Part-24
അല്ലാ എന്നതാ പറഞ്ഞ് കൊടുക്കേണ്ടേ? "*
ഓഹ് ബെസ്റ്റ്.. ഡി നീ എന്നോട് പറഞ്ഞത്.. നമ്മുടെ കഥ... "*
ഓ.. ആ... അത്..
ഞാൻ മറന്നത് ഒന്നും അല്ലാ
നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്ന് പരിശോധിച്ചതാ... "*
അല്ലാ.. എങ്ങനെയാ തുടങ്ങുന്നത്... ആഹ് കിട്ടി.. നിങ്ങളെ ഞാൻ ചന്തയിൽ കണ്ടത് വച് തുടങ്ങാം . "*
ഓ ആവട്ടെ നീ പോയി പറയി.. "*
കുറെ കഴിഞ്ഞ്.......
പറഞ്ഞ് കഴിഞ്ഞോ..? *"
ആഹ്... കഴിഞ്ഞ്... "*
എന്നാ വാ പോവാം.. നടക്ക്.. "*
അല്ലാ നമ്മൾ ഒരാൾക്ക് അല്ലേ പറഞ്ഞ് കൊടുത്തേ എന്നിട്ട് ഇപ്പം എന്ത് ഉണ്ടാവാനാ?? !!"*
അതൊക്കെ ഉണ്ട് നീ നോക്കിക്കോ.. !!"*
എന്ത് നോക്കാൻ.. !! ഒന്നും നടക്കാൻ പോണില്ല.. !! "*
നെഗറ്റീവ്... ഈഹ്.. നീ ഇങ്ങോട്ട് വാ പോവാം.. "*
ആറുമാസത്തിനു ശേഷം...
എടൊ മനുഷ്യ, നിങ്ങൾ പറഞ്ഞത് ശരിയാ.. ദോ ആരൊക്കെയോ.. എന്റെ പേരു പറയുന്നു.. ഐയോ ദേ ഇല്ല കൊച് എന്നെ ഓർക്കുന്നു... നിങ്ങളെ ഞാൻ സമ്മതിച്ചു.. "*
അതാ എന്റെ സെലക്ഷന് ഒരു കുറവും വരുല്ല.. !! ഹാ ഹാ..
അയ്യടാ.. ഒന്ന് പോയേ.. അതിന് ആ പെൺകൊച്ചു ഒന്നും ചെയ്തില്ലലോ.. ഞാൻ പറഞ്ഞത് പോലെ അത് എഴുതി.. അത്രേയുള്ളു... ഒരു സെലെക്ഷൻ വന്നിരിക്കുന്നു.. "*
നീയും എന്റെ സെലെക്ഷനാ.. !!
എന്നാടി.. പെട്ടെന്ന്... മിണ്ടാട്ടം അവിടെ പോയി.. ഓഹോ.. അപ്പം നാണം ഓക്കെ ഉണ്ട്... "*
അരവിന്ദേ... ... *"
ഓ.. പറയി.."*
അത് പിന്നെ... "*
അത് പിന്നെ.. എന്ത്.. നീ പറയി.. "*
.. മ്മ്.. എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട്.. "*
നീ പറയടി പെണ്ണെ.. !"*
അതെ.. ഇനി നമ്മക്ക് ഒരു ജന്മം ഉണ്ടെങ്കിൽ.. ഈ പുനർജ്ജന്മം പോലെ എന്തേലും... അങ്ങനെ ഉണ്ടെങ്കിൽ... ദാ ഇങ്ങനെ കൈ കോർത്തു ഒരുമിച്ചിരുന്നു ആ പുസ്തകം വായിക്കണം.. "*
നടക്കുന്നത് വല്ലോം പറയി പെണ്ണെ.. "*
ഇത് നടന്നാലോ.., എന്നാ അതും നടക്കും നോക്കിക്കോ.. "*
അങ്ങനെ ആവട്ടെ.. എണീക്.. വാ സമയം ആയി..
ഐയോ.. അരവിന്ദേ.. നോക്കിയെ അവൻ കമഴ്ന്നു കിടന്നുഓക്കെ വായിക്കുന്നു.. ദേ ഇല്ല കൊച്.. നോക്ക് നമ്മുടെ കഥ ആർക്കോ പറഞ്ഞു കൊടുക്കുന്നു.. ഹായി ഹായി.. ലൈബ്രറിയിൽ ഓക്കെ കാണുമോ... ആവോ.. എന്നാലും.. നമ്മൾ ഫേമസ് ആയി... .. ഹാ ഹാ...
