Grid View
List View
Reposts
 • saranyab 74w

  ഒരു നിമിഷം, നിന്നലകൾ എന്നെ
  വന്നു മുത്തിയപ്പോൾ, കൊതിച്ചു
  പോയെൻ മനം നീയായ്‌ മാറുവാൻ.
  ഒരു ഇളം തെന്നലായ്, അറിയാത്ത
  കാണാത്ത, തീരങ്ങൾ തേടുവാൻ.
  ഒരു ചെറുകുളിരായി, സർവ്വ-ചരാചര-
  സ്പന്ദനം സ്പർശിച്, ഭാരമില്ലാ-
  തങ്ങനെ പാറിപ്പറക്കുവാൻ.
  ©saranyab

 • saranyab 86w

  ""ഇനിയെത്രനാളി - ഭൂവിൽ ബാക്കിയുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ
  ഒരു പക്ഷേ, അർത്ഥപൂർണമായി മാറിയേനെ
  നഷ്ടമാകുമീ മാത്രയും, ഓരോ നിമിഷവും, ഓരോ ദിനങ്ങളും.""
  ©saranyab

 • saranyab 89w

  അഭിനയനിപുണികൾ അരങ്ങു വാഴുമ്പോൾ, മൗനമായി പകച്ചു നിന്ന് പോകുന്ന ചിലരുണ്ട്. എന്തിനെന്നും ഏതിനെന്നുമറിയാതെ ഇടനെഞ്ചിലെ മുറിവുകൾ ഒരു ചെറുപുഞ്ചിരിയിൽ മറച്ച്, ഉള്ളിലൊരു മെഴുകുതിരി കണക്കെ ഉരുകി എരിഞ്ഞമരുന്നവർ. കാണാതെ പോകരുതവരെ.
  ©saranyab

 • saranyab 93w

  ഒരു നിമിഷമാകിലുമതെങ്കിലും
  നീയായ്‌ മാറുവാൻ മോഹം,
  നിൻ ചിറകൊന്നണിയുവാൻ മോഹം.
  ഏഴുവർണങ്ങളാൽ പുഞ്ചിരി തൂകുമാം
  പൂവിന്നധരങ്ങൾ തഴുകുവാൻ മോഹം,
  അതിൻ തേനൊന്നു നുകരുവാൻ മോഹം.
  പച്ചിലത്തുമ്പിലെ തൂമഞ്ഞു തുള്ളിയെ
  മുട്ടി ഉരുമ്മുവാൻ മോഹം,
  അതിൽ നൃത്തം ചവിട്ടുവാൻ മോഹം.
  വെറുതെയീ മോഹങ്ങളറിയാമതെങ്കിലും പിന്നെയും
  വെറുതെ മോഹിക്കുവാൻ മോഹം,
  അതിൻ തേരിലേറിപ്പറക്കുവാൻ മോഹം.

  Read More

  ©saranyab

 • saranyab 93w

  ജീവിതമാം ആട്ടക്കഥതൻ തിരശ്ശീലയിൽ
  അർത്ഥമറിയാതെ നിറഞ്ഞാടും
  മുഖം മൂടികൾതൻ നടുവിൽ
  നീയും ഒരു മൂടുപടമണിയുക-
  യാണോ - മനമേ, ഈ
  മൗനഭാവത്താൽ.
  ©saranyab

 • saranyab 93w

  കരിഞ്ഞെന്നു തോന്നിയ മുറിപ്പാടുകൾ
  വെറുമൊരു മായയായിരുന്നു.
  അതിനിന്നും വേദനതൻ
  ചോരമണം തന്നെ.
  ഇമകൾതൻ മറവിൽ അശ്രുബിന്ദുക്കളായി,
  വീണ്ടുമതിന്നൊരു പുഴയായി
  അങ്ങനെ ഒഴുകിപ്പരക്കുന്നു.
  ©saranyab

 • saranyab 113w

  ""When the ball was in my court,
  I forgot to play the game.
  Now when i would like to play,
  The ball is not there.""
  ©saranyab

 • saranyab 114w

  പ്രണയം

  പ്രണയമെന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. But i think


  അടുക്കുമ്പോൾ അകലാനും
  അകലുമ്പോൾ അടുക്കാനും
  തോന്നിക്കും മനസാം
  മാന്ത്രികൻ തീർക്കുന്ന
  കൺകെട്ടുവിദ്യതൻ പേരാണ് പ്രണയം.
  ©saranyab

