reneiya_rasheed

www.instagram.com/_re_niee_

വാക ചുവക്കുന്നിടം

Grid View
List View
Reposts
 • reneiya_rasheed 72w

  കറുത്ത കരങ്ങളാലെൻ ചുവന്ന
  നെഞ്ചതിൽ നീ കോറിയിട്ട
  നഖക്ഷതങ്ങൾതൻ വിള്ളലി
  ലാഴ്ന്നിറങ്ങിയ നിൻ കാട്ടു
  പ്രണയത്തിൻ അടിവേരുകൾ,
  ചൊരിച്ച ചോരതൻ ചെമപ്പിൽ
  വിരിഞ്ഞൊരാ പ്രണയാക്ഷരങ്ങളാൽ
  ഞാൻ കുറിച്ചൊരെൻ നാലു വരികളിൽ
  ഭ്രമിച്ചു നിൻ ഹൃത്തതിൽ കാട്ടു
  പൂവോടൊത്ത് കാട്ടാളമോഹങ്ങൾ
  വിരിയുന്ന മാത്രയിൽ, എൻ
  ചുവന്ന പ്രണയം നിൻ കഴുക
  ചുണ്ടിലേക്കെറിഞ്ഞു തന്നിടാം,
  വലിച്ചു കീറിയാവോളം രുചിച്ചും
  ഭുജിച്ചും നിർവൃതി പൂണ്ടു
  നീ അലറിവിളിച്ചട്ടഹസിച്ചീ
  ഭൂലോകമൊന്നതിനെ വിറപ്പി
  ച്ചൊടുവിൽ,നിൻ ഇരുണ്ട ഹൃദയം
  ചൊരിഞ്ഞൊരാ ചെഞ്ചോരയിൽ
  അഭിഷേകം ചെയ്തു നിൻ
  കറുത്ത പ്രണയം ചുവന്നു
  തുടുക്കും വരെയും..

  ©reneiya_rasheed

 • reneiya_rasheed 73w

  നിൻ കോപാഗ്നിതൻ നരക
  ച്ചൂടിനാലെരിഞ്ഞമർന്നെൻ
  നോവോർമതൻ ഇടവഴിയിലടിഞ്ഞ്,
  കറുത്ത പുഴുക്കൾ കാർന്നു
  ഭുജിച്ചു ജീർണിച്ചഴുകിയലിഞ്ഞിട്ടു
  മിനിയും കല്ലറയിലടക്കപ്പെടാത്ത
  ശവക്കൂനകളാം കരിയിലക്കൂട്ടങ്ങൾ..

  എന്നുള്ളിലെ തൈമാവിലാദ്യമായ്
  പൂത്തു നിൻ ഇടനെഞ്ചിലൊരു
  ഗന്ധമായ് വന്നു മത്തു
  പിടിപ്പിച്ചുണ്ണിമോഹങ്ങളായ്
  കായ്ക്കും മുമ്പേ, നിന്നിലെ
  താപ കിരണങ്ങളേറ്റു
  പിടഞ്ഞു വീണു മരിച്ച കുഞ്ഞു
  നോവുകളാം മാമ്പൂക്കൾ...

  ഇവയിലേതൊന്നിനു
  ഞാനിന്നു ചിതയൊരുക്കി
  ദഹിപ്പിക്കേണ്ടു?
  ഏതൊന്നിനെ ചാരമാക്കി
  നിന്നിലെ കോപാഗ്നി
  പ്രവാഹത്തിലൊഴുക്കിയതിൻ
  ബാക്കി ഞാനെൻ ചെറു
  വിരൽ തുമ്പാലെടുത്തു നിൻ
  നെറ്റിയിൽ തൊടേണ്ടു?
  നിന്നുള്ളിലെ അഗ്നികുണ്ഡമതിലെ
  ക്ഷിപ്രകോപിയാം ദുർവാസാവിൽ
  നിന്നു നീയൊരിക്കൽക്കൂടിയെൻ
  പ്രണയത്തിൻ ഹിമപർവ്വമാം
  ദുഷ്യന്തനായ് പരിണമിച്ചീടുവാൻ...

