• arnavpravindran 103w

    #lockdown_vibes
    (Part -22)

    പ്രിയ IPS commissioner ആയി charge എടുത്തതിൽ ജനങ്ങളെല്ലാവരും സന്തുഷ്ടരായിരുന്നു. സത്യത്തിനെതിരായി പ്രിയ ഒരിക്കലും ചുവടുവെയ്ക്കില്ലെന്നു അവർക്ക് ഉറപ്പായിരുന്നു. പ്രിയയുടെ അധികാരത്തിലുള്ള ഏത് കേസിലും നീതി ലഭിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു, ഇപ്പോൾ ആ നീതി കുറച്ചു കൂടി വ്യാപിച്ചു കഴിഞ്ഞു.
    പ്രിയയുടെ സഹപ്രവർത്തകരായ രവിയും ലക്ഷ്മിയും കൂടെകൂട്ടി കൊണ്ട് അവരുടെ അന്വേഷണം മുന്നോട്ടു നീങ്ങി. തെളിയിക്കപ്പെടാതെ കിടന്ന പല കേസുകളിലെയും പൊടിതട്ടി തുടങ്ങിയവർ,
    ഒരുപക്ഷേ അജിത് കേസിലെ കൊലയാളിയെ കണ്ടെത്തുന്നതിൽ നിന്നും അവർ ചെറിയതോതിൽ പിൻവലിഞ്ഞിരുന്നു. മന്ത്രി വിശ്വനാഥൻ കേസ് നടക്കുന്നതിനിടയിൽ രക്ഷപ്പെടാൻ വേണ്ടി മകന്റെ (അജിത് ) മരണവുമായി ബന്ധപ്പെട്ട് നൽകിയ പരാതി അയാൾതന്നെ പിൻവലിക്കുകയും ചെയ്തിരുന്നു....

    (അങ്ങനെ ഇത്തിരി ശാന്തിയും സമാധാനവും ആ നാട്ടിൽ പലരുടെയും ശ്വസനത്തിൽ പോലും വന്നിരുന്നു. )

    Madam you are great, മാഡത്തിന്റെ assistant ആയി work ചെയ്യുന്നതിൽ ഞാൻ അഭിമാനംകൊള്ളുന്നു.

    രവി.... ഒരുപാട് work pending ഉണ്ട്, എന്നിട്ടും നീ കളിക്കാൻ നിൽക്കാണോ....?

    Madam, കൊച്ചു കൊച്ചു സന്തോഷങ്ങൾ നമ്മൾ പങ്കിടണം
    Madam commissioner ആയിട്ട് ഞങ്ങൾക്ക് ഒരു കൊച്ചു party പോലും തന്നില്ലല്ലോ, ഞങ്ങൾക്ക് അതിൽ പരാതിയുണ്ട്, അല്ലേ ലക്ഷ്മി....

    അതെ തീർച്ചയായും...

    അങ്ങനെയെങ്കിൽ ഞാൻ തന്നിരിക്കുന്ന work വൈകുന്നേരത്തിനുള്ളിൽ complete ചെയ്യുകയാണെങ്കിൽ ഇന്ന് തന്നെ party... ok...

    അപ്പൊ ശരി madam, ലക്ഷ്മി വാ... നമുക്കു പോകാം party ഇല്ലെന്നർത്ഥം.

    ലക്ഷ്മി........
    (പ്രിയയുടെ ഇടറിയ ശബ്ദത്തോടുകൂടിയ വിളി കേട്ട് അവർ ഇരുവരും തിരിഞ്ഞുനോക്കി, നിലത്ത് കാലുറയ്ക്കാത്തതിനാൽ എവിടെയെങ്കിലും പിടിച്ചുനിൽക്കാൻ പ്രിയയുടെ കൈകൾ പരതുകയായിരുന്നു....

    Madam.....

    അവർ ഇരുവരും ഓടി വന്നപ്പോഴേക്കും പ്രിയ അബോധാവസ്ഥയിൽ നിലത്തു വീണു. )

    (തുടരും )

    ©arnavpravindran

    Read More

    നീതി
    22