rishikeshpsatheesh

www.mirakee.com/rishikeshpsatheesh

ഓർമ്മച്ചാവുനിലം!

Grid View
List View
Reposts
 • rishikeshpsatheesh 12w

  രൂപകങ്ങൾ

  പിരിയാനിരുന്ന ദിവസത്തിൻ്റെ
  തലേന്നാൾ ആയിരുന്നു ഇന്നലെ.
  ഭ്രമകൽപ്പനയുടെ മിറാഷുകളിലൂടെ
  അവളിലേക്ക് കട്ട് ചെയ്തു,
  ഈയൊരു തവണ കൂടി.
  റൂമിലെ ഇരട്ടപല്ലികൾ പതിവ് പോലെ
  ചിലപ്പുകളിലൂടെ ചുംബിച്ചു.
  ജനലിൽ,
  പെയ്ത മഴയുടെ ക്ഷീണശവങ്ങളായി
  രണ്ടിറ്റ്ത്തുള്ളികൾ ഇടകലരുന്നു.
  വരാനിരിക്കുന്ന മഴയെ നോറ്റിരിക്കുന്ന
  മണ്ണിൻ്റെ നഗ്നമായ പുറത്തിലൂടെ
  പൂമ്പാറ്റകൾ അന്ത്യരതിയിലുരുകുന്നൂ.
  വേദനയോടെ ജലവും കാറ്റും
  ഇരുവരെയും പുണർന്നൊഴുക്കിയകറ്റുന്നു,
  പ്രകൃതിയുടെ ഒപ്പീസ് നൽക്കുന്നു.

  സിഗരറ്റ്പുകയിലൂടെ ചുംബനത്തിൻ്റെ
  ഭൂപടങ്ങൾ കൈമാറുന്ന ഏതോ കാമുകിയുടെ
  പ്രണയപരവശത,
  ഈ അവസാന ഭ്രമപാളിയിലേക്കുള്ള
  ട്രിഗർ ആണ്.
  വാൻഗോഗ് പതിവ് പോലെ,
  ഇടയ്ക്ക് ചെവിയിലെ രക്തക്കെട്ട്
  പിടിച്ച് കരഞ്ഞ്, പുറത്തുറ്റുന്ന രക്തം
  ലുങ്കിയറ്റത്ത് തുടച്ച്,
  അപൂർണ്ണമായ ഒരു ചിത്രത്തിൻ്റെ വേരുകളുറപ്പിക്കുന്നു.
  വിഷാദത്തിൽ ബലികഴിച്ച നട്ടപ്പാതിരകളുടെ പ്രേതങ്ങൾ ഒന്നൊന്നായി വന്ന്,
  സ്വപ്നങ്ങളുടെ ചുടുകാട്ടിലിരുന്ന്
  പന്നിമലർത്തുന്നു,
  കാന്താരിവാറ്റടിച്ച് ഏമ്പക്കമിടുന്നു.

  കത്തിയെരിയുന്ന നീലത്തുരുത്തുകൾ
  സൃഷ്ടിക്കുന്ന മരീചിക, അവൾ
  ഒളിക്കാനായി തിരഞ്ഞെടുക്കുന്നു.
  സ്വപ്നത്തിൽ എൻ്റെ മുറി കത്താൻ
  ഞാൻ കാത്തുനിൽക്കുന്നു.
  ഇപ്പർത്ത് ലെനൻ "Oh my love"
  ഹം ചെയ്ത് തുടങ്ങി,
  മുഴുമിക്കാൻ നിൽക്കാതെ ഇറങ്ങി പോകുന്നു.

  ഇടയ്ക്ക് വെച്ച് നിന്ന് പോയ പാട്ടിൻ്റെ
  വേദന മറ്റൊരു പാട്ടായി രൂപാന്തരം
  പ്രാപിക്കുന്നു,
  അത് ചാപിള്ളയായി,
  മരിച്ച പാട്ടുകളുടെ രജിസ്റ്ററിൽ ചേർക്കപ്പെടുന്നു.
  അന്തരീക്ഷം മരണത്തിൻ്റെ നീലയിലേക്ക്
  ചെന്നെത്തുന്നു,
  നിശ്ചലത സ്വപ്നത്തിൻ്റെ അപരിചിതനാകുന്നു.
  യാത്രയെന്ന രൂപകത്തെ ചുംബിച്ച്,
  തിരിച്ചിറങ്ങുന്നു.
  വിട്ട് നിൽക്കുന്ന മഴയുടെ ബാക്കി,
  കണ്ണടച്ചിരിക്കുന്ന ഇലച്ചുരുളകൾ,
  ശവഗന്ധമുയരുന്ന പാട്ട്,
  തലയും വാലുമില്ലാതെ ചിരിക്കുന്ന കവിതകൾ,
  മരിച്ച രൂപകങ്ങൾ.
  ©rishikeshpsatheesh

