• daliya 46w

    പ്രിയപ്പെട്ട ജയ്...
    കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്ത മാധ്യമങ്ങളിൽ എന്നെ കുറിച്ചു വന്നുകൊണ്ടിരിക്കുന്ന "വാർത്തകൾ "നീയും കാണുന്നുണ്ടല്ലോ അല്ലേ?? മാനം നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ പുറത്തിറങ്ങി കൂസലന്ന്യെ നടക്കാൻ പാടുണ്ടോ എന്നാണ് ഇപ്പോൾ മാലോകരുടെ ചിന്ത... എന്തിനു ഞാൻ ഒളിച്ചിരിക്കണം???? എന്റെ അനുവാദത്തോടെയല്ല നിങ്ങൾ വിലയിട്ട ആ മാനം പലർ ചേർന്നു മോഷ്ടിച്ചത്... ഞാനെന്ന സ്ത്രീയുടെ മാനം ആ മോഷ്ട്ടാക്കളുടെ കൈകളിലായിരുന്നു എന്നു ചിന്തിക്കാൻ എനിക്ക് കഴിയുന്നുമില്ല... എന്റെ ആത്മാഭിമാനം നശ്വരമായ ഈ ശരീരത്തിൽ ഞാനൊരിക്കലും സൂക്ഷിച്ചു വച്ചിരുന്നില്ല... ആ ദിവസം എന്നേക്കാൾ ആരോഗ്യമുള്ള ചില മോഷ്ട്ടാക്കൾച്ചേർന്നു കൂട്ടമായി ഒരു മോഷണം നടത്തി... മോഷ്ട്ടാക്കളെ പോലീസിൽ ഏൽപ്പിക്കാൻ ഇനിയും എനിക്കായിട്ടില്ല കാരണം അവർക്കൊന്നും മുഖങ്ങളുണ്ടായിരുന്നില്ല.... ആയതിനാൽ ആ ഒരൊറ്റകാരണം പറഞ്ഞു എല്ലാം നഷ്ട്ടമായ ഒരുവളായി ഭയത്തിന്റെ തടവറയിൽ ഒതുങ്ങി ജീവിതം ഹോമിക്കാൻ ഞാനൊരുക്കമല്ല ... എന്റെ മാനം എന്റെ മനസ്സിലായിരുന്നു... ജീവിതം എന്റെ കൈകളിലും.... പിന്തിരിഞ്ഞു നടക്കാൻ മടിയാണ് മുന്നോട്ടുപോകാനാണ് താല്പര്യം...
    എന്ന്.....
    മുഖമുള്ള ഒരു നിർഭയ.......
    ©daliya