reefersoul

������‍⚕️ anciya ameer

Grid View
List View
 • reefersoul 1w

  അന്ന് രാത്രി ആകാശത്ത് തിളങ്ങിയ ആയിരം നക്ഷത്രങ്ങളെക്കാൾ തിളക്കം ഉണ്ടായിരുന്നു എന്നെ നോക്കി നിന്ന നിൻ്റെ കണ്ണുകൾക്ക്..

  ©anciya

 • reefersoul 3w

  ത്രിസന്ധ്യക്ക് പാലമര ചുവട്ടിൽ വെളുത്ത പാലപ്പൂവുകൾ ഈർക്കിലിൽ കൊരുത്ത് ഗന്ധർവനെ കാത്തുനിന്ന കുട്ടിക്കാലത്തേക്ക്
  ഒരിക്കൽ കൂടെ തിരിഞ്ഞ് നോക്കാൻ സഹായിച്ച ആ പാലപ്പൂവിനും,
  അത് സമ്മാനിച്ച നിനക്കും നന്ദി...

  ©anciya

 • reefersoul 6w

  ഓരോ മഴയും ഓർമപ്പെടുത്തലുകലാണ്,
  നമ്മുടെ നീണ്ട ആലിംഗനങ്ങളുടെ,
  നമ്മുടെ ചുംബനങ്ങളുടെ,
  നാം ഒരുമിച്ച് കേട്ട പാട്ടുകളുടെ,
  നാം ഒരുമിച്ച് കുടിച്ച ചായകളുടെ,
  നാം ഒരുമിച്ച് ചെയ്ത യാത്രകളുടെ,
  നാം ഒരുമിച്ച് പുകച്ച പച്ചയുടെ,
  നാം ചേർന്ന് പാടിയ പാട്ടുക്ളുടെ,
  നാം കൈപിടിച്ച് ഇരുന്ന രാത്രികളുടേ,
  നാം ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ..


  ©anciya

 • reefersoul 6w

  നീ എൻ്റെ ആരും അല്ല എന്നു
  എഴുതി വെച്ചിട്ട്,
  നീ എൻ്റെ എല്ലാം ആണെന്ന് ഞാൻ
  വായിക്കാറുണ്ട്.
  ഹൃദയ രക്തത്തിൽ അലിഞ്ഞു ചേർന്നവനെ,
  എൻ്റെ സിരകൾ മുറിക്കാതെ നിന്നെ
  മോചിപ്പിക്കുന്നത് എങ്ങനെ..

 • reefersoul 6w

  നിനക്ക് എന്നോട് പ്രണയമോ
  അതോ കാമമോ??
  പ്രണയം എന്ന് മറുപടി പറഞ്ഞവൻ
  അവളെ ചുറ്റിവരഞ്ഞ് കാമം കത്തുന്ന കണ്ണുകളുമായി ചുംബിച്ചു..
  പ്രണയം നിറഞ്ഞ മറ്റു രണ്ടു കണ്ണുകളോ,
  സന്തോഷത്താൽ നിറഞ്ഞ് ഒഴുകി...

  ©anciya

 • reefersoul 29w

  കടലാസിലേക്ക് പകർത്താൻ മറന്നു വെച്ച ഒരു സുന്ദര കവിതയായി ഇന്നും നീ എൻ്റെ ഉള്ളിലുണ്ട്..

  ©reefersoul

 • reefersoul 29w

  വയലറ്റ് കടലാസ് പൂവുകൾ നിറഞ്ഞു നിൽക്കുന്ന ജാലകങ്ങളും,
  നറുനെയ്യിൻ്റെ ഗന്ധം നിറയുന്ന അകത്തളങ്ങളും,
  എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ കാത്ത്സൂക്ഷിച്ച പ്രണയത്തിൻ്റെ മഞ്ചാടി മണികളും
  നിനക്കായ് സമ്മാനിക്കുന്ന ആ ദിനവും കാത്ത് ഓർമകളുടെ തീരത്ത് ഇന്നും ഞാൻ...

  ©reefersoul

 • reefersoul 36w

  മൗനം

  ആകാശത്തിലെ ആയിരം നക്ഷത്രങ്ങളും
  മരുഭൂമിയിൽ പെയ്തിറങ്ങുന്ന മഴയും
  മലമുകളിലെ കോടമഞ്ഞിൽ കുളിച്ച പുലരികളും
  എനിക്കായ് സമ്മാനിക്കാൻ നീ വരുന്നതും,
  അക്ഷമയോടെ കാത്തിരുന്ന എൻ്റെ മനസ്സിനോട് എന്തു പറയണം ഞാൻ...
  നിൻ്റെ മൗനത്തിനു ഞാൻ എന്താണ് അർത്ഥം നല്കേണ്ടത്....
  ഇനി ഒരു തിരിച്ചു വരവ് ഇല്ലെന്നോ
  അതോ നീ എന്നെ സൗകര്യപൂർവം
  വിസ്മരിച്ചു എന്നോ...

  ©reefersoul

 • reefersoul 52w

  Felis

  It was a dream come true moment,
  when you stepped into my life..
  Your lil cute legs were slipping,
  first time you tried to run on marbles..
  I still remember your first night in our home,
  you didn't even sleep crying and
  niether let me sleep too..
  Those days I was silently transforming myself into your Momma..
  The first time you had a fever and were
  not crying and eating, it was the
  biggest nightmare of my life..
  When your doctor checked temperature
  you yelled and I started crying with you..
  The days you slept on my lap,
  You bit me on legs everymorning,
  when they are out of blanket..
  You lighted up my life with,
  your sweet cute meows..
  My stress buster, my constant biter,
  My natural tattoo artist who scratches
  great designs on my body..
  the real momma girl...

  ©reefersoul

 • reefersoul 53w

  Reminiscence

  I remember,
  The day you held my hands,
  Kissed it and sighed a prayer..
  The rain and the wind was never
  So tranquil as that day..
  The wiper blades which gently patting
  the raindrops falling on the glass..
  I remember,
  The days we hunted for my favourite
  crab roast in town in your bike..
  The days you happily ate my leftover
  fried Chicken and garlic dips..
  I remember,
  The day you kissed my forehead
  consoling me for my worries...
  The day you kissed my neck
  making a vow that I am all yours..
  I remember,
  The day you cried like a baby
  lying on my lap on fear of loosing me..
  explained the depth of your love
  hiding the tears dribbled from your left eyes..
  Recollecting all those good days
  over a cup of coffee with him,
  He holded my wrinkled hand firmly
  exactly like he prayed for, Forever....

  ©reefersoul