 • rishikeshpsatheesh 40w

  It'll Never Fade

  Days of stillness passed,
  My fragile inner woods
  Succumbed to the frosty smirks of
  Unrequited love.
  Scarlet rays leaving unnoticed
  Without kisses of hope,
  in sweaty shroud and
  Wetty eyes.
  That bully,
  That ruthless gale of lovelessness
  thwacked
  onto my heartwound,
  making it deeper than deepness.

  Slowly, slower than darkness,
  Senses drowns onto her Isles.
  But, it's deep down.
  Paths to her, transfigured,
  Embraces me, saying
  "Let the dream stay a dream,
  Touch it, no drug equal it's ecstacy.
  Soul too weak, can't carry."

  Somewhere amid a starless night
  I found myself.
  Amidst vagabonds, lost,
  Set out like me, in search of their souls.
  Their eyes, shallow caves of pain.

  In lost deserts of poignancy,
  my dews of melancholy burn.
  Songs, seduces with much pain
  Kisses my ears.
  "Unbeloved,
  It'll never cease
  It'll never fade.. "

  ©rishikeshpsatheesh

 • rishikeshpsatheesh 91w

  മടുപ്പ് ഉമ്മവെച്ച്
  നാശാക്കിയ ആ വൈന്നേരത്തിന്
  തവിട്ട് നിറമായിരിക്കും.
  തലയോട്ടി
  തൊള്ളായിരത്താമത്തേ കൂർക്കംവലിയും തീർത്ത്
  പുതിയറൗണ്ട് തൊടങ്ങീട്ട്ണ്ടാവും.
  മനസ്സിന്റെ തെക്കേ അറ്റത്ത്
  ആവിയിട്ട വായ്നാറ്റത്തിന്റെ
  മഞ്ഞവാട ഉണങ്ങിവിണ്ടു.

  "പുത്യ സാരി എങ്ങനെയിണ്ട്..?
  ഒരാള് വാങ്ങി തന്നതാ..."

  പോവാനായപ്പാ ഓൾടെയോരു പായ്യാരം.
  (ന്നാലും,
  ആര് വാങ്ങി കൊടുത്തതായിരിക്കും?)

  ഉറക്കം പിടിച്ച് വലിക്കുന്ന
  കണ്ണിനെ നോക്കി പേടിപ്പിച്ച്,
  ഒരുവിധം
  തിരിച്ചും മറിച്ചും നോക്കിപ്പിച്ചു.
  "ഇത്..
  ഇത് പഴേ കളറല്ലെ,
  ഓൾഡ് ഫാഷൻ.
  അയ്യേ!"

  ഓള് മുഖം ചുരുക്കി.
  അപ്പർത്ത്,
  അമ്മായി കശുവണ്ടി ചുടുന്നു.
  അയിന്റെ കരിമണം
  എന്തോ കുശ്മ്പ് ചെലക്ക്ന്ന്ണ്ട്.
  മെഞ്ഞാന്ന്
  പൊലച്ചേന്‍റെ ബയ്യപ്പർത്തൂടെ ഓടിമറയുന്ന
  രാത്രിമൂപ്പിയുടെ പുതിയ ഓനെ
  ഈ കശുവണ്ടിക്കരിമണം
  കണ്ടതാ പോലും!
  (ഓന്റെ ഒരു ഭാഗ്യം!)

  "ഇത് പുത്യ ഡിസൈനാടാ പൊട്ടാ."

  ശെരിയാ.
  പുത്യ ഡിസൈൻ.
  ചോപ്പിൽ
  ഓറഞ്ച് പടർപ്പുകളും
  പിങ്ക് കുറികളും
  പരസ്പരം ഉമ്മ വെക്കുന്നുണ്ട്.
  അരക്കെട്ടില്‌ ഇളംനീല ഷെയ്ഡിൽ
  കുഞ്ഞു കുഞ്ഞു വരകൾ.
  (ന്നാലും ആരാവും വാങ്ങിക്കൊടുത്തെ?)