  ©reneiya_rasheed

 • reneiya_rasheed 77w

  ഞാനാം ആൾപ്പാർപ്പില്ലാത്തൊരീ
  വിണ്ടൊറ്റപ്പെട്ട വൻകരക്കു കീഴെ,
  ആണ്ടുകളായ് തിളച്ചുമറിഞ്ഞ്
  നിലതെറ്റിയൊഴുകുമൊരാ നിൻ
  ചുടു പ്രണയാഗ്നി പ്രവാഹങ്ങൾ....

  അവയിനിയൊരു നാളെൻ
  മാറിലെ ചെമ്മണ്ണുപിളർന്ന്,
  കൂച്ചുവിലങ്ങതുടച്ചുയുർന്ന്
  പൊങ്ങി,ഭ്രാന്തെടുത്തലഞ്ഞു
  നിന്നെ തേടിയോടിയൊരഗ്നി
  സ്ഫോടനമതാകും...

  അന്നവ പരന്നൊഴുകിയെന്നുടെ
  മേനിയിലാകെ കരിഞ്ഞമർന്ന
  വയലറ്റു പൂവതിൻ ചിത്രങ്ങൾ
  കോറിയിട്ടതിൻ നോവിൽ,
  വെന്തുരുകി മരിക്കാൻ വിധി
  ഒരുക്കിയ പെൺഭൂമിയാണു
  ഞാനാമൊരുവളെങ്കിലും....,

  കാത്തിരുന്നിടാം,നീ വരുവോളം
  എന്നുള്ളിലാളും തീജ്ജ്വാലയിൽ
  നിന്നു കണ്ണിലേക്കാർത്തിരമ്പി
  വന്നോരോ തീത്തുള്ളിയും
  കവിളിലൂടോടി വന്നെടുത്തു
  ചാടി വീണു മരിച്ചിടും മുമ്പേ,
  നിനക്കന്നണിയാൻ കോർത്തിടം
  അവയാലെൻ പ്രണയഹാരം..
  ©reneiya_rasheed

 • reneiya_rasheed 79w

  #kaathukidapp part 6
  ഈ നാടും ജോലിയും കൂട്ടുകാരെയും വിട്ട് പ്രവാസത്തിന്റെ തിരശ്ശീല താഴ്ത്തി അവൻ എന്നന്നേക്കുമായി പോകുന്നതിൽ പരിഭവിച്ച് പതിവിനെക്കാളേറെ കാഠിന്യത്തിൽ ചർമത്തെ കുത്തിത്തുളച്ച തണുപ്പുള്ളൊരു രാത്രി.

  ആ തണുപ്പേറ്റ് അവനിലെ കെടാക്കനലും അണഞ്ഞു.പകരം പ്രതീക്ഷയുടെ വിളക്കുകളിൽ ആഗ്രഹങ്ങൾ തിരി കൊളുത്തി തുടങ്ങിയിരുന്നു.

  ആണ്ടുകളായി താപത്തോടും ശൈത്യത്തോടും മല്ലിട്ട് ജീവിതത്തിലെ അനേകം ചോദ്യചിഹ്നങ്ങൾ കയ്യിലേന്തി ഉറങ്ങാതെ കിടന്ന രാത്രികൾ.....
  കാത്തിരിപ്പിന്റെ കൈപ്പുരസം കുടിച്ചും തികട്ടിയും വേദനകളടക്കപ്പെട്ട ആ നാലു ചുമരുകൾക്കുള്ളിൽ അവസാനമായ് അവൻ നിന്നു.

  എന്നും രാത്രിയിൽ അവളുടെ മുഖം തെളിഞ്ഞു കാണാറുള്ള ആ ഒഴിഞ്ഞ ആകാശത്തിലേക്ക് നോക്കി അവൻ മിണ്ടി തുടങ്ങി..