 • saranyab 114w

  ആകാശത്തിന്റെ ചില്ലുജാലകത്തിൽ ഒരു നക്ഷത്രം മാത്രം എകാകിയായി ഈ എന്നെ പോലെ. എന്തു പറ്റിയതായിരിക്കും? പതിനായിരം കോടി നക്ഷത്രങ്ങളുള്ള ആകാശത്തിൽ അത് മാത്രമെങ്ങനെയാണ് ഒറ്റപ്പെട്ടത്? എതോ ഒരു നിമിഷത്തിൽ ആകാശത്തെ കാണാൻ തോന്നിയ ഒരു ചിന്ത, ആഗ്രഹം അതാണ് അവനെ ഞാൻ കാണാൻ ഇടയാക്കിയത്. ഒറ്റയ്ക്കാണെങ്കിലും പുള്ളി വളരെ സന്തോഷത്തിലാണെന്നു തോന്നുന്നു. കുറച്ചു സമയം അതിനെ നോക്കിയപ്പോൾ അതെന്നോട് എന്തോ പറയുന്നത് പോലെ തോന്നി. കണ്ണിറുക്കിക്കാണിക്കുന്നുണ്ടോ? അതോ ഇനിയെന്റെ തോന്നലാണോ? ദിവ്യപ്രഭ ചൊരിയുന്ന നിലാവിന്റെ സൗന്ദര്യവും പോയിരിക്കുന്നു. കറുത്ത വാവിനോടടുക്കുകയാണ്. ഈ തേങ്ങാപ്പൂളാണല്ലോ ഇനി ആ പപ്പടവട്ടത്തിലുള്ള ചന്ദ്രനാവുക എന്നോർക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നുന്നു. പ്രകൃതിയുടെ ഓരോരോ മായാവിലാസങ്ങൾ, അങ്ങനെ മാത്രം പറയാമെന്നു തോന്നുന്നു. കറുത്ത ആകാശത്തിലെ വെളുത്ത പൊട്ടുകൾ. അവ ഇന്നത്തെ ലോകത്തോട് എന്തോ വിളിച്ചോതുകയാണോ? അതോ എന്തെങ്കിലും കൗതുകത്തോടെ നോക്കിക്കാണുകയാണോ? അധർമത്തിൽ നിന്ന് നന്മയിലേക്കെന്ന പോലെ ഇരുട്ടിന്റെ ജാലകത്തിൽ അവ വെളിച്ചം വീശുന്നു. അറിവില്ലാത്തവന് വിദ്യാവെളിച്ചം പകർന്നു നൽകുന്നത് പോലെ. ചന്ദ്രന്റെ മങ്ങിയ വെളിച്ചത്തിൽ മരങ്ങളുടെ ഇലകൾ തിളങ്ങുന്നുണ്ടോ? എങ്ങും നിശബ്ദത. കാറ്റിന്റെ മൂളൽ പോലും നിലച്ചിരിക്കുന്നു. എല്ലാവരും ഉറങ്ങുകയാണ്. പുതിയ ഒരു പുലരിക്ക് വേണ്ടി, പുതിയ ദിവസത്തിന് വേണ്ടി. അപ്പോഴും നമ്മുടെ ആകാശക്കളിക്കാർക്ക്‌ യാതൊരു കുലുക്കവുമില്ല. അവ ഒരു പക്ഷെ പ്രാർഥിക്കുന്നുണ്ടാവാം ഈ രാത്രി അവസാനിക്കാതിരിന്നെങ്കിലെന്ന്.
  ©saranyab

 • saranyab 114w

  ഒരാൾ കൂടി മനുഷ്യന്റെ ദയയില്ലാത്ത ക്രൂരപ്രവർത്തിക്കിരയാകുന്നു. പാവം ആ കുഞ്ഞെലിയെന്തറിഞ്ഞു. തന്റെ ആഹാരത്തിനു വേണ്ടിയാണ് ആ പാവം പല തെറ്റുകളും ചെയ്തത്. മനുഷ്യൻ അതിന്റെ കൂടി അവകാശവും സ്വത്തുമായ ഭൂമി പിടിച്ചടക്കിയതാണിതിന് കാരണം.അവന്റെ ആ സ്വഭാവത്തിന്റെ രക്തസാക്ഷിയായ് എന്നീ എലിയും. "ഇത്ര ചെറിയ സാധനമാണ് എന്നിട്ടെന്തൊരഹങ്കാരം " അവനെ പിടിച്ച എന്റെ ചേട്ടന്റെ വാക്കുകളാണിവ. അത് അതിന്റെ പ്രാണനു വേണ്ടി കെഞ്ചുമ്പോൾ അതഹങ്കാരമായി കാണുന്ന മനുഷ്യനെ കുറിചോന്നോർത്തു നോക്കു. എലിക്ക് പ്രാണവേദന പൂച്ചക്ക് വീണവായന ഇതാണ് സ്ഥിതി. ഈ എലിക്കും ഈ ഭൂമിയിൽ അവകാശമില്ലേ, ഇവിടെ ജീവിക്കാൻ, ഭക്ഷണം തേടാൻ. എന്നാലതിന്റെ അവകാശങ്ങൾക്ക്‌ ഈ ഭൂമിയിൽ യാതൊരു വിലയുമില്ല. ആ കാലൻ ചക്രക്കൂട്ടിൽ കിടന്ന് അത് തന്റെ ജീവന് വേണ്ടി കരയുമ്പോൾ മനുജൻ അത് കണ്ടാനന്ദിക്കുന്നു. അതിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് തോന്നിയതെങ്ങനെയാണ്. പാവം ആ ജീവിയറിയുന്നില്ല അടുത്ത നിമിഷം തന്റെ മരണം സംഭവിക്കുമെന്ന്. ഇനി ഇത്തിരി നിമിഷം മാത്രമേ തനിക്കുള്ളുവെന്ന്. അപ്പോഴും അത് പ്രതീക്ഷയോടെ മനുഷ്യന്റെ ദയയില്ലാത്ത കണ്ണുകളിലേക്കു നോക്കുകയാണ്. എന്ത്‌ കാര്യം ? അതിനെ രക്ഷപ്പെടുത്താൻ ഇനിയാരും വരില്ല.
  അതിന്റെ കണ്ണിലെ നനവ്, തിളക്കം പ്രഭാതത്തിൽ ഒരു നിമിഷത്തേക്ക് സുന്ദരനിമിഷം സൃഷ്ടിക്കുന്ന മഞ്ഞുതുള്ളിയെ പോലെ എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറയുന്നു .
  ആ കാഴ്ച അതിഭയങ്കരമായിരുന്നു. അവസാനശ്വാസം നിലയ്ക്കുന്നതുവരെ അതിന് പ്രതീക്ഷയുണ്ടായിരുന്നു തന്നെ വെറുതെ വിടുമെന്ന്, ജീവിക്കാൻ അനുവദിക്കുമെന്ന്. അല്പസമയത്തിനകം അതും നിലച്ചു .
  ©saranyab