• ammuhhh 35w

    നീ ഒരിക്കലും എനിക്ക് തിരിച്ചുകിട്ടില്ല എന്ന സത്യമാണോ അതോ ഞാൻ ഇനിയും കാത്തിരിക്കേണ്ട എന്നതാണോ എന്നെ കൂടുതൽ വേദനിപ്പിക്കുന്നേത് എനിക്കറിയില്ല . കാത്തിരിപ്പിന്റെ ആനന്ദം നിനക്കു മനസ്സിലാകില്ല ..നീ അനുഭവിക്കാത്തത്കൊണ്ട് ..പക്ഷേ അതൊരു ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് എനിക്കറിയില്ല . ഒരുപാട്‌ കാര്യങ്ങൾ കൊണ്ട് നീ അനുഗ്രഹീതനാണ് .നിനക്കു എപ്പോഴും നീ ആഗ്രഹിച്ചത് കിട്ടീട്ടുണ്ട് ...നഷ്ടങ്ങൾ നിന്റെ ജീവിതത്തിലുണ്ടായിട്ടില്ല . പ്രണയങ്ങളുണ്ടെങ്കിലും പ്രണയനഷ്ടങ്ങളില്ല . പക്ഷേ എനിക്ക് എന്നും നഷ്ടങ്ങൾ മാത്രമെന്നോളു . പ്രണയത്തില്ലാരുന്നിട്ടുപോലും ..എന്റെ അഭാവം നിനക്കൊരു മാറ്റം സമ്മാനിച്ചിട്ടില്ലെങ്കിൽ ...എന്റെ പ്രണയം എനിക്ക് തന്നെ ചോദ്യമാണ് . എവിടെയാണ് പിഴച്ചത് എന്ന് എനിക്ക് മനസിലാകുന്നില്ല . എന്ന് മുതലാണ് നമ്മുടെ   പ്രണയത്തിന്റെ ഭാഷ നിശ്ശബ്ദമായത് . കാത്തിരിക്കും എന്ന വാക്ക് നീ എപ്പോളാണു മറന്നുതുടങ്ങിയെന്ന്‌ എനിക്കറിയില്ല . നീയില്ലെങ്കിലും നിന്റെ ഓർമ്മകളുടെ സുഗന്ധത്തിലും ശബ്‍ദത്തിലും ഞാൻ കാത്തിരിക്കും നിന്റെ തിരിച്ചുവരവിന് വേണ്ടിയല്ല . എനിക്ക് വേണ്ടി എനിക്ക് മാത്രം ....ഒരുപക്ഷേ പ്രണയത്തേക്കാൾ ശക്തമാണ് തമ്മിൽ സമ്മാനിക്കുന്ന വാഗ്‌ദാനം. ചിലപ്പോൾ പ്രണയത്തേക്കാൾ സുന്ദരം നഷ്ടങ്ങളാണ് .

    Read More

    ©അമ്മു