  "അതെയ്... നീയവിടെ എന്തെടുക്കുവാ..കിടന്നോ?
  ഇപ്പൊഴാ പാർട്ടിയൊക്കെ തീർന്നേ..

  എല്ലാരും വന്നിരുന്നു.ഭക്ഷണമൊക്കെ കഴിച്ചാ എല്ലാരും പോയേ.....നല്ല മനസുള്ള കുറച്ച് നല്ല മനുഷ്യരാടോ..
  അവർക്കൊരു സന്തോഷമായിക്കോട്ടേന്ന് കരുതി
  അവരുടെ പ്രതീക്ഷയും പ്രാർത്ഥനയും നമ്മുടെ കൂടെ ഉണ്ടാവുമെന്ന് പറയാൻ പറഞ്ഞു...

  ഇന്ന് നിന്റെ മുഖത്തിനു നല്ല തെളിച്ചമാണല്ലോ..
  മുഖത്തെ ഉപ്പുകിണറുകളൊക്കെ മൂടാൻ ഞാനങ്ങു വരുന്നുണ്ട്ട്ടോ...

  നാളെ സുബ്ഹിക്ക് ഞാനവിടെ എത്തും...കണ്ടപാടെ ഓടിവന്നു ഒന്നു വാരിപ്പുണരണം.....ഹ..ഹ..നടന്നതു തന്നെ..ലെ
  ഒന്നു തൊടാൻ പറ്റിയാൽ തന്നെ വല്ല്യ കാര്യം..
  ഓ...മിണ്ടാൻ പറ്റോന്ന് പോലുമറീല...എന്താലെ പൂതികളുടെ പോക്ക്......"

  പറഞ്ഞു തീരും മുമ്പേ തുറന്നിട്ട ജാലകത്തിലൂടെ അവൻ കാലപ്പഴക്കം വന്ന ഓർമകളുടെ ആകാശത്തേക്ക് പറന്നു കഴിഞ്ഞിരുന്നു.....

  Read More

  Part 6
  ഏറെ നേരമായി ഇരുവരും ലക്ഷ്യമില്ലാത്തൊരു യാത്രയിലാണ്. ഇരുവർക്കും ഇടയിൽ ഒരു നിശ്വാസത്തിനു പോലുമിടം നൽകാതെ മൗനം അടക്കി വാഴ്ന്നു. ഒടുവിൽ മൗനത്തെ കീറിമുറിച്ച് അവൻ ചോദിച്ചു.

  "അല്ല..എങ്ങോട്ടാ ഈ പോക്ക്?
  ന്റെ വായാടിയെന്താ മിണ്ടാത്തേ..കാണണം,
  ഒന്നിച്ചിരിക്കണം,മിണ്ടണം എന്നൊക്കെ പറഞ്ഞിട്ട്.....ടോ...."

  പെട്ടന്ന് അവൾ ചിന്തകളിൽ നിന്നുണർന്നു.
  "ഏയ്.....ഒന്നുമില്ല...."

  "കാര്യായിട്ടെന്തോണ്ട്..പറ..."

  "അതെയ്,നമുക്കിടയിൽ കാലങ്ങളായൊരു പ്രണയമുണ്ട്.പക്ഷെ നമ്മൾ പ്രണയിച്ചിട്ടുണ്ടോ....!??"

  "അതെ...ഞാനും ആലോചിക്കാറുണ്ട്.
  നമ്മൾ കാണാറില്ല..മിണ്ടാറില്ല..പക്ഷെ നമ്മൾ പ്രണയിക്കുന്നുണ്ടെടോ...
  അതെനിക്കിപ്പൊ കാണാം നിന്റെ കണ്ണിലെ കണ്ണീർക്കണമായ്...."

  അതു കേട്ടതു ആ കണ്ണീർ അവളുടെ കൺതടത്തിലേക്ക് എടുത്തു ചാടി, കവിളിലേക്ക് തെന്നി വീണ്,ഞരങ്ങി നീങ്ങി അവളുടെ മടിത്തട്ടിലെ തൂവാലയിലേക്ക് വീണു മരിച്ചു.