  കാലിൽ മോഹനൻ
  തലേം കവിളുംകൊണ്ട് ഒരസി.
  നേർത്തെ തിന്ന
  പുയാപ്ലേന്‍റെ ചെകിളമണം
  ഇപ്പോം ഓന്റെ മീശരോമങ്ങളിലിണ്ട്.

  "പോട്ട്‌.
  ഓൻ, ആ കാലമാടൻ വരുന്നുണ്ട്.
  ലെയ്റ്റ് ആയാ
  അത് മതി മൊയന്തിന്,
  ന്നെ തക്കാൻ!
  റ്റാറ്റാ ഡാ.".

  നെറ്റിയിലെ വേർപ്പിന്റെ മുയ്‌ങ്ങ്നാറ്റം
  തൊടച്ച്
  ഓള് രാത്രിമൂപ്പിയെ വിളിക്കാൻ
  പാഞ്ഞു.
  ആടികൊഴഞ്ഞ് വന്ന ചന്ദ്രേട്ടൻ,
  ഇന്നും ഓൾടെ
  മുടികുത്ത് പിടിക്കാൻ ഓടി.
  പുത്യസാരിയോണ്ട് മുടി മൊത്തം മറച്ച്,
  പുല്ലമ്പിൽപറമ്പും തുള്ളി,
  സന്ധ്യക്കുട്ടി ഒറ്റ പോക്ക് പോയി.
  കിതച്ചെത്തിയ രാത്രിമൂപ്പിയെ
  ചന്ദ്രേട്ടൻ ഉടലോട് ചേർത്തു.
  മൂപ്പി അയാളെ ചുറ്റിവരിഞ്ഞ്,
  അടക്കി നിർത്തി!
  ഒറക്കത്തിന്റെ കൊക്കക്കാട്ടിൽ
  നിന്ന് ഞെട്ടിയെത്തിനോക്കിയ
  തലയോട്ടി
  മുറു മുറുത്ത്,
  പച്ചത്തെറി വിളിച്ച്
  വീണ്ടും കൂർക്കംവലിച്ചു.

  ഋഷികേശ് പി സതീഷ്.

  Read More

  വൈന്നേരത്തെ പായ്യാരങ്ങൾ...

 • rishikeshpsatheesh 108w

  ഇന്നലത്തെ സന്ധ്യയിലവൾ ലയിച്ചുചേർന്നു..
  ഒരുപാട് സ്വപ്നങ്ങൾ തീരത്ത് ബാക്കിവെച്ച്..
  #malayalam #kavitha #poetry #malayalakavitha #love #pranayam

  Read More

  പതനം

  ഇന്നലെയവർ അറുത്തവൾക്ക്
  ഇനിയും കഥകൾ കേൾക്കണമായിരുന്നു..
  യുഗങ്ങളോളം
  സന്ധ്യയുടെ തുടുപ്പിൽ ഉടൽ ചുമപ്പിക്കണമായിരുന്നു..
  ശിഖരച്ചെവികളാൽ കവിതകൾ കേട്ട്,
  ഇലക്കൈകളാൽ മഴ തൊട്ട്,
  വേരുടുപ്പുകളിൽ പടരുന്ന സൗഹൃദമേറ്റ് നിൽക്കണമായിരുന്നു..

  അവളുടെ ഉടൽ പ്രണയചിഹ്നങ്ങളുടെ കടൽത്തീരമായിരുന്നു.
  വൈകുന്നേരങ്ങളിലവയ്ക്ക് ജീവൻ
  വെയ്ക്കുമായിരുന്നു.
  രാവിന്റെ മദിപ്പിൽ,
  അവ ശക്തിയേറിയ തിരകളായി പരിണമിക്കും...
  കടുംമഞ്ഞിൽ
  ശ്വാസനാളങ്ങൾ പൊട്ടുന്ന ചുംബനം കൈമാറും...

  അന്ത്യമില്ലാത്തൊരു മഴ കാത്തിരുന്നു അവൾ...
  നിലയ്ക്കാതെ പെയ്യുന്ന അവനിൽ,
  ഉന്മാദിയായിനിലംപതിക്കാൻ
  അവൾ കൊതിച്ചിരുന്നു..
  പക്ഷെ
  ഇന്നലത്തെ സന്ധ്യയിൽ,
  അഴുകുന്ന മരണത്തിന്റെ മണം
  അവളെ വികൃതമായ് ചിതറിവെട്ടി.
  രാവിൽ,
  അവസാനിക്കാത്തൊരു മഴ
  അവളുടെ ഉടൽ പുണർന്നാർത്തുകരഞ്ഞുകൊണ്ടിരുന്നു..
  ©rishikeshpsatheesh

 • rishikeshpsatheesh 116w

  അങ്ങനെയാ ഐസൊലേഷനിടങ്ങളിൽ...

