s_m_a_basi

��������Half minded pedestrian��������

Grid View
List View
Reposts
 • s_m_a_basi 1d

  .

  ©s_m_a_basi

 • s_m_a_basi 5d

  .

  ©s_m_a_basi

 • s_m_a_basi 5d

  അന്ന് ഉദരത്തിൽ വെച്ച്
  അന്ധനായൊരെൻ്റെ കണ്ണായിരുന്നൊരെൻ ഉമ്മ
  ബധിരനായിരുന്നെൻ്റെ കർണ്ണമായിരുന്നൊരെൻ ഉമ്മ
  മൂകനായിരുന്നെൻ്റെ ശബ്ദമായിരുന്നൊരെൻ ഉമ്മ
  ഒന്നുമറിയാതിരുന്ന നേരത്ത് എൻ്റെ അറിവായിരുന്നൊരെൻ ഉമ്മ
  സ്വയം ശ്വസിക്കാൻ കഴിയാത്ത നേരത്ത് എൻ ശ്വാസനാളമായിരുന്നൊരെൻ ഉമ്മ
  എൻ്റെ രൂപമോ നിറമോ ഭാവമോ വെക്തിത്വമോ പെരുമാറ്റമോ ഒന്നുമറിയും മുമ്പെ എന്നെ ആത്മാർത്ഥമായാത്മാവിൻ ചേർത്തൊരെൻ ഉമ്മ
  ജനിച്ചു വീണ എന്നിൽ രൂപവും ഭാവവും വ്യക്തിത്വവും ജാതിയും മതവും വർഗ്ഗ ബോധവും, പെരുമാറ്റ രീതികളും നിറവും അവയവങ്ങളും രൂപപ്പെട്ടിരിക്കുന്നു
  അത് കൊണ്ട് തന്നെ ചിലരെന്നെ അഗാഥമായി സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു മറ്റു ചിലരെന്നെ ആഴത്തിൽ വെറുക്കാനും തുടങ്ങിയിരിക്കുന്നു
  ഇന്നെനിക്ക് മനോഹരമായ കണ്ണുകളുണ്ട് പക്ഷെ ഉമ്മ യോളം മനോഹര കാഴ്ച്ച മറ്റൊന്നില്ല
  നല്ല കാതുകളുണ്ട് പക്ഷെ ഉമ്മയുടെ ശബ്ദത്തോളം മനോഹര ശബ്ദം ഞാൻ കേട്ടിട്ടില്ല
  എനിക്കു നന്നായി സംസാരിക്കാനറിയാം പക്ഷെ ഉമ്മക്ക് വേണ്ടിയല്ലാതെ മറ്റാർക്കും വേണ്ടി ഇത്ര മനോഹരമായി സംസാരിക്കാനെനിക്കറിയില്ല..........
  ഇനി ഒരു നാൾ ഞാൻ നിശ്ചലനായാൽ അന്നും മറ്റാരേക്കാളും എനിക്കെൻ്റെ ഉമ്മയുണ്ട്
  ഏതൊരു ജീവിയുടെയും ഏറ്റവും വലിയ അഹങ്കാര വും സമ്പത്തും ഉമ്മയാണ് അതല്ലെങ്കിൽ ആസ്ഥാനം മനോഹരമായി അലങ്കരിക്കാൻ കഴിയുക ഉമ്മാക്ക് മാത്രമാണ്.......
  എൻ്റെ ഉമ്മ എനിക്കു നൽകിയ പാഠത്തിൽ നിന്നും ഞാൻ നിങ്ങളുടെ എല്ലാവരുടെയും ഉമ്മമാരെയും അമ്മമാരെയും സ്നേഹിക്കുന്നു നെഞ്ചോട് ചേർക്കുന്നു......
  'ഉമ്മക്ക് നൽകാൻ ഈ ഒരു ദിനം മാത്രമല്ല ജീവനുള്ളിടത്തോളം കാലം ഹൃദയത്തിൻ മിടിപ്പെൻ ഉമ്മക്ക് നൽകിടാം ഞാൻ '
  Happy Mother's Day
  ബാസി������

  Read More

  Happy Mother's Day

  ©s_m_a_basi

 • s_m_a_basi 1w

  *അടുപ്പം*
  (ചെറുകഥ)

