rose_giyanna

എന്തൊക്കെയോ എഴുതി കൂട്ടുന്നു അത്ര മാത്രം 💕💕

Grid View
List View
Reposts
  • rose_giyanna 8w

    #malayalam #mirakeemalayalam #brotherhoodlove # brother #love #life #mine
    ��������കുന്നോളം സ്നേഹം കൊണ്ട് കുന്നിക്കുരുവിനോളം പോന്ന പരിഭവങ്ങളെ മൂടികളയുന്ന ഇടങ്ങൾ ����������

    Read More

    കൊത്തിനുറുക്കുമ്പോഴും നുള്ളിനോവിക്കുമ്പോഴും നീല ഞരമ്പുകൾ എഴുന്നുയരുമ്പോഴും ഉപ്പുറവകൾ പൊട്ടിയൊഴുകുമ്പോഴും ഓടിച്ചെന്നു കയറാവുന്ന ചില ഇടങ്ങൾ ...

    © റോസ് ജിയന്ന

  • rose_giyanna 24w

    മാനം നോക്കി കിടന്നിട്ടുണ്ടോ ...ഇലച്ചാർത്തുകൾക്കിടയിലൂടെ നീലാകാശം നോക്കി , ഒഴുകി നീങ്ങുന്ന മേഘക്കൂട്ടങ്ങൾക്ക് പിന്നാലെ കണ്ണുകൾ പായിച്ച് ചിന്തകളെ സ്വതന്ത്രമാക്കി മനസ്സിനെ ശാന്തമാക്കി അങ്ങനെ അങ്ങനെ ...'



    ©റോസ് ജിയന്ന

  • rose_giyanna 27w

    #malayalam #mirakee


    ഓരോ രാത്രിയും ഇരുട്ടി വെളുക്കുമ്പോൾ പ്രകാശം കണ്ണിൽ പതിക്കുമ്പോൾ ഓരോ പുതിയ പ്രതീക്ഷകളാണ്.... ചേറിൽ പുതഞ്ഞ ആശകൾ പൊട്ടിവിടരുമോ എന്ന കാത്തിരിപ്പാണ്....����

    Read More

    ഓരോ കാത്തിരിപ്പിനും അവസാനം കറുത്ത പൂക്കൾ മാത്രം ചുറ്റും വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോഴാണ് ചുവന്ന പൂക്കളാൽ മെത്തയൊരുക്കി ഈ ഇരുട്ടിനൊരു അന്ത്യയാത്ര ചൊല്ലുവാൻ തോന്നിപ്പോകുന്നത്.



    ©റോസ് ജിയന്ന

  • rose_giyanna 60w

    കാരണമറിയാതെ അകലാൻ തോന്നുന്നുണ്ട് . ദിക്കറിയാതെ ഓടി പോകാൻ . തിരിഞ്ഞു നോട്ടമെറിയാതെ വിട്ടകലാൻ .

    ©റോസ് _ ജിയന്ന

  • rose_giyanna 61w

    I doubt if my love is dead under the dominance of the last drop flowing from my left eye.


    ©rose_giyanna

  • rose_giyanna 71w

    അരയാലിൻ ചുവട്ടിലിരുന്ന്
    പാതി മുറിഞ്ഞ കവിതയൊന്നി-
    നു ചിറകു തുന്നിക്കൊണ്ട്
    ഞാനിരുന്നു .

    കാണെക്കാണെ
    നീലരക്തത്തിൽ
    പെറ്റുവീണ സന്തതികൾ
    വികലമായി
    തേങ്ങികൊണ്ടിരുന്നു.

    ©റോസ് _ ജിയന്ന

  • rose_giyanna 85w

    ഏടുകൾ മുറിയാതെ കനലു പൂക്കുന്ന ഓർമ്മകളിലൂടെ
    ഒരിക്കൽ കൂടി യാത്ര ചെയ്യണം ,
    വള്ളിച്ചെടികൾ പൂത്തു നിന്നിരുന്ന തൊടികൾ,
    മഴ പെയ്തു തോർന്ന കാപ്പിത്തോട്ടങ്ങൾ ,
    ഇട മുറിയാതെ പുഴ പോലെ ഒഴുകി
    ഉപ്പുരസത്തിൽ മുങ്ങി പൊങ്ങുന്ന കഴിഞ്ഞ കാലങ്ങൾ .
    നിനക്കായി ഒരു വരി കൂടി എനിക്ക് എഴുതണം
    നാമിടങ്ങളെ മഷിയിൽ മുക്കി
    കടലാസ്സിൽ നീളെ പരത്തി അങ്ങനെയങ്ങനെ
    ഇത് എന്റെ അവസാനത്തെ കവിത എന്ന പോൽ .

    ©റോസ് _ ജിയന്ന

  • rose_giyanna 85w

    വിഴുപ്പ് പേറി
    നിറം മാഞ്ഞൊരീ
    ജീവിതങ്ങൾക്ക് ,
    കാലക്കേടിനുത്തരം
    നൽകാൻ
    ചുണ്ടിൽ ഉറച്ചു പോയൊരീ
    ചെറു പുഞ്ചിരി മാത്രം
    ബാക്കിയായി .

    ©റോസ് _ ജിയന്ന

  • rose_giyanna 86w

    #malayalam #entemalayalam #friendship @githuuu

    അകന്നുപോകുന്ന ചിലർ ����������������

    Read More

    നീ ഒരു ശലഭമാണ് .
    പൂക്കൾ തോറും പറന്നുചെന്ന്
    ഇന്നലെകളെ കാറ്റിൽ പറത്തി
    ഓരോ വേളയും ഇന്നുകളുടെ മാത്രം
    പൂമ്പൊടി പേറുന്ന
    വർണ ശലഭം .

    ©റോസ് _ ജിയന്ന

  • rose_giyanna 86w

    തുരുമ്പെടുത്ത വിജാഗിരികളാകാം ചിലരുടെ ഹൃദയ കവാടത്തെ ഇത്രയധികം കഠിനമാക്കുന്നത് .


    ©റോസ് _ ജിയന്ന