sreelakshmishaji

sreelakshmisreelu9902.blogspot.com

പ്രകൃതി ആരാധിക❤️��

Grid View
List View
Reposts
 • sreelakshmishaji 16w

  ജീവൻ്റെപാതിയായ് നീ
  കൂടയുള്ളിടത്തോളം..
  ഞാൻ പൂർണ്ണമായും
  ധന്യയായീടുന്നു....
  ©sreelakshmishaji

 • sreelakshmishaji 16w

  കാറ്റ്കരയോടായ് മന്ത്രിച്ചീടുന്നു...
  പ്രാണൻപോകുംവരെ നിൻചാരേ
  വന്നീടാനെന്നും വിധിതുണച്ചീടട്ടെ..
  നിന്നിൽപടർന്നുനിൻസ്നേഹമെന്നും
  എൻ്റേതായ്മാത്രംനിറഞ്ഞീടട്ടെ...
  ഓരോ മഞ്ഞിലും,മഴയിലും വേനലിലുംമെല്ലാം..
  നിനയ്ക്കുതുണയായ് നിന്നീടേണമെന്നും നിൻചാരേ...
  കാലങ്ങളെത്രയോ കൊഴിഞ്ഞുപോകിലും
  ദിനങ്ങളുംദിനാന്തരങ്ങളും മായുകിലും
  നീ വിളിക്കുമാനേരം നിന്നിലേക്കായ്
  വന്നുനിന്നീടണം..
  നിൻ്റേതു മാത്രമായ്എന്നുമെന്നും....
  പ്രാണൻപോകുംവരെ ഒന്നായ് നിന്നിടേണം....
  ©sreelakshmishaji

 • sreelakshmishaji 18w

  സൗഹൃദം

  കൂടെ തണലായ്...
  കൂടെപിറപ്പിനേക്കാൾ സ്നേഹമായ്
  ദുഃഖങ്ങളിൽ സന്തോഷമായും...
  സന്തോഷത്തിൻ ഒരുമയോടും
  നിന്നീടുന്നു.
  ചേർത്തുപിടിക്കുംന്തോറും സ്നേഹവും
  കരുതലും നിറഞ്ഞീടുന്ന അപൂർവ്വബന്ധം
  ഈ സ്നേഹപാലാഴിൽ ആത്ഭുതമാർന്ന
  പ്രണയകാവ്യംപോലും തോറ്റിടുന്നു..
  പരിശുദ്ധമാർന്ന സ്നേഹമേ
  ഒരിക്കലും വേർപിരിയാതെ നിന്നീടണം
  ഹൃത്തിനുള്ളിൽ...
  ©sreelakshmishaji

 • sreelakshmishaji 18w

  അകലങ്ങളിലേയ്ക്ക് പോയ്മറഞ്ഞീടാതെ...
  ഒന്നിച്ചുനിന്നീടാം...
  കൊതിതീരുവോളം സ്നേഹങ്ങൾകൈമാറാം..
  നീ എൻ്റേതായും ഞാൻ നിൻ്റെതായും
  എന്നുമെന്നും കൂടെനിന്നീടാം...
  ഒരിക്കലും വേർപിരിയാതേ....
  ©sreelakshmishaji

 • sreelakshmishaji 20w

  എന്നും എന്നും എൻനിഴലായ്
  നീകൂടെയുള്ളിടത്തോളം
  ഞാൻ എന്തിനുഭയക്കണം
  പ്രതിബന്ധമെല്ലാം..
  എന്നും കൂട്ടായ്...
  നിൻകൈകോർത്ത്...
  നിൻഹൃത്തോട് ചേർത്തുനിന്നീടേണം
  എന്നും,എന്നും നിൻ്റെതായ്മാത്രം...
  എൻ്റെതുമാത്രമായ്...
  നീ എന്നുമെന്നും.....
  ©sreelakshmishaji

