Grid View
List View
Reposts
 • sonimauday 123w

  കവിയപാരത

  കവിതയെഴുതാമോ?
  ആദ്യമെഴുതിയതമ്മ പിന്നെ..
  പൂക്കളും പൂമ്പാറ്റയും
  പിന്നെ വിദ്യാലയം
  പിന്നെയോ... കാടും മേടും
  മലയും കാട്ടാറും കൂട്ടരും നാട്ടാരും
  പ്രണയവും പ്രണയഭംഗവും.................. നഷ്ടപ്രണയം ശിഷ്ട പ്രണയം
  കള്ള പ്രണയം പൊള്ളപ്രണയം
  തേപ്പ്കല മാപ്പ്കല ഷാപ്പ്കല.... ഒടുവിലോ? ഒടിവിലായെഴുതിയിതാരോ ഇവനൊരാദരാഞ്ജലിയും..
  കവിതയെഴുതാമോ ഇനിയൊരുജന്മമുണ്ടാകിലനുജാ...?
  ©sonimauday

 • sonimauday 124w

  Motherhood #mydaughter# kshama#ക്ഷമ# @ajishachandran@daivas

  Read More

  ക്ഷമ

  ഇടത് കോടിയ ചിരിയും,
  പാലമൃത് ചോരണ ചൊടിയും
  പാതിമിഴി രണ്ട് പളുങ്കും,
  തുമ്പ തോൽക്കുമൊരുടയും.
  വമ്പ്കാട്ടാൻ വെമ്പുകൂട്ടണ കുഞ്ഞുമാതളമലരിവൾ
  പിച്ചവയ്ക്കാൻ ഇച്ഛയാലെ
  മടിമേലുടക്കും കൺമണിക്കോ
  ഇമ്പമോടെ ഇങ്ക് വേണം.
  ©sonimauday

 • sonimauday 161w

  മുഖത്തു നോക്കി കുറ്റം പറയണ ശത്രുക്കളെ വിശ്വസിച്ചോളൂ.... ����@ajishachandran@athira785@daivas@loafer

  Read More

  .
  ചില മുഖമില്ലാത്തോരുണ്ടത്രെ..
  മുഖത്തു ചൂണ്ടാൻ വിരലില്ലാത്തോർ,
  തലയ്ക്ക് മുകളിലിരുന്നിട്ടമ്മേ
  ചെവിയെ ചെത്തുന്നോർ.....!
  മിത്രമായവർ ഒളിയസ്ത്രമായിട്ടിവിടെ നെഞ്ചിൽക്കേറി പ്രാണനെടുക്കുന്നു.
  നമുക്ക് മുൻപേചിരിച്ചിരിക്കും
  ചുണ്ടുകളുള്ളേ ദംഷ്ട്രകളേന്തുന്നു.
  കാലം തെറ്റിപെയ്യും മഴയിൽ
  ഉയരുകളുടയും പോൽ,
  കലി കാലത്തിവിടെ
  "കോലം
  മാറും കൂട്ടരുമുണ്ടത്രെ".
  ©sonimauday

 • sonimauday 162w

  ഫാൻ്റം പെെലി

  വീട്ടിൽ രാത്രി ഒരുപാട് വെെകിയിട്ടാണെത്തിയത്. നല്ലമഴയായിരുന്നു. കാലൊന്നും നിലത്തുറക്കണില്ല, പാമ്പിഴയണപോലിഴയുന്നു...ഹും വഷളൻ! നാട്ടിൽ പട്ടയടിച്ച് റോട്ടിൽ മുണ്ടില്ലാതെ ചെരുപ്പ് തപ്പി ഇഴയണ ചില സാറന്മാരെ ഓർമ്മിച്ച്.. ഓ നാണമുണ്ടോടാ നിനക്ക്?! ഒന്നില്ലേലും നീ നിൻ്റെ അച്ഛനേയും അമ്മയേം ആലോചിക്കണ്ടേ..?! അവരുടെ അന്തസ്സിനു ചേർന്നപോലാണോ ഇവൻ്റെ പോക്ക്..?!