  #malayalam #kavitha #poetry #quarantine #isolation

  Read More

  ഐസൊലേഷൻ

  കൊടുംനിശ്ചലത പുതച്ചുകിടക്കുന്നയാ
  നരകരാത്രിയിൽ,
  എഴുതപ്പെടാൻ വെമ്പുമാ
  വയസ്സൻ കവിതൻ
  ചിതറിയ ചിന്തകൾ..
  വറ്റിയ മോഹങ്ങൾ..
  പിടയുന്ന സ്വപ്നങ്ങൾ..,
  പിറവിയുടെ സ്വർഗ്ഗസമയമോർത്ത്
  തന്റെ കിടക്കയ്കരികിൽ വരാതെ,
  മന്വന്തരങ്ങളുടെ ഗാഢതയിലൊളിച്ചുറങ്ങുന്നു...

  അക്കിളവന്റെ വെട്ടമണഞ്ഞില്ലേയെന്നു
  മകന്റെ മുറിത്തെരക്കങ്ങൾ,
  അയ്യാൾക്കു മൂത്തപ്രാന്തെന്ന മകളുടെ
  പൂർണ്ണവിരാമത്തിൽ ചേർന്നാ
  പിതാവിന്റെ കണ്ണീരിനു
  ചാലുകൾ കീറുന്നു...
  വറ്റാറായി ഞാനെന്നും പറഞ്ഞ്
  അതവളുടെ ചില്ലുപടത്തെ ചുംബിക്കുന്നു...

  ശവഗന്ധമുയരുന്ന രാത്രിയിലാവൃദ്ധൻ,
  നീലിച്ചപാതതന്നുടൽപ്പരപ്പിലൂടെ,
  ആത്മാക്കളുയരുമാസ്പത്രി വരാന്തയയിലേക്കോടിയണഞ്ഞു
  ഡോക്ടറോട്പാഞ്ഞടുത്തലറുന്നിതാ
  ഒടുക്കം!

  "അസ്വസ്ഥനാണെനിക്കിത്തിരി
  ഐസോലേഷൻ വേണം.
  കൂടെയൊരു പേനയും പേപ്പറും !!"
  ©rishikeshpsatheesh

 • rishikeshpsatheesh 120w

  ചുണ്ടുകളാൽ ചിരിയെന്ന
  ജാലവിദ്യയുടെ മൂടുപടം കാണികൾക്കു മുന്നിൽ വിരിയ്ക്കാനറിയാത്ത,
  ദു:ഖസ്വർഗ്ഗത്തിൽ
  കണ്ണീരുപ്പുകുടിച്ചുപ്പിഴയ്ക്കുന്ന,
  വിഷാദത്തിന്റെ ഒടേമ്പ്രാന്
  ഭൂമിയെന്ന വിഷാദഗർഭത്തിൽ
  തനിക്ക് പിറന്ന പുത്രനായെഴുതിയത്..!

  #mirakee #mirakeemalayalam #malayalam #kavitha #depression

  Read More

  വിഷാദകാണ്ഡം

  മനുഷ്യൻ...
  അത് കരയുമ്പോൾ...,
  അനന്തമാം വിഷാദത്തിനുൾച്ചുഴികളിൽ
  മനം പൂഴ്ത്തുമ്പോൾ..,
  അവൻ അറിഞ്ഞോ
  അറിയാതെയോ ഒറ്റയ്ക്കാവുന്നു...
  ഏകാന്തതയുടെ കൊടുംവനങ്ങൾ കാണുന്നു...
  അഴുകിദ്രവിച്ച
  ആ ഒറ്റപ്പെടലിന്റെ മദിപ്പിലയാൾ
  ചിരിയാം ജാലവിദ്യയറിയാത്ത വിഷാദദൈവത്തിൻ ഏകാകിയായ പുത്രനാവുന്നു...

