• shankarkrishnan 73w

    അവർ തമ്മിൽ പ്രണയിച്ചിരുന്നു. ഒരുപാട് അടുത്തിരുന്നു... സ്വപ്‌നങ്ങൾ കണ്ടിരുന്നു.അതിലുമൊക്കെ അപ്പുറം പരസ്പരം ബഹുമാനിച്ചിരുന്നു. ഇടയിൽ പിണങ്ങിയിരുന്നു. പക്ഷെ ഇതൊന്നും അവരുടെ ഉള്ളിലെ മഴയെ സ്വാധീനിച്ചിരുന്നില്ല.!!
    ആ..തോരാത്ത മഴ..!

    എനിക്കറിയാം അപ്പുവിന്റെയും മാത്തന്റെയും ഉള്ളിലിപ്പോഴും ആ മഴ തോരാതെ പെയ്യുന്നുണ്ട്...മനസിന്റെ മണ്ണിലേക്കിറങ്ങി
    അപ്പുവിൽ നിറഞ്ഞ് ചാലുകീറി മാത്തനിലേയ്ക്ക്.. ഒരു നദിയായ് അത് ഒഴുകികൊണ്ടിരിക്കും.ഒറ്റ രാത്രിയിൽ രണ്ട് തലയിണകൾക്കും കിടക്കൾക്കുമുള്ളിൽ തട്ടി അവസാനിച്ചു പോയേക്കാവുന്ന ഒഴുക്ക് കുറഞ്ഞ ചാലുകളായല്ല. ഇനിയും ഒരു നൂറ് രാത്രികളിൽ ഇടയിലെങ്ങും തട്ടി നിന്ന്പോവാത്ത ഒഴുക്കുള്ള ഒന്ന്.

    ഇനിയവനോ അവളോ മരിച്ചാലും തമ്മിൽ ചേർത്ത് നിർത്തുന്ന.. ഓർമ്മകൾപ്പോലെ ചുറ്റിപിണഞ്ഞ.. രാത്രിയുടെ നിറമുള്ള..
    ചുംബനത്തിന്റെ മധുരമുള്ള... ഉമിനീരിന്റെ രുചിയുള്ള..
    ആരും കാണാത്ത

    മായാനദി❤️

    Read More

    .©shankarkrishnan