  അവൻ വാഹനം നിർത്തി.അവളുടെ നേർക്ക് തിരിഞ്ഞതും അവൾ എല്ലാമെടുത്ത് ചുണ്ടിൽ കടിച്ചമർത്തി ഒന്നു പുഞ്ചിരിച്ചു.അതു കണ്ട് അവന്റെ മിഴികൾ ഈറനണിഞ്ഞു.നിറമിഴികളോടെ അവളോട് ചോദിച്ചു.

  "ഞാനോന്ന് തൊട്ടോട്ടെ.....???"

  അവൾ സ്തംഭിച്ചിരുന്നു!!..
  മനസ്സെല്ലാം ശൂന്യമായി.പക്ഷെ അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ അവളിലേക്ക് അടുത്തു..!
  അവന്റെ കൈകൾ താഴ്ന്നു പോയി.

  അവൻ ഇരു കൈ വിരലുകളാൽ അവളുടെ കാൽ വിരലുകളിൽ സ്പർശിച്ചു.
  അന്നേരം വിരലുകളുടെ ആ അപൂർവ്വ സംഗമം കാണാൻ അവന്റെ മിഴിയിൽ നിന്നും മിഴിനീർമുത്തുകൾ തിരക്കിട്ടോടി വന്ന് അവളുടെ പാദങ്ങളിൽ പെയ്തു കൊണ്ടേയിരുന്നു.....

  (തുടരും....)
  ©reneiya_rasheed

 • reneiya_rasheed 80w

  ആണ്ടുതോറുമോരോ വേനലിലും
  ചുവന്നുപൂക്കും,വാകയാമെന്നെ
  പ്രണയിച്ചൊരെൻ പ്രിയ സഖീ...
  ഈയെന്നേക്കാളേറെയധികം
  പടർന്നുപന്തലിച്ചു പൂക്കുമൊരു
  വൻവൃക്ഷമാണുനീ സഖീ...

  വരണ്ട മണ്ണതിൻ മാറുപിളർന്ന്
  ഓടിയലയുമൊരടിവേരു പോൽ,
  നോവിൻ വേരുകൾ നിന്നെയള്ളി
  പിടിച്ചു പാഞ്ഞോടവെ പോലും,
  എന്നേക്കാളേറെ ചുവക്കാൻ
  ചെഞ്ചായമാരു തന്നൂ സഖീ...

  നീയെണ്ണിക്കാത്തിരുന്നൊരാ
  ദിനമടുക്കവെ, നിന്നിലെ
  രക്തധമനികളെയാരോ
  പൊട്ടിയൊലിപ്പിച്ചു,കൂർത്ത
  നഖമുനകളാൽ നിൻ ഗർഭാശയ
  ഭിത്തിതൻ പാളിയതൊന്ന്
  പിച്ചിച്ചീന്തിയെടുത്തു സഖീ...

  എന്നിട്ടാരുമേ കാണാതെ
  നിന്നുള്ളിലൊരു മഹാപ്രളയം
  പൊട്ടിപ്പുറപ്പെടുവിക്കവെപോലും
  ശാന്തയായ് നോവു ചുണ്ടിൽ
  കടിച്ചമർത്തിത്തൂകുവാനൊരു
  പുഞ്ചിരിയിതാരു തന്നൂ സഖീ..

  കാലം തെറ്റിപ്പെയ്തൊരു
  പേമാരി മണ്ണിനു നൽകുമൊരാ
  തീരാ നോവ് പോൽ,
  ദിനം തെറ്റി നീ ഭ്രാന്തു
  പിടിച്ചുപൂത്ത് നോവിനാൽ
  ബോധരഹിതയായില്ലേ സഖീ...

