• shankarkrishnan 30w

    രാത്രികൾക്ക് ഇരുട്ട് കൂടിയെന്ന പേരിൽ നിങ്ങൾ രാത്രികൾപോലും നിരോധിചേക്കാം..

    പകൽ വഴിയിൽ ഇറങ്ങി നടക്കുന്ന ഞങ്ങളെ പിടിച് നിങ്ങൾ കൂട്ടിലിട്ടേക്കാം..

    നിങ്ങൾ കാണുന്നവരെല്ലാം കുറ്റവാളികളാണല്ലോ അതുകൊണ്ട് എല്ലാ മനുഷ്യരെയും പിടിച് നിങ്ങൾ കുറ്റവാളികളാക്കിയേക്കാം..

    ചുംബനങ്ങൾ നിങ്ങൾക്ക് കുറ്റകരമാണല്ലോ അതുകൊണ്ട് നിങ്ങൾ ചിലപ്പോൾ ഞങ്ങളുടെ ചുണ്ടുകൾ അറുത്തേക്കാം..

    അക്ഷരങ്ങളോട് നിങ്ങൾക്ക് അറപ്പാണല്ലോ അതുകൊണ്ട് ഞങ്ങളുടെ അക്ഷരങ്ങളെ നിങ്ങൾ
    അറസ്റ്റ് ചെയ്തേക്കാം..

    വരകൾ നിങ്ങൾക്ക് അറപ്പാണല്ലോ
    അതുകൊണ്ട് ഞങ്ങളുടെ ചായങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞേക്കാം..

    പക്ഷേ ലോകമാനവികതയ്ക്ക് ഏറ്റ പിന്നിൽ നിന്നുള്ള കുത്താണ് നിങ്ങൾ അതുകൊണ്ട് കാലം നിങ്ങളെയും അപ്പാടെ മാച്ചുകളഞ്ഞേക്കാം!!
    ©shankarkrishnan