sordid_soul

lost in a world i have created

Grid View
List View
Reposts
  • sordid_soul 3w

    കാലങ്ങൾക്കിപ്പറവും
    ഓർക്കപ്പെടുന്ന ചിലരുണ്ട്.
    നിശാഗന്ധി പോലെ ഒരു രാത്രിയിൽ
    വന്നു പൂത്തു കൊഴിഞ്ഞു
    പോവുന്നെങ്കിലും
    ഗന്ധത്താൽ മത്തു പിടിപ്പിക്കുന്നവർ.

  • sordid_soul 5w

    What a terrible thing it is
    To follow a heart that doesn't want to lead.

    ©sordid_soul

  • sordid_soul 6w

    This body has become a museum
    For the art of letting go

    ©sordid_soul

  • sordid_soul 10w

    തന്റെ ബെറ്റർ ഹാഫ്
    എവിടെ എന്നറിയാതെ
    പഫ്‌സിനുള്ളിൽ
    കഴിയേണ്ടി വരുന്ന
    മുട്ടയുടെ അവസ്ഥ
    എന്തൊരു അവസ്ഥയാലേ..!

  • sordid_soul 11w

    മറന്നതല്ല മനപ്പൂർവം
    മടക്കി വച്ചതാണ്.
    വീണ്ടും തുറക്കരുത് നീ
    സ്വപ്നങ്ങളുടെ ചിതാഭസ്മമാണത്.
    തൊട്ടശുദ്ധമാക്കരുത്.

  • sordid_soul 13w

    ഞാൻ പുകഞ്ഞെരിയുമ്പോഴും
    ആ പുക കണ്ട്
    നീ പറയും

    ഹാ.! എന്തൊരു മഞ്ഞ്.

  • sordid_soul 18w

    ഭൂമിയിലെ
    ഏറ്റവും വലിയ
    വേദന പ്രണയനൈരാശ്യമായത്
    വിശക്കുന്നവന് കവിതയെഴുതാൻ
    സമയമില്ലാത്തത് കൊണ്ട്
    മാത്രമാണ്..

  • sordid_soul 37w

    നിന്റെ ഓർമ്മകൾ
    പെയ്തിറങ്ങുമ്പോ
    ചോർന്നൊലിക്കുന്നത്
    അടുക്കി വെച്ച എന്റെ
    മറവിയുടെ മേൽക്കൂരയാണ്.

  • sordid_soul 38w

    അടിവേരോടെ പിഴുതെറിഞ്ഞാലും
    ഒരു നേർത്ത നനവ് കൊണ്ട് പോലും
    വീണ്ടും കിളിർക്കുവാൻ
    പാകത്തിനൊരു വേര്
    അവശേഷിപ്പിക്കുന്ന
    ചില ഓർമ്മകളുണ്ട്..

  • sordid_soul 41w

    Oh Lord.!
    Teach me some love.
    I already know what lust is.