  എന്നിട്ടുമെല്ലാമകതാരിലൊതുക്കി,
  സ്വയം വരിഞ്ഞുമുറുക്കി,
  സ്വന്തമുദരത്തിൽ നോവിൻ
  മൂർച്ചയാൽ നഖക്ഷതമേൽപ്പിച്ചു,
  കാലചക്രത്തിനിടയിൽ കുരുക്കിയാ
  ദിനങ്ങളെ കൊലചെയ്യാനീ
  ധൈര്യമിതാരു തന്നൂ സഖീ...

  ഉത്തരമതൊന്നു നീയിനിയും
  ഏകില്ലയെങ്കിലും മുടങ്ങാതോരോ
  വേനലിലും ചുവന്നു പൂത്തിടാം ഞാൻ,
  നിന്നുടെ അടിവേരുകൾ നീയാം
  സ്ത്രീയിലൂടെ തേടിത്തിരഞ്ഞീയെൻ
  ചുവപ്പിലൊരു മാതൃത്വം വിരിയിച്ചു
  പൂക്കും വരെയെങ്കിലും സഖീ...

  ©reneiya_rasheed

 • reneiya_rasheed 80w

  നിൻ പരിഭവപ്പെയ്ത്തേറ്റു
  പലവുരു പരിമളം ചത്ത്
  പരവശരായ് പാതിയടഞ്ഞ
  ഒരു പിടി പ്രണയ പുഷ്പങ്ങൾ...

  നിൻ വേർപാടിൻ കാറ്റേറ്റു
  ആടിയുലയുന്നൊരെന്നിലെ
  മുളയിലേയാരോ നുള്ളിക്കൊന്ന പുതുനാമ്പിനവശേഷിപ്പുകൾ...

  നിൻ നൊമ്പരക്കുലുക്കലിൽ
  ഞെട്ടറ്റു വീണുചതഞ്ഞുമണ്ണോട്
  ചേർന്നൊരാ മൂത്ത കനികൾതൻ
  മുളപൊട്ടിയ വിത്തുകൾ...

  നിൻ പ്രണയപ്പ്രളയത്തിൻ
  അടിയൊഴുക്കുകളിലകപ്പെട്ട്
  ഗതികിട്ടാതലയുമെന്നിലെ
  കിളിർത്ത ഒടിയാച്ചില്ലകൾ...

  നിൻ വിരഹവരൾച്ചയിൽ
  പ്രണയത്തിനൊരിറ്റു ദാഹജലം
  തേടി നാലുദിക്കുമലയുമെന്നിലെ
  ഉറച്ച അടിവേരുകൾ...

  നിൻ പ്രണയം നട്ടുനനച്ചു
  വളർത്തീടാനനേകം ലവണ സമ്പുഷ്ടമായൊരായെന്നിലെ
  വറ്റാ കണ്ണുനീരുപ്പുറവകൾ...

  ഇവക്കെല്ലാത്തിലുമപ്പുറമെന്തേ
  വേണ്ടൂ പ്രിയാ...
  നമുക്കായിനിയേലുമൊരു
  നിത്യഹരിത പ്രണയവനമൊന്നീ
  സൂര്യനു കീഴുള്ളൊരീ
  മണ്ണിതിൽ പിറവികൊൾവാൻ...

  ©reneiya_rasheed

 • reneiya_rasheed 80w

  മഞ്ഞ വേനലിനുച്ചച്ചൂടിൽ
  കരിനീലിച്ചെന്നുള്ളിലെങ്ങോ
  പൊള്ളിപ്പിടഞ്ഞു മരിച്ചു
  വീണ ചുവന്ന നീയിഷ്ടം,
  വരും നീലപ്പേമാരിതൻ
  തോരാ പേയ്ക്കൂത്തിലും
  പുനർജനിച്ചു പച്ച
  കിളിർക്കാത്തൊരാ
  തീരാനഷ്ടമാകവെ,
  എന്നും നിൻ കടുങ്കാപ്പി
  മിഴകളോടിഷ്ടം പൂത്ത്
  കുങ്കുമം ചാർത്തി,
  ചന്ദനം ചാലിച്ചൊരാ
  എൻ നെഞ്ചകമിന്ന്,
  ഒരു പിടി ചാരം പൂശി,
  മൂന്നുകീറ് വെള്ള പുതച്ച്,
  വയലറ്റു പൂവുകൾ ചൂടിയ
  നീയോർമകളുടെ
  ആരും പേറാത്തൊരു
  കറുത്ത ശവമഞ്ചം മാത്രം.
  ©reneiya_rasheed

