• lim_a_ 70w

    മനസ്സിലെ ഭാരം താങ്ങാൻ ആകുന്നില്ല...
    ഒരുപക്ഷേ കൈത്തണ്ടയിലേക്കും അത് പടർന്നിട്ടുണ്ടാകണം...
    വരികൾക്കും വാക്കുകൾക്കുമിടയിൽ ശ്വാസം നിലച്ചു പോകുന്നു.ഹൃദയ തുടുപ്പിന്റെ ശക്തി കുറഞ്ഞു വരുന്നു.ചില ഓർമ്മകൾ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.ഉള്ളിൽ സ്വന്തമായി ഒരു ശവകുടീരം തീർത്തിട്ട് നാളുകളേറയാകുന്നു.
    നഷ്ട്ടത്തിന്റെയും,സഹനത്തിന്റെയും പാതകൾ പിന്നിട്ട് കാൽപാദവും വിണ്ടുകീറിയിരിക്കുന്നു. ഒരടി കൂടി മുമ്പോട്ട് ചലിക്കാൻ കഴിയുന്നില്ല.പ്രാണന്റെ പാതിയെന് കരുതിയ ജന്മങ്ങൾ പാതിവഴിയിൽ വലിച്ചെറിഞ്ഞിരിക്കുന്നു.സ്വന്തം എന്ന് കരുതിയിരുന്നവർ ചിറകരിഞ്ഞ് എന്നെ കൂട്ടിൽ അകപ്പെടുത്തിയിരിക്കുന്നു.

    എന്നാണ് ഇനി ഒരു മോചനം????
    സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചു..
    മുമ്പിൽ മരണം മാത്രം ഞാൻ തെളിഞ്ഞു കാണുന്നു......

    ഒരു മുഴം കയറുമായി ഞാൻ നടന്നു നീങ്ങുന്നു എന്റെ ചക്കര മാവിൽ ചുവട്ടിലേക്ക്‌...
    നല്ലൊരു ഊഞ്ഞാൽ കെട്ടി ആടണം....
    പിന്നല്ല...
    മരിക്കാൻ കാണിക്കുന്നതിന്റെ പകുതി ധൈര്യം മതി ജീവിച്ച് കാണിക്കാൻ......
    ©_lim_a