ഒരു കാട്ടിൽ പക്കാ വെജിറ്റേറിയൻ ആയൊരു മുയലുണ്ടായിരുന്നു.ഒരു വേനൽ ദിവസം വിശന്നു വലഞ്ഞ മുയൽ തൊട്ടടുത്തു നിന്ന് കാറ്റിലാടിയ പുല്ലിനോടായ് വിനീതനായ് ചോദിച്ചു.
"ഇവിടെല്ലാം കരിഞ്ഞുണങ്ങി..നീ വെയിലേറ്റു വാടിക്കരിയും മുമ്പ് ഞാൻ നിന്നെ ഭക്ഷിച്ചോട്ടെ....."
എന്നാൽ എല്ലാ വെയിലും മഴയും കാറ്റും തരണം ചെയ്ത പുല്ല് ഒരിത്തിരി അഹങ്കാരത്തോടെ വിസമ്മതം അറിയിച്ചു..
എന്നാൽ പിന്നീടു വന്ന വേനൽ ചൂടിനെ അഭിമുഖീകലിക്കാൻ പുല്ലൊത്തിരി പാടുപെട്ടു...
ഒരിറ്റു ജലം പോലും ലഭിക്കാതെ അവളുടെ വേരുകൾ ഭ്രാന്തമായി മണ്ണിലൂടെ അലഞ്ഞു തളർന്നു, പുതു നാമ്പുകൾ പോലും തളർന്നു വീഴുന്നുവെന്നും, അവളുടെ ഒരോ അവയവങ്ങളും ദിനംപ്രതി കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കുന്നുയെന്നും വേദനയോടെ അവൾ തിരിച്ചറിഞ്ഞു...
അങ്ങനെ ദീർഘ നേരത്തെ ചിന്തക്കൊടുവിൽ അവൾ മനസ്സിലാക്കി.
ഏതായാലും മരണത്തോടടുത്ത് എത്തിയിരിക്കുന്നു...എത്രയും പെട്ടന്നാ മുയലിനെ തന്നെ ഭക്ഷിക്കാൻ അനുവദിച്ചു അവളുടെ ജീവിതം ധന്യമാക്കാൻ..
പിന്നീടോരോ ദിനവും കാണുന്നവരോടെല്ലാം മുയലിനെ അന്വേഷിച്ചു.പക്ഷെ ആ കാത്തിരിപ്പ് അതികം നീണ്ടില്ല...
ഒടുവിൽ അവളുടെ മരണവെപ്രാളത്തിനിടയിൽ ചുറ്റും ഉള്ളവരുടെ അടക്കം പറച്ചിലിൽ നിന്ന് അവൾക്ക് കേൾക്കാനായത്
"ആ മുയൽ നോൺ വെജിറ്റേറിയൻ ആയിരിക്കുന്നു"..
എന്നു മാത്രമായിരുന്നു....
ഒരു നിമിഷം ആ കണ്ണുകളടച്ചു...
പിന്നീട് മണ്ണോടലിഞ്ഞു ചേർന്ന് അവളുടെ പ്രതീക്ഷയുടെ പുതു നാമ്പുകളായി പുനർജനിക്കാൻ ഒരു മഴക്കായി കാത്തിരുന്നു....
©reneiya_rasheed
-
reneiya_rasheed 92w
ഇനി നോൺവെജിറ്റേറിയനായ മുയലിനെ തിരഞ്ഞാരും വരേണ്ട....
ഗതികെട്ടാൽ പുലിക്കു പുല്ലു തിന്നാമെങ്കിൽ
മുയലിനും ആകാമല്ലോലെ....