 • reneiya_rasheed 81w

  #kaathukidapp part 5
  അതിമനോഹരിയാകാൻ സ്വയം പതിവിലധികം ചെഞ്ചായം വാരിപ്പൂശിയൊരു സന്ധ്യ.അതുവരെ പറന്നു വാനം ഭരിച്ച പറവകൾ കൂടെത്തും മുമ്പേ ആരോ തിടുക്കത്തിൽ ചുവന്നു തുടുത്തൊരാ കവിളുകളിൽ ഇരുട്ടിൻ കരിമഷി വാരിപ്പുരട്ടി. നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട സന്ധ്യയുടെ കണ്ണുകൾ നിശബ്ദമായ് പെയ്തു തുടങ്ങി.

  ആ ചാറ്റൽ മഴയിൽ നിന്നും തന്നെ തിരഞ്ഞു തെന്നിത്തെറിച്ചുവന്ന മഴത്തുള്ളികളേറ്റ് അവൾ കിളിവാതിലിനു ചാരെ ഇരുന്നു.

  പണ്ടെന്നോ അടക്കം ചെയ്ത ഓർമകളുടെ ശവക്കല്ലറകൾ തുറന്നിട്ട് പകച്ചു നിന്നു. ഓടിൻ പുറത്തൂടെ വെള്ളം ചാലായ് ഒലിച്ചിറങ്ങുമ്പോഴും അവളുടെ മിഴിനീർ തണുത്തുറച്ചു മരവിച്ചു നിന്നു. ഉള്ളിലാളി പടരുന്ന ജ്വാലകളുടെ തീച്ചൂടിനെ പോലും വകവെക്കാതെ.

  ഏറെ നേരത്തെ കടലോർമകളുടെ അടിത്തട്ടിൽ നിന്നും ഉയർന്നു പൊങ്ങി അവൾ പതിയെ നടന്നു. തകരപ്പെട്ടിയിലടച്ചു വെച്ച എഴുത്തുകൾക്കിടയിൽ അവളുടെ കണ്ണുകൾ വിരലിനെ കൂട്ടുപിടിച്ചു പരതിയോടി. തുറന്നിട്ട ഓർമകളുടെ ശവക്കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽക്കാതെ അവളോർത്തു.

  കത്തിജ്ജ്വലിച്ച തന്റെ ചൂടേറ്റു സൂര്യൻ പോലും കാട്ടിലൊളിക്കവെ കാട്ടു വൃക്ഷങ്ങൾ സൂര്യനോട് തട്ടിക്കയറിയൊരു നട്ടുച്ചനേരം. അവൾ ധൃതിപെട്ട് എന്തെല്ലാമോ വിട്ടു പോകാതെ അടുക്കി പെറുക്കി വെക്കുന്ന തിരക്കിലായിരുന്നു.

  ഒരു കുഞ്ഞു പെട്ടിയിൽ മുടിയിഴകൾ, മറ്റൊന്നിൽ വെട്ടിയെടുത്ത നഖങ്ങൾ, ഒരു കരിനീല തട്ടം, പഴയൊരു കണ്ണട,കണ്ണീരൊപ്പിയ തൂവാല..
  അങ്ങനെ നീളുന്നു ഓർമകളുടെ അവശേഷിപ്പുകൾ.

  പെട്ടന്ന് കതകു തുറന്ന് അകത്തേക്കു കയറിയ തെമ്മാടിക്കാറ്റ് പൊടുന്നനെ ഇറങ്ങി ഓടിയതും, അവളുടെ സുഹൃത്ത് വന്നു പോയതും ഒരുമിച്ചായിരുന്നു. ഞൊടിയിടയിൽ ആ പൊതി അവളിൻ നിന്നു വാങ്ങി പകരം മറ്റൊന്ന് തിരിച്ചു നൽകി. അവൾ തുറന്നു നോക്കിയപ്പോൾ ഒരു മോതിരവും എഴുത്തും..!!

