sreelakshmishaji

sreelakshmisreelu9902.blogspot.com

പ്രകൃതി ആരാധിക❤️��

Grid View
List View
Reposts
 • sreelakshmishaji 1w

  അതുല്യമാകുമീ പരിശുദ്ധസ്നേഹത്തിൽ
  ഒന്നായ്നിന്നീടാം....
  ഒരോരോ ജന്മങ്ങളിലും...
  നിനക്കായ്ഞാനും,എനിക്കായ്നീയും ആയിരംജന്മങ്ങൾ അവതരിച്ചീടാം....
  നിൻകൈകോർത്ത്ചേർത്തുനിന്നീടുമ്പോൾ...
  ആയിരമായിരം സ്നേഹത്തിൻ
  ലോകങ്ങൾനേടിടുംപോലെ...
  ©sreelakshmishaji

 • sreelakshmishaji 2w

  കാലംമാറുമ്പോൾ ലോകംമാറുന്നു...
  ആക്രമവും,അനീതിയും,അസമത്വവും
  നിലനിൽക്കുവോളം..
  നാം സ്വതന്ത്രരാണോ
  സമാധാനമുള്ളവരാണോ,
  യുവത്വം ശക്തിയാവണം
  നിർഭയത്വം കൈമുതലാവണം,
  എല്ലാവരു തുല്യരാണ്...
  എല്ലാ ജനത്തിൻ്റെയും അഭിപ്രായത്തിന്
  അനുസരിച്ചു ജീവിക്കാനുള്ള
  അവകാശംസ്ത്രീക്കും പുരുഷനുമുണ്ട്,
  പ്രണയം വിശുദ്ധമാണ്,
  ആക്രമത്തിൻ്റെ ഭൂമിയാക്കാതിരിക്കുക
  യുവതലമുറ ഇനിയും ഇത്രമേൽ
  ഭ്രാന്തരാവാതിരിക്കുക...
  ഒരും രാജ്യത്തിൻ്റെ ജീവനും
  ഓജസ്സും യുവാക്കളിലാണ്...
  അനീതിയെയും,അക്രമത്തെയും
  ശക്തമായി എതിർക്കേണ്ടത് നമ്മുടെ
  ജന്മാവകാശമാണ്....
  ലോകം മാറണം...
  നിയമം മാറണം...
  അക്രമലോകത്തിൻ മൃതിക്കായ്
  നമുക്കൊന്നിക്കാം...
  ഒറ്റക്കെട്ടായ്....
  യാതൊരുവേർതിരിവുമില്ലാതെ
  ഇനിയും ഇത്തരം അക്രമങ്ങൾ
  ലോകത്തിൽ നടക്കാതിരിക്കട്ടെ....
  ©sreelakshmishaji

 • sreelakshmishaji 3w

  ജീവിതമൊരു പദയാത്രയാണ്..
  കണ്ണെത്താദൂരത്തെ അമുല്യനിധിയേതേടി
  ദീർഘമായൊരു പദയാത്ര....
  ©sreelakshmishaji

 • sreelakshmishaji 3w

  കൺകാണമറയത്തു നിൽക്കുമീ
  അമുല്യനിധിക്കായ് യാത്രയായീടുന്നു
  ലോകരെല്ലാം...
  തിരക്കുപിടിച്ചൊരു ഭ്രാന്തിയെപോലെ
  ചുട്ടുപൊള്ളിടുന്നു അവനിയിന്ന്
  ജ്വലിക്കുന്ന സൂര്യനേപ്പോൽ
  നിന്നിടുന്നു മത്സരരണഭൂമികൾ...
  ©sreelakshmishaji