  പതിവുപോലെ ഓഫീസിൽ പോകാനായി അണിഞ്ഞൊരുങ്ങി ഞാൻ ബാഗുമെടുത്ത് ബസ്റ്റോപ്പ് ലക്ഷ്യം വച്ചു നടന്നു......
  പതിവുപോലെ അന്നും അവൻ വഴി മാറി നടന്നു. ഈയിടെ അതാണ് എൻ്റെ വിഷമം. ഞങ്ങൾ ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവരാണ്..ഇണപിരിയാത്ത സുഹൃത്തുക്കൾ ... ഈയിടെ അവൻ എന്നോട് എന്തെന്നില്ലാത്ത അപരിചിതത്വം കാണിക്കുന്നു. വാട്സാപ്പിൽ മാത്രം സുഖവിവരം അന്വേഷിക്കുന്നു പക്ഷെ നേരിൽ ഇതിങ്ങനെ!
  ശ്ശെടാ ,,,,
  ഞാനിത് അറിഞ്ഞ് ഒരു തെറ്റും അവനോട് ചെയ്തിട്ടില്ല! എന്നിട്ടും അവനെന്താ ഇങ്ങനെ?! പിന്നീട് അവൻ്റെ മാറി നടത്തവും ഇല്ലാതായി. വഴിയരികിൽ പോലും അവനെ കണ്ടു കിട്ടാതായി.,,,
  എന്തു പറ്റി അവന്?! കൂടപ്പിറപ്പിനെ പ്പോലെ സ്നേഹിച്ചിട്ട് ഇങ്ങനെ പിണങ്ങാൻ കാരണം?!
  ഒരു നൂറു കൂട്ടം ചിന്തകൾ എൻ്റെ മനസ്സിനെ കയറിട്ടു മുറുക്കി!വാട്സാപ്പ് മെസ്സേജുകൾക്ക് തരുന്ന ബന്ധമില്ലാത്ത മറുപടികൾ അതും ഇല്ലാതായിരിക്കുന്നു
  ആകെയുള്ള നല്ല സൗഹൃദം ....
  അന്ന് ഒന്നു നോക്കിയില്ല അവൻ്റെ വീട് വച്ച് പിടിച്ചു
  അവൻ്റെ വീടിൻ്റെ മുറ്റത്ത് ചപ്പുചവറുകൾ നിറഞ്ഞു കിടക്കുന്നു ആൾപ്പെരു മാറ്റമില്ലാത്ത പോലെ....ജനാലകളും വാതിലുകളും അടഞ്ഞുകിടക്കുന്നു. ഞാൻ നീട്ടി വിളച്ചു
  'സാഹിറേ...... ടാ സാഹിറേ'
  അതാ അപ്രതീക്ഷിതമായി കതക് മലർക്കെ തുറന്നു!

  Read More

  അടുപ്പം

  ദാ നിൽക്കുന്നു ചങ്ക്, ചങ്കിൻ്റെ ചങ്ക്
  ഒരൊറ്റ ചാട്ടത്തിന് അവനെ വാരിപ്പുണർന്നു.,,
  ഒപ്പം എന്ത് പറ്റീ ബ്രോ എന്നു ഞാൻ അലറി വിളിച്ചു....
  'ഇത്രമാത്രം ഞാൻ അന്യനാണോ?' 'എന്തായാലും പറഞ്ഞു കൂടേ നിനക്ക്?'
  അവനെന്നെ പിടിവിടിക്കാൻ ആവുന്നത്ര ശ്രമിച്ചു .എൻ്റെ മുഹബ്ബത്തുണ്ടോ അതിനു സമ്മതിക്കുന്നു! ഞാൻ ഒന്നും കൂടെ പിടിമുറുക്കി... എൻ്റെ സ്നേഹ ലോക്കിൽ കിടന്ന് ഒരു വിധം അവൻ ഇങ്ങനെ പറഞ്ഞു...
  ''ടാ ചങ്കിലെ ചങ്കേ എനിക്ക് കൊറോണയാണ് നിന്നോട് പറഞ്ഞാൽ നീ വിഷമിച്ചാലോ എന്ന് കരുതി "
  ഞാൻ പിന്നീടൊന്നും കേട്ടില്ല, എൻ്റെ കൈകൾ പതിയെ അയഞ്ഞു പിന്നെ ഞാൻ കുഴഞ്ഞു,
  പടച്ചോനേ ഇനി ഞാൻ എവിടെപ്പോകും
  പ്രായമായ ഉപ്പയും ഉമ്മയും അവരുമായുള്ള അകലം, അവർക്ക് മരുന്നുകൾ ?
  ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾക്കു മുമ്പിൽ ഞാൻ ഒരു കുഞ്ഞിക്കൂനനായി ചങ്കിൻ്റെ ചങ്ക് എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു, ഒന്നും നോക്കിയില്ല ഒരക്ഷരം ഉരിയാടാതെ വീട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന ഒരു മുറി തേടി ഞാൻ തിരിച്ചു നടന്നു.... അതിതീവ്രമീ ദു:ഖമെന്ന് അതീതീവ്ര കൊറോണ അറിയുന്നില്ല
  അല്ല;നമ്മൾ അറിയുന്നില്ല അതാണ് സത്യം
  പക്ഷെ ചങ്കിന് അതറിയാം ഈ കാലഘട്ടത്തിൽ അടുപ്പമെന്നാൽ അകലമാണെന്ന സത്യം അവനെന്നെ പഠിപ്പിച്ചു....
  ഇന്നു ഞാൻ എൻ്റെ വീടിൻ്റെ മുമ്പിൽ ഇങ്ങനെ എഴുതി തൂക്കി
  ''ഇനി മറ്റൊരു ചങ്കും ഇതുപോലൊരു സ്നേഹത്തിൻ്റെ കഥ പറഞ്ഞു ഈ കതകിൽ മുട്ടി വിളിക്കണ്ട ഒത്തിരി സ്നേഹം മനസ്സിലുള്ളത് കൊണ്ട് നിങ്ങൾക്ക് വേണ്ടി കുറച്ച് കാലത്തേക്ക് ഞാൻ ഇവിടെ ഇല്ല എന്ന് നിങ്ങളുടെ സ്വന്തം
  എസ് എം എ ബാസി✍️

 • s_m_a_basi 1w

  .

  ©s_m_a_basi

 • s_m_a_basi 1w

  .

  ©s_m_a_basi

 • s_m_a_basi 1w

  .

  ©s_m_a_basi

 • s_m_a_basi 1w

  .

  ©s_m_a_basi

 • s_m_a_basi 2w

  .

  ©s_m_a_basi

 • s_m_a_basi 4w

  .

  ©s_m_a_basi