ശുഭം.... ♂️♂️
-
revathyrs 100w
Part-24
അപ്പം ഞാൻ ആരാ.. ഹം "*
ഞാൻ അല്ലേ മെയിൻ, നിങ്ങൾ സൈഡ്."*
ഓ അങ്ങനെ.. അപ്പോൾ ശരി "*
ശേ പിണങ്ങിയോ.. എന്നാ ഇങ്ങനെ ആക്കാം...
- എന്ന് ജൂഹി♥️അരവിന്ദ്
നീ ഇത് ആർക്ക് കേൾക്കാനാ ഈ പറയുന്നത്.. പൊട്ടി.. ഈ പറഞ്ഞതൊക്കെ എപ്പോഴേ ഈ ശൂന്യതയിൽ മറിഞ്ഞു പോയിക്കാണും.. "*
ഐയോ... പിന്നെ എന്താ ചെയ്യാ...? "*
നീ വാടി പെണ്ണെ!!!... ദാ ഇവിടെ ഈ നടുക്ക് നിൽക്ക് !!..
നിന്നിട്ട് എന്നാതിനാ..? "
നീ ഒന്ന് മിണ്ടാതിരി... ഞാൻ ഒന്ന് നോക്കട്ടെ....!"
ഇവിടെ ഒന്നും ആരുമില്ല... മലയാളികൾ എല്ലാം അങ്ങ് അറ്റതാ... വാ "*
മലയാളിയോ.. ഇത് എന്നതാ നിങ്ങൾ ഈ പറയുന്നത്... "
അതൊക്കെ പറയാം... നീ എന്റെ കൈയിൽ മുറുകി പിടിച്ചേ... "*
പിടിച്ചു.. ഇനി കാര്യം പറയി.. "*
എടിയേ... നീ സൂക്ഷിച്ചു നോക്ക്.. ഈ ഒന്നാം യാമം രണ്ടിലേക്ക് ചേക്കേറുന്ന ഈ നേരം.. ഇതുവരെ ഉറക്കത്തിലേക്ക് ലയിക്കാൻ കഴിയാതെ.. എവിടെയൊക്കെയോ ആർക്കോ എന്തിനൊക്കെയോ വേണ്ടി അലയുന്ന മനസ്സിനെ പിടിച്ചു കെട്ടാൻ നോക്കുന്ന ആരെങ്കിലും കാണും.. നോക്ക് നീ..
എന്നിട്ട് എന്തിനാ..?
അവർക്ക് ഈ കഥ പറഞ്ഞു കൊടുക്കാം.. "*
ആഹ് അത് കൊള്ളാം.. പക്ഷേ അവരെ
എങ്ങനെ കണ്ടുപിടിക്കും.. ഇത് ഇപ്പോ കുറെ പേരുണ്ടല്ലോ.. "*
എങ്കിൽ ഒരു കാര്യം ചെയ്യാം.. ഞാൻ കണ്ണ് അടയ്ക്കാം .. എന്നിട്ട് കണ്ണ് തുറന്ന് ആദ്യം കാണുന്ന ആൾടെ അടുത്തേക്ക് പോവാം... "*
മ്മ്... "
ആ മഞ്ഞ വെട്ടം കണ്ടോ.. അവിടെ ആ വീട്ടിൽ
.. വാ പോവാം... "*
വാ പിടിച്ചു ഇറങ്ങ്.. പതിയെ ഡി സൂക്ഷിച്ചു വാ.. ഡി നോക്കി.. ദാ.. കമ്പി ഓക്കെ കിടപ്പുണ്ട്... നോക്കി വാ.. *"
നിങ്ങൾ പറഞ്ഞത് ശരിയാ... അവിടെ ആരോ ഉണ്ട്.. ഞാൻ നോക്കാം..
ഈഹ്... കമ്പിയിൽ പിടി കിട്ടുന്നില്ല... ആഹ് കിട്ടി... ഓഹ് അതൊരു പെൺ കൊച്ചാ.. !!
എന്നാ.. വാ അവൾക്ക് കഥ പറഞ്ഞു കൊടുക്കാം.. "*
അയ്യടാ... അങ്ങനെ ഇപ്പം സുഖിക്കണ്ട.. കഥ പറഞ്ഞ പോരെ... ഞാൻ പറഞ്ഞു കൊടുക്കാം.. "*
പെണ്ണ് എന്നും പെണ്ണ് തന്നെ... "*
എന്നതാ..? "*
ഒന്നുമില്ലേ.. നീ പറഞ്ഞു കൊടുക്ക്.. ചെല്ല് പോ."*
Oru flowyikk angu poya mathii.. edakk vach break etta stop avum atha enik pattiyath..
B+
Twist mughyam bigille
Pinne twist kore kondvaranm nadakkuonnareella nmmk nokka