  #my best friend #my kiddy #❤@ajishachandran@athira785@loafer@daivas

  Read More

  ആളു ഗ്ളാമറായിട്ടിരുന്നാലും കെെയ്യിലിരുപ്പിൽ കൺട്രിയാാ ടാ നീ... നാലഞ്ചുനേരം വെട്ടി വിഴുങ്ങി exercise പോലുമില്ലാതെ വയറും വീർത്ത്.. ഹൊ.. നിന്നെക്കുറിച്ചോർത്ത് എനിക്ക് ലജ്ജയാണെടാ.. ലജ്ജ! ഇത്രേം പറഞ്ഞ് തീരുമുൻപേ അത് സംഭവിച്ചു. സംസ്കാരമില്ലാത്ത പെെലി ഹസ്ബൻ്റിൻ്റെ കെെലിമേൽ മുള്ളിയത് അഞ്ചാമത്തെ തവണ. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ലാ... തക്കുടൂ... പെെലി മോനേ.. ഹസ്ക്കികുട്ടാ... ന്ന് വിളിച്ച് ബെഡ്ഡിൽ കൊണ്ട് കിടത്തി.. ഹോ... പാവാന്നെ എൻ്റെ ഫാൻ്റം പെെലി.
  ©sonimauday

 • sonimauday 162w

  അവൻ

  കല്യാണം കഴിഞ്ഞ് നാടും വീടും വിട്ടിറങ്ങിയ കൂട്ടത്തിൽ പലതും നാട്ടിൽ ഉപേക്ഷിക്കേണ്ടി വന്നു. അക്കൂട്ടത്തിൽ അവനേയും എനിക്ക് മറക്കണ്ടി വന്നു. ഒരുപാട് സ്നേഹിച്ചെങ്കിലും ഞാൻ അവനെ തനിച്ചാക്കിയ കുറ്റബോധത്തിലായിരുന്നു. പിന്നീടവൻ നാട്ടിലേക്കുള്ള എൻ്റെ വരവും കാത്ത് ഇടക്കിടെ തറവാട്ടിലെ വേലിക്കുചുറ്റും റോന്ത് ചുറ്റണത് അമ്മ പറഞ്ഞ് അറിഞ്ഞപ്പൊ വല്യയ സങ്കടായി. "എന്തായാലും വീട്ടിൽ ഇപ്പൊ കേറാറില്ല... നീ പോയതിൽ പിന്നെ പടിക്കൽ നിന്ന് എത്തി നോക്കൽ മാത്രാ.. രാത്രി കാവലിനേലും കിടക്കാലോ ഇവിടാരും ഇല്ലാത്തതല്ലേ.. ഉണ്ട ചോറിനുണ്ടോ നന്ദി..?! "

  �� ��❤❤@ajishachandran@athira785@loafer@daivas

  Read More

  അവൻ അങ്ങനായിരുന്നില്ല, എല്ലാരോടും നല്ല സ്നേഹായിരുന്നു കാണാൻ നല്ലഭംഗിയായിരുന്നു, കറുത്തിട്ടാണേലും.... അന്നേതോ മഴക്കാലത്ത് സന്ധ്യക്ക് കാവിൻ്റെ പടിക്കല് വിറച്ചു നിന്ന അവനോട് പോരുന്നോ വീട്ടിലേക്ക് എന്നൊന്നും ചോദിക്കാതെ തന്നെ, എൻ്റെ 'വാടാാ..' വിളിയിൽ കൂടെ പോന്നതാ.. ഈ ചങ്ങായി... പിന്നെ വീട്ടിലെൻ്റെ കൂടായി... പോകുന്നേടത്തും വരുന്നേടത്തും എൻ്റെ ബോഡി ഗാർഡ് ആയി.. ഇപ്പഴോ... ഞാനില്ലാത്തതവനെ സാരമായി ബാധിച്ചു കാണും... .അമ്മ പറഞ്ഞത് കൂടായപ്പോൾ സമാധാനം പോയ്.... ഞാൻ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു. എന്റെ കാറു പടിയോടടുക്കും മുൻപേ നിൽക്കണൂ...ഹീറോ.. ഞാൻ വരണ്ളതവനെങ്ങനെ അറിഞ്ഞുവെന്നറിയില്ല... പുറത്തിറങ്ങും മുൻപേ ഗ്ളാസ് താഴ്ത്തി ഞാനുറക്കെ വിളിച്ചൂ... ബ്ളാക്കീ....... ഞാൻ വന്നെടാാാാ....പിന്നെ വണ്ടിയിൽ ചാടിയടുക്കുന്ന അവൻ്റെ കാലുകൾ എൻ്റെ പൊക്കത്തിനൊത്തെത്തി.. കണ്ണിൽ കണ്ണിരൊലിച്ച് ഞാനും.. പിന്നവനും.!
  ©sonimauday

 • sonimauday 162w

  ഒരാഹ്വാനം!