 • sreelakshmishaji 3w

  അനുരാഗമാർന്നിടും ഹിമതെന്നലിൻ
  ശാന്തമായി നിന്നീടുമീ ദിനം.
  ആലോലമായിടുംസംഗീതം മുഴങ്ങുന്നു
  നീയാകും ഭൂമിയിലെന്നും...
  അനശ്വരമാർന്നിടും താരുണ്യഭൂമിയിൽ
  അഴകാർന്നു നിൽപ്പൂ നിൻ സൗന്ദര്യം..
  അകലങ്ങളില്ലാതെ അതിരുകളില്ലാതെ
  അനഘമാം പ്രണയകാവ്യം
  മുഴങ്ങി നിന്നീടുമീ വേളയിൽ....
  നിന്നിലേക്കെത്തിടുവാൻ കൊതിച്ചുപോയിടുന്നു
  എൻമനം..
  നിന്നെ മറയ്ക്കുവാൻ വന്നുനിന്നീടുന്നു
  ഇരുണ്ടമേഘങ്ങൾ...
  നീയാകും വെൺനിലാവുണർത്തീടുമീ
  പ്രണയവേളയിൽ ഇരുണ്ടമേഘങ്ങൾ
  പ്രഭതൂകിടുന്നു...
  അറിയില്ല സഖീ നിയെനിക്കെത്രമേൽ
  പ്രിയംങ്കരി..
  ആർദ്രമായീടുമീ ഹിമകണം നിറഞ്ഞീടുമീ
  നിശതൻചാരേ നിൻ മാൻമിഴികൺകളിൽ
  ദർശിച്ചീടണം..
  കൊതിതീരുവോളം പ്രണയകാവ്യത്തിൻ
  സാരംഗികൾ മുഴങ്ങിടട്ടെ...
  പാരിജാതപൂവിൻ ഗന്ധംപ്രണയചന്ദ്രികയിൽ
  സുഗന്ധാമൃതമായിടട്ടെ....
  പാതിയുറങ്ങുമീ ഭൂമിതൻ ചാരേ നിന്നോടായ്
  ചേർന്നുനിന്നീടാം.....
  പുലരുവോളം എന്നിലേ നീയും
  നിന്നിലെ ഞാനുമായ് ആയിരം
  ആയിരം പ്രണയകാവ്യങ്ങൾ
  വാനോളംപാടിടാം...
  അകലങ്ങളിലും അടുത്തുനിന്നെന്നപോലെ
  നിനക്കായ്മാത്രം എൻസ്വപ്നങ്ങളും
  സ്നേഹങ്ങളും കൈമാറാം....

  #miraquil#malayalam#love
  #mirakeemalayalam

  Read More

  അറിയില്ല സഖീ നീ എനിക്കെത്രമേൽ
  പ്രിയംങ്കരിയെന്ന്.....
  ©sreelakshmishaji

 • sreelakshmishaji 7w

  മരണമൊരു ജിന്നിനേപോലെയാണ്
  ജീവിതത്തെ ഒത്തിരിസ്നേഹിക്കുന്നവരെയും
  അസ്വദിക്കുന്നവരെയും നേടിയെടുക്കുന്ന
  ജിന്ന്...
  ©sreelakshmishaji

 • sreelakshmishaji 10w

  ജീവൻ്റെപാതിയായ് നീ
  കൂടയുള്ളിടത്തോളം..
  ഞാൻ പൂർണ്ണമായും
  ധന്യയായീടുന്നു....
  ©sreelakshmishaji

 • sreelakshmishaji 10w

  കാറ്റ്കരയോടായ് മന്ത്രിച്ചീടുന്നു...
  പ്രാണൻപോകുംവരെ നിൻചാരേ
  വന്നീടാനെന്നും വിധിതുണച്ചീടട്ടെ..
  നിന്നിൽപടർന്നുനിൻസ്നേഹമെന്നും
  എൻ്റേതായ്മാത്രംനിറഞ്ഞീടട്ടെ...
  ഓരോ മഞ്ഞിലും,മഴയിലും വേനലിലുംമെല്ലാം..
  നിനയ്ക്കുതുണയായ് നിന്നീടേണമെന്നും നിൻചാരേ...
  കാലങ്ങളെത്രയോ കൊഴിഞ്ഞുപോകിലും
  ദിനങ്ങളുംദിനാന്തരങ്ങളും മായുകിലും
  നീ വിളിക്കുമാനേരം നിന്നിലേക്കായ്
  വന്നുനിന്നീടണം..
  നിൻ്റേതു മാത്രമായ്എന്നുമെന്നും....
  പ്രാണൻപോകുംവരെ ഒന്നായ് നിന്നിടേണം....
  ©sreelakshmishaji

 • sreelakshmishaji 12w

  സൗഹൃദം

  കൂടെ തണലായ്...
  കൂടെപിറപ്പിനേക്കാൾ സ്നേഹമായ്
  ദുഃഖങ്ങളിൽ സന്തോഷമായും...
  സന്തോഷത്തിൻ ഒരുമയോടും
  നിന്നീടുന്നു.
  ചേർത്തുപിടിക്കുംന്തോറും സ്നേഹവും
  കരുതലും നിറഞ്ഞീടുന്ന അപൂർവ്വബന്ധം
  ഈ സ്നേഹപാലാഴിൽ ആത്ഭുതമാർന്ന
  പ്രണയകാവ്യംപോലും തോറ്റിടുന്നു..
  പരിശുദ്ധമാർന്ന സ്നേഹമേ
  ഒരിക്കലും വേർപിരിയാതെ നിന്നീടണം
  ഹൃത്തിനുള്ളിൽ...
  ©sreelakshmishaji

 • sreelakshmishaji 12w

  അകലങ്ങളിലേയ്ക്ക് പോയ്മറഞ്ഞീടാതെ...
  ഒന്നിച്ചുനിന്നീടാം...
  കൊതിതീരുവോളം സ്നേഹങ്ങൾകൈമാറാം..
  നീ എൻ്റേതായും ഞാൻ നിൻ്റെതായും
  എന്നുമെന്നും കൂടെനിന്നീടാം...
  ഒരിക്കലും വേർപിരിയാതേ....
  ©sreelakshmishaji