  ആനന്ദമിപ്പോൾ അവന്റെ
  ഹൃദയനാളങ്ങളെകൊല്ലുന്നു..
  ഓർമ്മകളെയറുത്തില്ലാതാക്കുന്നു..
  ഉന്മാദരക്തംവാർന്നൊലിക്കുന്നു...
  ...
  വിഷാദം,
  നിറഞ്ഞുനിൽക്കുന്ന ആ ഇരുട്ടിലേക്കവൻ
  പടർന്നുകയറുന്നു...
  പുണരുന്നു..
  ചുംബിക്കുന്നു..
  അടിത്തട്ടുകളിൽ അലിഞ്ഞില്ലാതാവുന്നു...

  അതെ,
  വിഷാദം അത്രമേൽ
  ലഹരിയാണ്...
  അതാവാം മനുഷ്യൻ
  അതിനെ ഒറ്റയ്ക്കൊളിച്ചിരുന്ന്
  മാത്രം പ്രണയിക്കുന്നത്!
  ©rishikeshpsatheesh

 • rishikeshpsatheesh 126w

  ആരുടെയൊക്കെയോ ചങ്ങലപ്പൂട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ,
  പേരറിയാദിക്കിന്റെ മാറിടുക്കുകളിലൂടെ,
  രാത്രിമഴയുടെ വശ്യഗന്ധം നിറച്ച തുള്ളികളുടെ ഉടലിലൂടെ,
  ഏകാന്തതയുടെ ഗസൽഗീതം ജനാലപ്പുറങ്ങളിലൂടെ വന്ന്നിറയാൻ തുടങ്ങി...

  ഇല്ലാ...
  അയാൾക്ക് എഴുതാൻ കഴിയുന്നില്ല...
  കാലങ്ങളായി ഭയപ്പെട്ടത് പോലെ, എഴുതിയെഴുതിയെഴുതി അവസാനം വാക്കുകളെ പ്രസവിക്കാൻ കഴിയാതെ, അയാൾ പേനയുടെ അന്ത്യനെടുവീർപ്പുകൾ മാത്രം പുറംതള്ളുന്ന നിറങ്ങളറ്റുവരണ്ട മഷിമുനമ്പിലേക്ക് നിർവികാരതയുടെ പീള കെട്ടിയ കണ്ണുകളോടെ നോക്കിയിരിക്കുകയാണ്...

  ഒടുക്കം..!
  അവളെ ഓർത്തുനോക്കി...
  അവൾ...
  പ്രണയസമുദ്രങ്ങളുടെ ആഴക്കയങ്ങളെപ്പറ്റി നീലമിഴികളിലൂടെ തീരാക്കഥകൾ പറഞ്ഞവൾ...
  ഉൾനാഡികളിൽ മരവിപ്പിക്കുന്ന തണുപ്പ് കൂർത്ത ചില്ലുകൂട്ടങ്ങൾപോൽ കുതറികയറുന്നു...
  ഓർമ്മകളുടെ കടൽതീരത്ത് രണ്ട് ഉടലുകൾ പരസ്പരം നോക്കിയിരിക്കുന്നു...
  .
  .
  .
  വേദനയോടെ അയാൾ പേനയുടെ ഗർഭപാത്രത്തിനുള്ളിലൂടെ ചിന്തയിലേ പകുതിചത്ത വാക്കുകളെ പുറത്തെടുക്കുന്നു...
  ചാപിള്ളകളായി പരിണമിക്കുന്നതിന് മുന്നേ, അവസാന ശ്വാസത്തോടൊപ്പം അവ്യക്തമായി എന്തോ പറയുന്നു..

  " നി...ന്റെ.. .. മ ... ര .. ണം...''


  #malayalam #kavitha #mirakeemalayalam

  Read More

  മരണം.!

  അവൾ:
  "അന്ത്യസായാഹ്നമാണിത്..!
  ഇനിയീ പ്രണയത്തിരകൾ നമ്മെ ചുംബിക്കില്ല...
  ഇനിയീ ഗസലുകൾ നമ്മെ ഉന്മത്തരാക്കില്ല...
  ഇനിയീ മിഴികൾ നിന്നെ വേട്ടയാടില്ല....
  നീ ഭ്രാന്തനാണ്...
  ഉന്മാദിയാണ്...
  ദുർബലനാണ്...
  നിന്നോളം ഉന്മാദത്തെപ്പുണർന്നലിയാൻ എനിക്കായില്ല., ആവില്ല...
  വിടതരിക, പ്രിയപ്പെട്ടവനേ...
  അന്ത്യനിമിഷങ്ങളാണിത്
  വിട ..! "

  അയാൾ: മൗനം... മരണം...!


