• kunjachan_ezhuthukal 10w

    വീട്ടിലെ പഴയ റോസാച്ചെടി പോലെയാണ് ഞാനെന്ന് തോന്നുന്നു... വർഷത്തിൽ വിരളമായി അതിന്റെ മുട്ടുകൾ വിരിയുന്നു.
    അതിനു സ്വയം ഒരിഷ്ടം തോന്നുന്നത് അതിന്റെ മൊട്ടു വിരിയുന്ന ആ ദിവസം ആണെന്ന് തോന്നുന്നു.

    നമ്മള് നമ്മളിൽ തന്നെ സ്വയം സന്തോഷിക്കുന്നതും ഇതു പോലെ വളരെ വിരളമാണ്..
    എന്നാലും ഇടയ്ക്കെപ്പോഴോ സംഭവിക്കുന്ന ആ മനോഹരമായ മൊമെന്റ്... പറഞ്ഞറിയിക്കാൻ ആവാത്ത ഒന്നാണ്.

    ഇഷ്ടപെട്ട പുസ്തകത്തിന്റെ പ്രിയപ്പെട്ട വരികളിലൂടെ വിരലോടിക്കുമ്പോൾ...

    വളരെ കാലം മുൻപ് കേട്ട പാട്ടുകൾക്കിടയിലെ ചില മ്യൂസിക്കൽ നോട്‌സ് കണ്ടെത്തുമ്പോ...

    ഉയർന്ന മലയുടെ മുകളിൽ തണല് ഉള്ള ഒരിടത്തിൽ ഇരുന്ന് കാറ്റ് കൊള്ളുമ്പോൾ...

    ഇഷ്ടപെട്ട സിനിമയിലെ ഏറ്റവും ഉള്ളിൽ തട്ടുന്ന ഒരു രംഗത്തിൽ മനസ്സ് എത്തി നിൽക്കുമ്പോൾ

    ലൈഫ് ആ പോയിന്റ് ഓഫ് മൊമെന്റിൽ മാത്രം നിന്നിരുന്നെങ്കിൽ എന്നൊക്കെ മനസ്സ് കിനാവ് കാണും.

    സ്വയം സ്നേഹത്തിന്റെ ചുവന്ന മുത്തുകൾ കൊണ്ടാണ് എന്റെ ഹൃദയമെന്നു എന്നെപോലെയൊരു സ്വയാനുരാഗിക്ക് തോന്നിയാലും കുറ്റം പറയാനാവില്ല.
    ©kunjachan_ezhuthukal
    #selflove #beautypoints.