്

  ആർത്തിയോടെ കൊത്തിവലിക്കുന്ന കഴുകന്മാർക്കിടയിൽ

  ദുർഗന്ധം വമിക്കുന്ന ആ പാഴ്ക്കവിതകളെ നോക്കി പുലമ്പിക്കൊണ്ട്

  ഊഴം കാത്തിരിക്കുന്ന ബലികാക്കകൾ...

  അവൾ മടങ്ങുന്നു, ആശയങ്ങൾക്ക് മരണമില്ലാത്ത ലോകത്തേക്ക്...

  *
  *
  *
  *
  *
  #malayalam #mirakeemalayalam #english #sruthysouparnika #love #mirakeenglish #miraquill

  Read More

  .

 • sruthy_souparnika 56w

  .

 • sruthy_souparnika 57w

  .

 • sruthy_souparnika 57w

  .

 • sruthy_souparnika 57w

  മനുഷ്യന്റെ തലതിരിഞ്ഞ
  ചിന്തകൾക്കെതിരെ,
  സ്വന്തം നിലപാടിൽ നിന്ന് വാക്കുകളുയർത്തിയതിനു
  നിങ്ങൾ നൽകിയ പേര്,
  ഭ്രാന്തൻ...

  തന്റെ പാദം മണ്ണിലുറപ്പിച്ചു
  സ്വയം ചിന്തിച്ചു ചിരിച്ചതിനും,
  മറ്റുള്ളവരെ ചിരിപ്പിച്ചതിനും
  കാണികളാൽ ചാർത്തപ്പെട്ട പേര്,
  ഭ്രാന്തൻ...

  എല്ലാവരിൽ നിന്നും
  വ്യത്യസ്തനായ് മാറി
  സ്വന്തം ഇഷ്ട്ടങ്ങൾക്ക്
  മുൻ‌തൂക്കം കൊടുത്തു
  ജീവിച്ചപ്പോൾ,

  മണ്ണിനെയും പെണ്ണിനേയും
  ഒരുപോലെ സ്നേഹിച്ചപ്പോൾ
  കാലം അവനു നൽകിയ പേര്
  ഭ്രാന്തൻ...

  സിരകളിൽ പുഴുക്കളായ്
  നുരയ്ക്കും ചിന്തകളെ,
  ഓർക്കുക നിങ്ങൾ...
  ഭ്രാന്തന്റെ സ്മരണകളെ
  കൊത്തിവലിക്കുന്ന വെറും
  കീടങ്ങൾ നിങ്ങൾ..!
  #malayalam #mirakee #branthan

  Read More

  .