  അത് കണ്ടപ്പോൾ പതിവിലധികം വേഗതയിൽ ഹൃദയമിടിച്ചു.അവൾ തന്നാലാവും വിധം ഹൃദയത്തെ പിടിച്ചു കെട്ടിക്കൊണ്ടേയിരുന്നു...

  Read More

  Part 5
  ഇന്നും അന്നത്തെ അതേ വേഗതയിൽ ഹൃദയമിടിച്ചു കൊണ്ടേയിരിക്കുന്നു. അവൾ വിറ കൈകളോടെ കത്ത് തുറന്നു. രക്തക്കുഴലിലൂടെ ഭ്രാന്തു പിടിച്ചോടി നടന്ന ചുടു രക്തം ആ അക്ഷരങ്ങൾക്ക് കൂടുതൽ തെളിച്ചമേകി. അവൾ വായിച്ചു തുടങ്ങി.

  പ്രിയേ,
  നിന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ നിനക്കു വെച്ചു നീട്ടിയ ജീവിതം പോലും ഒന്നുമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവാണ് എന്നെ ഈ യാത്രക്കു പ്രേരിപ്പിക്കുന്നതും.

  ഞാനെന്ന ചെറിയ ലോകത്തിൽ പറക്കേണ്ടവളല്ല നീ.. നിനക്കു കരുത്താർന്ന നിൻ മനസ്സിൽ മാർദവമേറിയ ചിറകുകളുണ്ട്. പറന്നുയരാൻ ഉള്ളിൽ വലിയൊരു ആകാശവും...

  ഇടക്കു വല്ലപ്പോഴും തളരുമ്പോൾ നിനക്കു വിശ്രമിക്കാനും ഇനിയും സ്വപ്നങ്ങൾ കണ്ടിരിക്കാനും ഒരു ഒടിയാച്ചില്ലയായ് കാത്തിരിക്കണം എന്ന വാക്കു മാത്രേ ഇന്നെനിക്കു തരാനുള്ളൂ..
  നിനക്കു കാത്തിരിക്കാൻ ആ വാക്കു വേണ്ടെന്നറിയാം എങ്കിലുമത് പുതു പ്രതീക്ഷകൾ കിളിർക്കാനൊരു ചില്ലയായ് നിനക്ക് നൽകുന്നു...ഒപ്പം ഒരു കുഞ്ഞു സ്നേഹ സമ്മാനവും...നീ നിന്റെ സ്വപ്നങ്ങളിലേക്ക് ഉയർന്ന് പറക്കുക.. നിന്റെ കഴുത്തിനെ അലങ്കരിക്കാൻ ഒരു സമ്മാനവുമായ് ഞാൻ വരും,കാത്തിരിക്കുക.

  യാത്ര പറയുന്നില്ല ഞാൻ...അല്ലേലും ആ ഹൃദയത്തിൽ നിന്നൊരു മടക്കയാത്ര എനിക്ക് സാധ്യമല്ലെന്ന് അറിയാം. കൺമുന്നിൽ നിന്നും ഇന്നു തൊട്ടാ ഹൃദയത്തിൻ ഉള്ളറയിലേക്ക് ഞാൻ യാത്ര ആവുകയാണ്. നീ നിന്റെ സ്വപ്നങ്ങളോളം പറന്നുയരും വരെ,ആ ഉള്ളറയിലൊന്നിൽ കാത്തു കിടക്കാം ഞാനെന്നും...

