sha_myth

instagram.com/sha_myth_95

. अति सर्वत्र वर्जयेत् |

Grid View
List View
Reposts
 • sha_myth 47w

  ഉള്ളിലൊരുപാട് സംശയങ്ങൾ ബാക്കിയായാണ്
  ഓരോ ദിനങ്ങളും ചെന്നുതീരുന്നത്..

  കിടക്കമേൽ ചെന്നുവീഴുന്ന നേരം വരേയ്ക്കും
  രണ്ടു ലോകങ്ങളിലായി സമയം കടന്നുപോവുന്നു..

  താളംതെറ്റിയ ഉറക്കക്രമങ്ങൾ, ബാക്കിയാവുന്ന
  നേരങ്ങളെയും കീഴടക്കി തുടങ്ങി..

  ചുറ്റുപാടുകളുടെ വൈകാരികതയിൽ നിന്ന്
  വിട്ടുമാറിയുള്ള ആ നിദ്രാനേരങ്ങളിലെങ്കിലും
  സ്വപ്നങ്ങളാകും കടന്നൽകൂടുകളെ ഇളക്കി
  വിടരുതേയെന്നു മാത്രം ആഗ്രഹം..
  ©sha_myth

 • sha_myth 51w

  ഏതുനേരവും മതിലിന് വെളിയിൽ നിന്നു
  കേട്ടുകൊണ്ടേയിരിക്കുന്ന നിലവിളികളും
  പ്രാണന് വേണ്ടിയുള്ള പിടച്ചിലുകളും..

  ഭിത്തിയോട് കാതുകൾ ചേർത്തു
  വെച്ചാൽ കേൾക്കാം, അവയിലാനന്ദം
  കണ്ടെത്തുന്ന പലരുടെയും
  അടക്കിപ്പിടിച്ച ചിരികൾ..

  പുറമെയുള്ള വന്യതയിൽ നിന്ന്
  ഒളിച്ചിരിക്കാനായി ചുറ്റിലും തീർത്തയാ
  കരിങ്കൽഭിത്തികൾ
  ശ്വാസം മുട്ടിക്കുന്നത് പോലെ..

  ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന
  ആ കൊടിയ വേദനകൾക്കും
  അവസാനമായ മോചനത്തിനും
  ഈ സുരക്ഷിതത്തെക്കാൾ
  സുഖമുണ്ടാകുമെന്ന ചിന്തയിൽ,

  പതിയെയാ പടുകൂറ്റൻ വാതിലുകൾ
  തള്ളിത്തുറന്ന്, തണുത്തു മരവിച്ചിരിക്കുന്നയാ
  മരക്കൂട്ടങ്ങളിലേക്ക് ഞാനും ഓടിമറഞ്ഞു..
  ©sha_myth

 • sha_myth 51w

  ആവുന്നത്രയും മുടിയിഴകൾ
  വളർത്തിയെടുക്കണം..

  പുറകിലേക്ക്
  ചീകിയൊതുക്കുന്നതിന്
  പകരം,
  കണ്ണുകളും കവിളുകളും
  മറച്ചുകൊണ്ട്
  മുന്നിലേക്ക് തന്നെ
  അവയെ വലിച്ചിടണം..

  കാഴ്ചകളില്ലാതെ,
  കാതുകളിലൂടെ മാത്രം
  അറിഞ്ഞാൽ മതിയാവും
  ആ കാര്യങ്ങളത്രയും..

  അദൃശ്യമായി തന്നെയിരിക്കണം,
  അവയറിയുന്ന നേരത്തെ
  എന്റെ മുഖഭാവങ്ങളത്രയും..
  ©sha_myth

 • sha_myth 62w

  വാക്കുകളെക്കാളും
  സത്യസന്ധത, ഒരുവന്റെ
  ചിന്തകളിലാണെന്ന
  തിരിച്ചറിവാവാം,

  ശൂന്യമായ ഈ രാവിരുട്ടിൽ
  മുഖംതിരിഞ്ഞു മാറിയിരിക്കാൻ
  എന്നെയും നിന്നെയും
  പ്രേരിപ്പിച്ചിരിക്കുക..

 • sha_myth 69w

  കാലങ്ങൾ കുറച്ചധികം
  കടന്നുപോയി, നമ്മളും..