 • sreelakshmishaji 20w

  ഞാൻ നിൻ്റെതായ്
  നിന്നിലായ്...
  ഈ ജന്മത്തിലും വരും
  ജന്മത്തിലും...
  കൊതിച്ചുപോയിടുന്നു
  എൻ പ്രിയനേ....
  നീ വരുവോളം
  ഞാൻ നിനക്കായ്..
  കാത്തുനിന്നീടാം....
  നിൻ്റെതായ് ചേർന്നീടാൻ....
  അകലങ്ങളില്ലാതെ
  ചേർത്തുനിർത്താം..
  നിൻ പ്രാണനിൽ
  ഉൾകരമായ് വന്നീടാം...
  ©sreelakshmishaji

 • sreelakshmishaji 21w

  ജീവിതത്തിൻ്റെ എല്ലാ അർത്ഥങ്ങളും
  നഷ്ടമായ മനസ്സിൻ്റെ ചാപല്യങ്ങളാവാം
  കനൽപോലെപൊള്ളുന്ന നൊമ്പരങ്ങൾ
  അടർത്തിയെടുക്കാനാവാം...
  ഈ ജീവനിൽ പുതുലോകമെന്നപോൽ
  നീ കടന്നുവന്നീടുന്നത്...
  അപൂർവ്വമായ പ്രണയസങ്കൽപ്പങ്ങൾ
  ഞാൻ നിനക്കായ് രചിച്ചുകഴിഞ്ഞിരുന്നു.
  നിന്നിലെ സ്ത്രൈണ ശക്തി ഒരു ശക്തിയിലും
  കീഴ്പ്പെട്ടിരുന്നില്ല...
  ലോകം എത്രമേൽ നിന്നേ താഴ്ത്തിയാലും
  നിന്നെ അപമാനിച്ചാലും..
  ദുശിച്ചവൾ എന്നു മുദ്രകുത്തിയാലും...
  നീ അനേകശക്തിയാർജ്ജിച്ച
  ദുർഗ്ഗാസ്വരൂപം തന്നെയാണ്...
  പെണ്ണേ ഞാൻ നിൻ്റെ ജീവനെ
  കാർന്നെടുക്കുന്ന കഴുകനായിടുന്നതെങ്കിലും
  നിൻ സ്ത്രീശക്തി എന്നെ വിസ്മയമാഴ്ത്തീടുന്നു.
  കണ്ണടക്കുമ്പോഴും,തുറയ്ക്കുമ്പോഴും
  പുതുലോകം ദർശിക്കുംപോലെ
  നിൻ്റെ വിശ്വമാകുന്ന മനസ്സിനെ ഞാൻ
  എൻ കണ്ണുകളിലൂടെ നോക്കികാണുകയാണ്...
  ഞാൻ നിന്നെ എത്രമേൽ വിലപിപ്പിച്ചു..
  എത്രയോ ശോകാർദ്രമാകും അശ്രുകണങ്ങൾ
  നിനക്കായ് സമ്മാനിച്ചു,
  എങ്കിലും പെണ്ണേ നീ സർവ്വസഹയായ്..
  എല്ലാം സഹിച്ചു,യാതൊരു പരാതിയുമില്ലാതെ..
  പരിഭവവുമില്ലാതെ...
  നിൻ്റെ ലോകം നീ രചിച്ചീടുക....
  നിൻ്റെ ഹൃദയം വജ്രകല്ല്പോൽ പരിശുദ്ധമാണ്..
  ഈ ലോക ജനതയിൽ എന്നും മാതൃകയായീടുക
  നീ എന്നും...
  അകലങ്ങളിലെങ്ങോ ഒരു അപരിചിതനെപ്പോലെ
  അനുഗ്രഹിച്ചീടാം ഞാൻ നിൻ വിജയഗാഥയെ..
  #Malayalam#mirakeemalayalam#mirakee

  Read More

  അവൾ....

