• ormakal 8w

    ❤️

    ഞാൻ പകുത്ത പരിഭവങ്ങളും രഹസ്യങ്ങളും
    ഓർത്തെടുക്കാനാവാത്ത വിധം
    വിസ്മൃതിയിൽ ആണ്ടു പോയിരിക്കുന്നു.
    നിനക്കായ് മാത്രം തുറന്ന വാതിലും
    മറ്റാർക്കും കയറാനാവാത്ത വിധം
    വിരഹത്തിൻ കാടു മൂടിയിരിക്കുന്നു.
    ഞാൻ തിരഞ്ഞ ആ നീല നയനങ്ങൾ
    കിനാവിലെന്നും അലയായ് നിറയുന്നു.
    ©ormakal