  ©rishikeshpsatheesh

 • rishikeshpsatheesh 132w

  അവസാനം... യാത്ര... ��


  #mirakee #mirakeemalayalam #malayalam #pranayam #poetry #kavitha

  Read More

  അവസാനം...


  എന്നേ അടഞ്ഞുപോയൊരെൻ
  പ്രണയശവക്കല്ലറ തൻ ശിരസ്സിൽ,
  നീറിപ്പഴുക്കും വിരഹക്കനൽ ചൂഴുമൊരു വികൃതമുൾക്കിരീടവും ചാർത്തി,
  മരണമാം അത്ത്യുന്മാദപ്രപഞ്ചത്തിലേക്കുള്ളയാ
  ദീർഘയാത്ര തുടങ്ങീടാം...
  ©rishikeshpsatheesh

 • rishikeshpsatheesh 134w

  നുകരുവാൻ വയ്യ പ്രിയേ.,
  എന്നേ മുറിഞ്ഞൊഴുകിയതാണു
  നിനക്കായ്
  നിലയ്ക്കാതെ പെയ്തയെൻ
  ഗന്ധർവ്വരാഗം...��

  #malayalam #kavitha #pranayam #mirakeemalayalam

  Read More

  ദൂരെ...

  പ്രണയദാഹത്തീയാൽ ഹൃദയമഴക്കാടുകൾ ദഹിച്ചുണങ്ങിയീ
  വിഷാദരാവിന്നലകളിൽ കാൽവച്ചിരിക്കെ...,
  ദൂരെ...
  സ്മൃതിതാരാപഥങ്ങളിലൂടെയിതാ തെളിഞ്ഞുമൊളിഞ്ഞുമുതിരുന്നു നീ...
  അന്ത്യമില്ലാ സ്നേഹവീഞ്ഞിൻ
  അറ്റമില്ലാ ലഹരിയായ്...
  ©rishikeshpsatheesh

 • rishikeshpsatheesh 135w

  പടിയിറക്കം

  ഉപാധികളും ചങ്ങലകളും ക്രൗര്യവേഗങ്ങളാൽ കടിച്ചൂറ്റി രക്തം വറ്റിച്ച
  ഞരമ്പുകളിൽ വിരഹതാപം പെയ്യിച്ച്
  നീറ്റിയെരിച്ച പാതിയായിരുന്നവളെ,
  വിരഹവും പ്രണയവും വറ്റിയ
  ഞാനാകുന്ന മരിച്ച മറുപാതി
  ഏതോ മരണഗാനപശ്ചാത്തലത്തിന്റെ വിഷാദമൂകതയിൽ പടിയിറക്കി....

  നാളുകളായി കെട്ടിവലിച്ച ദു:ഖഭാണ്ഡങ്ങളൊന്നും വേദനിപ്പിച്ചില്ലാ...
  ദു:ഖത്തിന്റെയും വിഷാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വീഞ്ഞുപാത്രങ്ങൾ എനിക്ക് മുന്നിൽ
  എന്നേ മരവിച്ചുറഞ്ഞ്പോയിരിക്കുന്നു..!


  ഒടുവിൽ ഇന്നലെ...,
  മയക്കത്തിലേക്കമരുന്നതിന് മുന്നേ ഹൃദയത്തിന്റെ കരിമതിലിന് പുറമേ, തണുത്തുറഞ്ഞ രക്തക്കട്ടകൾ നിർദ്ദയം പൊട്ടിച്ചൊലിപ്പിച്ച്,
  ഒരിറ്റ് കണ്ണീരുറ്റാതെ,
  ഒരു ചെറുകവിത കുത്തിക്കോറിയിട്ടു...!

  "...ഇനി ഓർമ്മകൾക്ക് മാത്രം ഈ ശ്മശാനത്തിലേക്ക് കടന്നുവരാം... "

  ദു:ഖത്താൽ ആനന്ദിപ്പിക്കുന്ന..,
  വിഷാദത്താൽ അട്ടഹസിപ്പിക്കുന്ന..,
  വിരഹസംഗീതം അന്ത്യമില്ലാതെ പെയ്യിക്കുന്ന...,
  നഗ്നമായ ഓർമ്മകൾക്ക് മാത്രം...!

  #malayalam #pranayam #love #mirakeemalayalam #kavitha

  Read More

  "...ഇനി ഓർമ്മകൾക്ക് മാത്രം എന്റെ ശ്മശാനത്തിലേക്ക് കടന്നുവരാം... "
  ©rishikeshpsatheesh