  എന്ന്,
  കാത്തിരിക്കുന്നവൻ

  വായിച്ചു തീർന്നതും ചാറ്റൽ മഴ ആഞ്ഞു പെയ്തു,കാതടപ്പിക്കുന്ന ശബ്ദത്തിൽ അട്ടഹസിച്ചു കൊണ്ട്.എന്നാലിത്ര നേരം നിയന്ത്രണമില്ലാതെ ഭ്രാന്തെടുത്ത് തുടിച്ചു കൊണ്ടേയിരുന്ന ഹൃദയം നിശ്ചലമായ പോലെ. ആ ശബ്ദത്തിനിടയിൽ അവളുടെ ഹൃദയമിടിപ്പ് അവൾ പോലുമറിഞ്ഞതേയില്ല..

  (തുടരും....)
  ©reneiya_rasheed

 • reneiya_rasheed 81w

  പാതി പാടിയ പാട്ടിനായ്
  പുതിയൊരീണം തിരയവെ,
  മനസ്സിൽ തഴുകുമൊരു
  രാഗമെന്തേ തന്നില്ലെൻ
  മണിത്തമ്പുരു വീണേ..
  നിൻ സ്വരങ്ങളിനിയുമെന്നിൽ
  മധുവായലിയാഞ്ഞതെന്തേ..
  നിൻ നാദമിനിയുമെന്നിൽ
  പുഴയായൊഴുകാഞ്ഞതെന്തേ..
  മനസ്സുരുകി കേഴുന്നു
  ഞാനിന്നു നിന്നെയെൻ
  മടിത്തട്ടിലായുറക്കി, നിൻ
  കമ്പികളിലോരോന്നിലുമൊന്ന്
  തലോടുവാനായ്,
  നിൻ സംഗീത സാഗരത്തിൽ
  ലയിച്ചൊരിക്കലെങ്കിലുമൊന്ന്
  ശയിക്കുവാനായ്...
  ©reneiya_rasheed

 • reneiya_rasheed 83w

  #malayalam
  എലി ചിരിക്കുന്നു...
  എലി കരയുന്നു...

  Read More

  ഓല മേഞ്ഞു മേൽക്കൂര
  തീർത്തൊരാ കുടിലിലെ,
  ഓലമുടഞ്ഞു കെട്ടിയ
  കതകുള്ളൊരു കലവറയിൽ,
  ഉച്ചച്ചൂടിനൊപ്പമിത്തിരി
  ചുടുകഞ്ഞി ഊതിയിറക്കുവാൻ,
  കാന്താരി ചേർത്തൊരു
  ചമ്മന്തിയമ്മിയിലരച്ചെടുക്കാൻ,
  ഇന്നലെയില്ലത്തു കുമ്പിട്ടു
  കൂലി കിട്ടിയൊരു
  തേങ്ങാ പൊതിച്ചു,
  നാവുനീട്ടിയിരിക്കും ചിരവതൻ
  നാവിൻ മൂർച്ചയിൽ ചിരകി,
  ചിതറിയതിൻ പാതിമുറി
  ഞാൻ നാളേക്കു കരുതവെ,
  എവിടെ നിന്നോ ഒരു ശബ്ദം!
  എലി ചിരിക്കുന്നു....

  ലക്ഷ്വറി ഫ്ലാറ്റിലെ
  പത്താം നിലയതിൽ,
  കണ്ണഞ്ചുന്നൊരായെന്റെ
  കണ്ടംപററി കിച്ചണിൽ,
  ഡിന്നറിനുള്ളൊരാ ഇൻസ്റ്റന്റ്
  ചപ്പാത്തിക്കൊപ്പമായ്
  മൈഡ് ഇൻ ചൈന
  സോസ് പാനിലൊരു
  ഫിഷ് മോളിവെക്കാൻ,
  ഫ്രോസൺ ഫിഷിലൊരു
  സൗത്തേൺ ഫ്ലേവറുവരാൻ,
  കോക്കനട്ട് മിൽക്ക്
  പൗഡറെടുത്തു ചേർക്കവെ,
  ഫോണിലൊരു നോട്ടിഫിക്കേഷൻ.
  ഒരു വോയ്സ് മെസേജ്!
  എലി കരയുന്നു....

  ©reneiya_rasheed