  ©sreelakshmishaji

 • sreelakshmishaji 21w

  പ്രണയം ഒരത്ഭുതമാണെന്ന സത്യം തിരിച്ചറിഞ്ഞത് നിന്നിലൂടെയാണ്...
  നിയില്ലായ്മയിൽ പ്രപഞ്ചംപോലും
  ഇരുധ്രുവങ്ങളായിടുന്നു...
  നിന്നിൽ അനശ്വരയായ് നിന്നീടുന്നു
  എൻ ജീവനും,ആത്മാവും.....
  ©sreelakshmishaji

 • sreelakshmishaji 21w

  അനുപമ സൗന്ദര്യകാവ്യംപോലെ...
  അകതാരിൽ നിറയുന്നു നിൻ്റെമുഖം..
  ഇമവിടാതെന്നും ഈ ഭൂമുഖത്ത്
  തെളിഞ്ഞുനിന്നിടുന്നു നിൻ്റെമുഖം...
  ആദ്യാനുരാഗത്തിൻ സുന്ദരമാം യാമം
  വന്നുനിന്നീടുന്നു ഈ അകതാരിലായ്
  പ്രണയത്തിൻ ഹിമകണം നിറഞ്ഞുതു-
  ളുമ്പുന്നു എൻ മനതാരിലെന്നും
  ഹിമമഴയായ് സഖീ നീ വന്നിടുമ്പോൾ
  ആരാലുംനൽകീടാത്തൊരീ സ്നേഹത്തിൻ
  കരസ്പർശം വന്നീടുന്നു നിൻ നറുപുഞ്ചിരിയിൽ
  ജ്വലിച്ചിടുന്നു ശോഭതൻ വെൺനിലാവ്...
  ആദിവ്യമാം നേത്രങ്ങളിൽ ദർശിക്കാം
  നിൻ കാന്തി..
  ആരാലും പൂജിച്ചിടും മോഹിനി
  നിൻ്റെ ഈ അഴകിലെക്കൊന്നു
  ചേർന്നീടുവാൻ..
  നിൻമൃദുയൗവന കാന്തിയെമോഹിച്ചിടുന്നു
  നക്ഷത്രപെൺകളും,മാലാഖയും
  മാനവും,ഭൂമിയും മാലോകരും എൻ്റെ
  പ്രണയത്തിൽ അസുയയാരിക്കെ
  നിന്നേ ഞാൻ നേടി എൻ്റെതുമാത്രമായി
  സ്വന്തമായി......
  ഉണർന്നു വന്നീടുന്ന പുലർക്കാല ശോഭപോൽ
  ജ്വലിച്ചു നിന്നീടുക നിന്നിലെ നീയായ്..
  നിന്നിലെ നീയായ് മാറീടേണം
  ശക്തിതൻ നീതിപുലർത്തിടേണം
  സ്നേഹത്തിൻ മാധൂര്യംനൽകിടേണം
  ഉലകത്തെ നീ ചേർത്തുപിടിക്കണം...
  നിന്നിൽ വന്നീടുമാ പ്രകമ്പനശക്തിക്ക്
  എതിരായ് നീ ഒരു തീയായീടണം...
  അവനിതൻ കുലത്തിൻ മഹിമയായീടണം
  എല്ലാവരും എന്നും വാഴ്ത്തിടേണം

  #Malayalam#lovequots#lovepoetry
  #mirakeemalayalam#miraquil

  Read More

  നിനക്കായ്...

  ©sreelakshmishaji

 • sreelakshmishaji 22w

  വെള്ളപറവേ..വെള്ളപറവേ...
  പിരിഞ്ഞുപോവാതേ...
  എൻ ഉയിരിനുള്ളിൽ കനവിലെന്നും പ്രണയമായ് ഉണരൂ...
  നദികൾപോലെ ഒഴികിടും നിൻ ഹൃദയതാളങ്ങൾ
  എൻ ഹൃദയരാഗം പാടിടുന്നു നിൻ ഗാനാലാപനങ്ങൾ...
  എന്നും എന്നും നിന്നോർമ്മയായി
  പുഞ്ചിരിക്കുന്നു....
  ©sreelakshmishaji