  പ്രവചനാതീതമായ ഒരു കൂടിച്ചേരൽ
  ഇനി ബാക്കികാണുമോ എന്ന
  അറിവില്ലായ്മയിൽ,

  ഇനിയെന്നാണ്, എപ്പോഴാണ്
  എന്നറിയാതെയുള്ള നിസ്സഹായതയിൽ,

  അവസാനമായുള്ള ആ കണ്ടുമുട്ടൽ
  ഇന്നും ഉള്ളിൽ കടലിരമ്പം
  തീർത്തുകൊണ്ടേയിരിക്കുന്നു..
  ©sha_myth

 • sha_myth 70w

  പ്രിയപ്പെട്ട നിശാഗന്ധി പൂവേ,

  ഉദയസൂര്യന്റെ ചൂടാലെഴുന്നേറ്റ്,
  നിറങ്ങളായ നിറങ്ങളെ മുഴുവൻ
  കണ്ടുതീർക്കുന്നയാ
  പകൽ പൂക്കളെയോർത്തു
  നീയിപ്പോഴും കൊതിക്കുന്നു..

  -------------------------------------

  പാതിരാക്കാറ്റിന്റെ തണുപ്പേറ്റ്,
  നരിച്ചീറുകളുടെ ചിറകടികളും മറുത-
  ക്കൂട്ടങ്ങളുടെ നിലവിളികളും കേട്ടുകൊണ്ട്,
  മേലെയേതോ ദിക്കിൽ
  ഓടിയൊളിക്കുന്ന കൊള്ളിമീൻകൂട്ടങ്ങളെ
  പരസ്പരം കാട്ടിക്കൊടുത്തുകൊണ്ട്,
  നിലയ്ക്കാതെ പെയ്യുന്ന സ്വപ്നങ്ങളിൽ മയ-
  ങ്ങിയുറക്കം നഷ്ടമായ ജീവനുകളിൽ
  നിർലോഭമായ പുഞ്ചിരി കണ്ടെത്തിയ
  നിന്നെയോർത്ത്,
  അവയും എന്ത് മാത്രം
  അസൂയപ്പെടുന്നുവെന്ന് നീ കണ്ടേയില്ല..
  ©sha_myth

 • sha_myth 70w

  പകുതിയെഴുത്ത് മാത്രം..

  Read More

  പണ്ട് സ്‌കൂളിലെ വാക്കേറ്റങ്ങളിൽ
  തോറ്റുപോകുന്ന നേരത്ത്, കണ്ണുകൾ
  മൂടിവെച്ചു കരയുന്നതായിരുന്നു ശീലം..

  അങ്ങനെയേതോ നാളിലാണ്,
  മൂടിവെച്ച കൈപ്പത്തികൾക്കുള്ളിൽ
  നിറഞ്ഞ ആ കറുപ്പ് നിറം, ആദ്യമായി
  എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങിയത്...

  മറ്റാരുമറിയാതെ എത്രയോനാൾ
  അടക്കിവെച്ച എന്റെ ഉൾചിന്തകളറിഞ്ഞ,
  പരിഹാരം പങ്കുവെച്ച ഏക പങ്കാളി..

  എന്നിട്ടും,

  ഈ ഇരുട്ടിന് പോലും ഇന്നെന്നിൽ
  ആശ്വാസം നിറയ്ക്കാൻ കഴിയാത്തതെന്തേ ?

 • sha_myth 70w

  സായാഹ്നത്തിലെ സൂര്യവെളിച്ചം തട്ടി തിളങ്ങിയ,
  എന്നോ ഉപേക്ഷിക്കപ്പെട്ട ചിലന്തിവലകൾ
  ലക്ഷ്യമാക്കി ആ പ്രാണികൾ പറന്നു നീങ്ങി..

  കൈകാലുകളും ചിറകുകളും ആ
  പശിമയിൽ കിടന്നൊട്ടിയ നേരം, നാളുകൾ
  എണ്ണപ്പെട്ടുകഴിഞ്ഞോ എന്നവ ശങ്കിച്ചു തുടങ്ങി..

  വല വരമ്പുകളിലൂടെ ഒരു ഭീമാകാരൻ
  ചിലന്തിയുടെ ആഗമനം ഏതു നേരവും
  പ്രതീക്ഷിച്ചുകൊണ്ട് കുതറിമാറാൻ
  അവ ശ്രമിച്ചുകൊണ്ടേയിരുന്നു..

  - ആരും വന്നില്ല -

  ഏതോ കാലത്തു ഇരകളെ ഊറ്റികുടിക്കുവാൻ
  നെയ്തുവെച്ച ആ മാറാലകളിൽ, പട്ടിണി കിടന്ന്
  നരകിച്ചു മരിക്കാൻ അവ വിധിക്കപ്പെട്ടു..
  ©sha_myth

 • sha_myth 70w

 • sha_myth 71w

  " What Makes Life so difficult ?? "


  " PEOPLE "
  - An Affair To Remember