  അഹന്ത വാണാൽ
  മനസ്സിൽ തമസ്സ് വാഴും
  വഴിനീളെ നീ.. വീഴും.
  ഉയരെ ഉയരാൻ ഉണർവ്വ്തീരും,
  മണ്ണറിയാൻ കണ്ണുകീറ്
  മണ്ണിൽ വാഴ്വ്വിനു കണ്ണുവേണം
  കണ്ണിൽ കനിവുവേണം
  തൊട്ടറിഞ്ഞത്
  കണ്ടറിഞ്ഞത്
  കേട്ടറിഞ്ഞത് മണ്ണിലുള്ളത്,


  #mother earth#save nature# @ajishachandraner@athira785@daivas @loafer

  Read More

  കട്ടെടുത്തത്, കൊണ്ട് വിറ്റത്
  മണ്ണുതന്നത്.
  നാളെയെന്നത് കണ്ടുനിൽക്കാൻ കണ്ണുവേണേൽ.........
  മണ്ണിൽ വാഴ്വ്വിന് വളമിട്.
  ഉണ്ടുഭൂമിയെ വിണ്ടുനീറ്റാണ്ടു
  -ള്ളതെല്ലാം കാത്തിട്.
  നീ ഉണ്ടുതീർത്തത് ചേർത്തിട്.
  ©sonimauday

 • sonimauday 163w

  കയ്പ്പുള്ളമധുരം

  പിണങ്ങിപ്പിണങ്ങി ഉറങ്ങിയും
  പതുങ്ങിമറഞ്ഞ് നടന്നും
  കരഞ്ഞുകണ്ണ് കലങ്ങിയും
  ചിരിച്ചകമെ മരിച്ചും
  കുറച്ചുനന്നായ് കെറുവിച്ചും
  കിതച്ചങ്ങു നീങ്ങവെ...


  #hus#love after fight#to my tom❤@ajishachandran@loafer@athira785@daivas

  Read More

  പിണക്കത്തിനിണക്കവും
  പതുക്കത്തിനടുപ്പവും
  കരഞ്ഞതോ.?! കരിഞ്ഞതോ?!
  വിരിഞ്ഞിന്ന് സർവ്വവും...!
  വളർന്നിന്നു പ്രേമവും,
  വിളഞ്ഞൊരീ വൃദ്ധിയും
  നുണഞ്ഞൊരീ മലകവും
  മധുരമായ് മാറവെ
  മതിപ്പതെൻ നെഞ്ചകം.
  ©sonimauday

 • sonimauday 164w

  ദെെവമേ കെെതൊഴാതെതന്നെ കാത്തരുളുവതിന് നന്ദി.... #god#love#peace# motivation @ajishachandran@athira785@daivas@loafer

  Read More

  സ്തോത്രം!

  ഞാൻ ഉടയുന്നത് വേദനയാലും ഉയർകൊള്ളുന്നത് കരുണയാലുമാകയാൽ
  നീ എന്ന മാലഖ ചൊരിഞ്ഞപുണ്യത്തെയേന്തി എന്റെ കരൾ ആർദ്രവും
  മനസ്സ് മധുരമുള്ളവീഞ്ഞ് പോലെ
  കാലങ്ങളോളം കെടാതെ വീര്യമേറിയതുമാകട്ടെ.
  സ്വർഗത്തിൽ നിന്നും
  മണ്ണിൽ വന്ന മാലാഖമാർ നയിക്കട്ടെ നന്മയെ, കവരട്ടെ കരയുന്ന കരങ്ങളെ.
  ©sonimauday

 • sonimauday 164w

  തീക്ഷമാം നോവാറിൽ മുങ്ങിനിവർന്നിങ്ങു മോക്ഷാശ്രൂ വാങ്ങിയീ കവിൾത്തടങ്ങൾ കൊതിച്ചതേതോ മൃദുലമാം തലോടലിനായ്.
  ©sonimauday

 • sonimauday 164w

  രാത്രി

  ചൂടുപുതച്ചരാത്രികളിലെല്ലാം
  AC യുടെ തണുപ്പ് തിരിയുന്നോർക്കിടയിൽ വെയിലേറിയ നിനവുമായ് ഞാനും തിരഞ്ഞു ഒരു തണലിടം.
  ചിന്തകളെരിയുമ്പോളവിടം
  വീശിയുണ്ക്കാനായി മാത്രം.
  വേവുന്ന നെഞ്ചിലെ ചൂടറിഞ്ഞാറാൻ കിടക്കുവോർക്കറിയണോ
  നോവുന്ന നെഞ്ചിനെ?!
  ©sonimauday