Grid View
List View
Reposts
 • ser_gbn 26w

  First benchers നെ എല്ലാം പഠിപ്പികളും last benchers നെ എല്ലാം ഉഴപ്പന്മാരും ആയി ചിത്രീകരിക്കുന്നവരോട് ഒരു ചോദ്യം..
  നിങ്ങടെ നാട്ടിൽ ഒന്നും bench rotation സംവിധാനം ഉണ്ടായിരുന്നില്ലേ?


  ©ser_gbn

 • ser_gbn 27w

  അപ്പാപ്പൻ from കട്ടപ്പന
  .
  .
  വർഷങ്ങൾക്ക് ശേഷം എറണാകുളത്തേക്ക് പോകുന്നതിന്റെ ആവേശത്തിലായിരുന്നു അപ്പാപ്പൻ.കൊച്ചുമകന്റെ വീട്ടിലേക്കുള്ള പോക്കാണ്.അവർ കാർ കൊണ്ട് വരാമെന്ന് പറഞ്ഞെങ്കിലും അപ്പാപ്പൻ സമ്മതിച്ചില്ല.അല്പം കാഴ്ചക്കുറവ് ഉണ്ടെന്നതൊഴിച്ചാൽ പ്രായത്തിന്റെ വേറെ ബുദ്ധിമുട്ടുകളൊന്നും അപ്പാപ്പന് ഉണ്ടായിരുന്നില്ല.കണ്ണട എടുത്ത് വെക്കാൻ പറഞ്ഞ ഭാര്യയെ രൂക്ഷമായി ഒന്ന് നോക്കികൊണ്ട് തന്റെ സന്തതസഹചാരിയായ കാലൻകുടയും എടുത്ത് അപ്പാപ്പൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.തലയെടുപ്പോടെ പാഞ്ഞു വന്ന 'ആനവണ്ടി' യെ നീട്ടിപിടിച്ച കാലൻകുടയുടെ മുൻപിൽ അപ്പാപ്പൻ മുട്ടുകുത്തിച്ചു.പട്ടണത്തിലേക്കുള്ള ടിക്കറ്റും എടുത്ത് സൈഡ് സീറ്റിൽ അപ്പാപ്പൻ ഇരിപ്പുറപ്പിച്ചു.അടുത്ത് വന്നിരുന്ന യാത്രക്കാരുടെയും ബസിലെ കണ്ടക്ടറുടെയും കുശലാന്വേഷണങ്ങൾക്കും പരദൂഷണങ്ങൾക്കും ചെവി കൊടുക്കാതെ അപ്പാപ്പൻ ഇടുക്കിയുടെ ഭംഗി ആസ്വദിച്ച് പുറത്തെ കാഴ്ചകളിൽ മുഴുകി ഇരുന്നു.ബസ് നേരിയമംഗലം കടന്ന് ഇടുക്കിയുടെ തണുപ്പിനെ പിന്നിൽ ഉപേക്ഷിച്ച് എറണാകുളത്തിന്റെ ചൂടിലേക്ക് പ്രവേശിച്ചു.കോതമംഗലവും പെരുമ്പാവൂരും ആലുവയും കഴിഞ്ഞ് വണ്ടി പൊടി നിറഞ്ഞ നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്നു.കടന്നു വന്ന വഴികളിലെ വ്യത്യസ്തങ്ങളായ ഓരോ കാഴ്ചകളും അപ്പാപ്പൻ ആസ്വദിച്ചു.പട്ടണത്തോട് അടുക്കുംതോറും കൂടി വന്ന പൊടിയും ചൂടും പിന്നെ വിശപ്പും അപ്പാപ്പനെ ചെറുതായൊന്ന് തളർത്തി.രാവിലെ കഴിച്ച പിടിയും കോഴിയും ഇതിനോടകം തന്നെ ദഹിച്ചിരുന്നു.അൽപ സമയം കഴിഞ്ഞപ്പോൾ ബസ് ലക്ഷ്യസ്ഥാനത്ത് എത്തി.അപ്പാപ്പൻ ബസിൽ നിന്ന് ഇറങ്ങിയതിനുശേഷം ചൂളം വിളിച്ചുകൊണ്ട് അതിലൂടെ കടന്നു പോയ തീവണ്ടിയെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കി നിന്നു..അപ്പോഴാണ് അപ്പാപ്പന്റെ നോക്കിയ ഫോൺ പോക്കറ്റിൽ കിടന്ന് ഒച്ച എടുക്കാൻ തുടങ്ങിയത്.

