• j_sathyan 66w

    വെല്ലിംഗ്ടൺ ഐലന്റിന്റെ ഒരു ഇരുളടഞ്ഞ പാതയോരത്തെത്തി അവന്റെ ബുളളറ്റ് നിശ്ചലമായി. അതിൽ നിന്നുമിറങ്ങി ജാക്കറ്റിന്റെ ഹുഡ് തലയ്ക്കുമുകളിലേക്ക് വലിച്ചിട്ടുകൊണ്ട് അവൻ മുന്നിലുള്ള പാലത്തിലേക്ക് നടന്നു.
    കൊച്ചി ഹാർബർ പാലം. കായലിലേക്ക് കണ്ണും നട്ടുകൊണ്ട് പാലത്തിന്റെ അരകിലേക്ക് ചേർന്ന് ആ കൈവരിയിൽ ചാരി അങ്ങനെ നിന്നു. കൈത്തണ്ടയിലുള്ള വാച്ചിലേക്ക് ഒന്നു പാളി നോക്കിയ ശേഷം അവൻ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് കത്തിച്ചു."They are Late" കാത്തിരിപ്പിന്റെ അമർഷം അവൻ പുകയായ് ഊതിവിട്ടു.അപ്പോളതാ വലതു ഭാഗത്തു നിന്നും ഒരു ബൈക്ക്, ശബ്ദം കേട്ട് അവൻ അങ്ങോട്ടു നോക്കി, ഒപ്പം ഒരു ഹോണടിയും. പോലീസ് !.
    അടുത്തെത്തിയ ഉടൻ," ഈ സമയത്ത് ഇവിടെ എന്താ കാര്യം?പോലീസുകാർ ആരാഞ്ഞു.
    അവർക്കുള്ള ഉത്തരം മെനഞ്ഞെടുക്കവേ തന്നേ, പാലത്തിന്റെ ഇടത്തേ ഭാഗത്തു നിന്ന് മറ്റോരുഹോൺ.
    എകദേശം അടുത്തെത്താറായപ്പോൾ തന്നെ, കാർ ശ്രദ്ധയിൽപെട്ടു സെബസ്റ്റ്യാനോസ് ? പോലീസുകാരിൽ ഒരാൾ പറഞ്ഞു. അടുത്തേക്ക് വന്നു ണ്ടിരിക്കെ തന്നെ കാറിനുള്ളിലെ ലൈറ്റ് തെളിഞ്ഞു. ആ വെളിച്ചത്തിൽ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്നയാൾയാൾ പോകാൻ ആഗ്യം കാണിക്കുന്നു. അത് കണ്ടയുടൻ കാറിനു നേരെ ഓച്ചാനിച്ച് ഒരു സലാം കാണിച്ച് പോലീസുകാർ പോകുകയാണ്. ചാച്ചാ ജി പറഞ്ഞത് അവൻ മനസ്സിലോർത്തു," കൊച്ചി ഇന്ന് സെബസ്റ്റ്യാനോസിന്റെ നഗരമാണ്. yes his city indeed!."
    അരികിൽ വന്നു നിന്ന കാറിന്റെ പാസഞ്ചർ സീറ്റിൽ നിന്നുമിറങ്ങി, ചുണ്ടിൽ കത്തുന്ന ചുരുട്ടുമായി, ഒരു മദ്ധ്യ വയസ്സ്കൻ അവന്നടുത്തേക്ക് നടക്കുന്നു. ഇന്ന് ദക്ഷിണേന്ത്യൻ ക്രിമിനൽ സാമ്രാജ്യത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായ സെബസ്റ്റ്യാനോസ്. അയാളെക്കുറിച്ച് കേട്ടറിഞ്ഞതെല്ലാം അവന്റെ മനസ്സിലുടെ കടന്നുപോയി.
    "Finally we meet, faceless detective."
    അരികിലെത്തി അവനു നേരെ കരതലം നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു." I am sebastianos"
    അയാളുടെ കൈകളിലേക്കായി കരതലമർത്തികൊണ്ട് അവനും സ്വയം പരിചയപ്പെടുത്തി I am Sirius."
    #Sirius

    Read More

    Sirius

    chapter 2
    സെബസ്ത്യാനോസിന്റെ
    നഗരം
    ©j_sathyan