Grid View
List View
  • reshmiunni 8w

    #മലയാളം #malayalam #haiku #poem

    Read More

    സഞ്ചാരം

    "ഞാൻ" എന്നല്ലാതെ..
    വല്ലപ്പോഴെങ്കിലും
    നമ്മളിലേക്കും ഞങ്ങളിലേക്കും
    സഞ്ചരിച്ചു നോക്കുക.
    ©reshmiunni

  • reshmiunni 8w

    നിറം

    നീ തന്ന നിറങ്ങളൊക്കെയും
    നീയായ്‌ തിരിച്ചെടുത്തു

    നിറം മങ്ങിയ സ്വപ്നങ്ങളൊക്കെയും
    മണ്ണിൽ കുഴിച്ചിടാം

    അടുത്ത ജന്മമെങ്കിലും
    പൂത്തു തളിർത്താലോ
    നീ മഴയായ് പെയ്തിറങ്ങുമ്പോൾ
    ©reshmiunni

  • reshmiunni 70w

    മെസ്സഞ്ചർ
    **************


    ചിലേർക്ക് റെഡ്യാവും
    ചിലേർക്ക് റെഡ്യാവില്ല
    എനിക്ക് റെഡ്യായില്ല
    എന്നാലും എനിക്ക് കുഴപ്പൊല്ല്യ
    ©reshmiunni

  • reshmiunni 83w

    കൊറോണ പൂച്ച
    __________________


    ഭക്ഷണത്തിനായി തലങ്ങും വിലങ്ങും ഓടി..
    വിശന്നുവലഞ്ഞ് തട്ടിൻപുറത്ത് ചാടിക്കയറി
    പ്രാവിനെ കടിച്ചു മുറിച്ച് തിന്നു.
    ©reshmiunni

  • reshmiunni 169w

    #മലയാളം #malayalam #haiku

    Read More

    ദുർമേദസ്സ്
    ***********


    നാലു കാലിലാണെന്നാലും

    നിൻ ഭാരം താങ്ങാൻ

    വയ്യാതായെന്ന് കട്ടിൽ !

    ©reshmiunni

  • reshmiunni 172w

    അവരും ഇവരും

    അവർ എന്ത് ചെയ്തു?
    ഇവർ എന്ത് ചെയ്തു?
    എന്നതിന്റെ കണക്ക് എടുക്കാതെ..
    നീ എന്ത് ചെയ്തു എന്ന് സ്വയം ചോദിച്ചു നോക്കുക
    അപ്പോൾ മനസിലാകും അവരും ഇവരും ചെയ്തത് മഹത്തായ കാര്യം ആണെന്ന്.
    ©reshmiunni

  • reshmiunni 174w

    അഹംഭാവം
    *************


    തിരക്ക് അഭിനയിച്ച്..
    ആരെയും തിരക്കാറില്ലെന്നു
    അഹംഭാവം
    ©reshmiunni

  • reshmiunni 174w

    ബ്രോയ്ലർ ചിക്കൻ

    ആന്റിബയോട്ടിക്കുകളാലും
    മാരകവിഷങ്ങളാലും
    സമ്പുഷ്ടമായ ബ്രോയ്ലർ ചിക്കനെ
    തൊടാൻ നിപ്പയുടെ അപ്പൂപ്പൻ വരെ പേടിക്കും
    പിന്നെയാണ് നിപ്പ.. !
    #BroilerchickenDa
    #pomonenipah
    ©reshmiunni

  • reshmiunni 201w

    സ്വാതന്ത്ര്യം
    ***


    മാനത്ത് പറന്നു നടന്ന
    എന്നെ നീ പിടിച്ചു
    കൂട്ടിനകത്താക്കി..
    കൂട്ട് മടുത്തപ്പോൾ
    കൂട് തുറന്നു തന്നു..
    പറക്കാ൯ മറന്ന് പോയ
    എനിക്കെന്ത് സ്വാതന്ത്ര്യം ..!

    ©reshmiunni

  • reshmiunni 207w

    #haiku #Malayalam #poem #mirakee #മലയാളം #കവിത

    Read More

    തെരുവ് ബാല്യം
    *************


    പ്രസവിച്ചാലെ സ്ത്രീ,
    പൂ൪ണ്ണമാകൂ എന്ന് കേട്ടിട്ടായിരിക്കും..
    സംപൂ൪ണ്ണതയുടെ അടയാളമായി എന്നെ
    തെരുവിൽ ഉപേക്ഷിച്ചതെന്ന് തെരുവു ബാല്യം
    ©reshmiunni