  Read More

  അപ്പാപ്പനെ കൂട്ടികൊണ്ട് പോകാൻ വരാമെന്ന് പറഞ്ഞ കൊച്ചുമകൻ traffic block കാരണം അല്പം താമസിക്കും എന്ന് പറയാൻ വിളിച്ചതായിരുന്നു.
  അവൻ വരുന്നതുവരെ എന്ത് ചെയ്യും എന്ന് ചിന്തിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ വയറിനുള്ളിൽ നിന്ന് വിശപ്പിന്റെ വിളി കേട്ടതുകൊണ്ട് ഭക്ഷണം കഴിക്കാനായി അടുത്ത് കണ്ട കടയിലേക്ക് അപ്പാപ്പൻ നടന്നടുത്തു..കടയിൽ കയറിയ അപ്പാപ്പൻ കടക്കാരനോട് ചോദിച്ചു
  "എന്തുണ്ട്??"
  അപ്പോൾ കടക്കാരൻ
  "കട്ടിങ്ങും ഷേവിങ്ങും"
  അപ്പോൾ അപ്പാപ്പൻ
  "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ"
  (ഹോട്ടൽ ആണെന്ന് കരുതി അപ്പാപ്പൻ കയറിയത് ഒരു ബാർബർ ഷോപ്പിൽ ആയിരുന്നു)

  NB : ആർക്കും സംശയം ഒന്നും ഇല്ലല്ലോ ല്ലേ

  ©ser_gbn

 • ser_gbn 27w

  പ്രണയിനീ,
  നീ കാതോർത്തു കേൾക്കുന്നുവോ

  ഇന്നീ മഴയുടെ ഈണം
  എന്നിൽ കനവുകളായി
  നിന്നിൽ കുളിരലയായി
  നമ്മിൽ നിറയുന്ന സംഗീതം..

  പ്രണയിനീ,
  നീ കാതോർത്തു കേൾക്കുന്നുവോ

  ഇന്നീ മഴയുടെ തണുവിൽ
  നിന്നോർമയിൽ അലിയാൻ
  ഞാൻ എഴുതും വരി തൻ
  ആരും കേൾക്കാത്ത സംഗീതം..

  പ്രണയിനീ, നീ കേൾക്കുന്നുവോ..?

  ©ser_gbn

 • ser_gbn 29w

  കുട്ടികൾക്ക് ചോറ് കൊടുക്കാനുള്ള പുതിയ trick :

  ബൈക്ക് ഓടിച്ചുകൊണ്ടുപോയ അപ്പുറത്തെ വീട്ടിലെ മാമന് എന്ത് സംഭവിച്ചു എന്നറിയാൻ ഒരുരുള ചോറ് കഴിക്ക്  ©ser_gbn

 • ser_gbn 36w

  When I was a Kid,

  ഞാനൊരു ചെറിയ കുട്ടി ആയിരുന്നു.


  ©ser_gbn

 • ser_gbn 38w

  ഒരാളുടെ ഹൃദയം കാർന്നു തിന്നും മനോഹരമായ വാക്ക്,,
  അതാണ് 'മനസാക്ഷി'

 • ser_gbn 38w

  Love me for what
  I AM
  Hate me for what
  I AM NOT


  ser.gbn

 • ser_gbn 38w  പുഴ മഴ നനഞ്ഞു
  മഴ പുഴയായി
  പുഴയായ മഴ
  മഴ നനഞ്ഞു


  ser.gbn

 • ser_gbn 47w

  ആടുകളെ തമ്മിലടിപ്പിച്ചതിനുശേഷം
  അതിൽ ഒരെണ്ണം ചത്തുവീണപ്പോൾ സൂത്രശാലിയായ ചെന്നായ തന്റെ കൂട്ടരോട് ഉറക്കെ വിളിച്ചു പറഞ്ഞു


  ''WE WON LIKE CRAZY...''


  ©ser_gbn

 • ser_gbn 48w

  വെറുതെ ഇരിക്കുന്നത് രാജ്യദ്രോഹം ആകാത്ത കാലം വരെ നമുക്കിങ്ങനെ വെറുതെ ഇരിക്കാം.


  ©ser_gbn