• arnavpravindran 102w

    #lockdown_vibes
    (Part -27)

    അരുൺ....!!

    ( പ്രിയയുടെ ഉള്ളിൽ ആദികേറി, ഹൃദയമിടിപ്പ് കൂടി.... കണ്ണുകൾ അതിവേഗം അടയ്ക്കുകയും തുറക്കുകയും ചെയ്തു, )

    പ്രിയ....പ്രിയ....

    അരുൺ ഇനിയങ്ങനെ സംഭവിക്കോ?

    ഇതാണ് ഞാൻ പറഞ്ഞത്,
    ഞാനൊരു കള്ളം പറഞ്ഞാൽ പോലും മനസ്സിലാക്കാനുള്ള കഴിവ് നിനക്കില്ലേ....?

    കള്ളമോ... !!

    അല്ലാതെപിന്നെ, commissioner അത് ശരിക്കും വിശ്വസിച്ചോ...
    (അരുൺ പൊട്ടിച്ചിരിച്ചു.... )

    Ring....ring....
    (മനസ്സ് നിറയെ പ്രിയയ്ക്ക് സന്തോഷം പകർന്നുകൊടുക്കേണ്ട അരുണിന്റെ കള്ളം ആലോചിച്ചു ചിരിക്കുമ്പോഴാണ് പ്രിയയുടെ phone bell ചെയ്തത്.
    രാത്രിയിൽ വന്ന ലക്ഷ്മിയുടെ phone call പ്രിയയെ വല്ലാതെ ഭീതിയിലാക്കി. )

    Hello.....

    .........

    ...........

    Ok ലക്ഷ്മി, ഞാൻ പെട്ടെന്ന് വരാം.....

    Phone cut ചെയ്ത് കൈകൾ ബെഡിൽ വച്ച് പ്രിയ
    ഒന്ന് ചാരിയിരുന്നു., എന്നിട്ട് ഡ്രൈവറെ വിളിച്ച് വരാൻ പറയുകയും ചെയ്തു. )

    എന്തുപറ്റി പ്രിയ... , എന്താ ഒരു വല്ലായ്മ പോലെ...

    അരുൺ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു....

    എന്ത്...?

    (എന്താണ് സംഭവിച്ചതെന്നറിയാതെ അരുൺ ആകെ പരിഭ്രാന്തനായി
    'ഞാൻ പറഞ്ഞ എന്ത് കാര്യമാണ് സംഭവിച്ചത്? '
    അരുൺ മനസ്സിൽ ആലോചിച്ചു. )

    പ്രിയാ... എന്താണ് സംഭവിച്ചതെന്ന് പറയൂ...

    കൊട്ടാരക്കരയിലുള്ള ഒരു junctionൽ നിന്നും ഒരു body കണ്ടെത്തിയിട്ടുണ്ട്, criminal lawyer അലക്സിന്റെ മകൻ ajoആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
    എനിക്ക് ഉടനെ പോണം...

    പ്രിയ എനിക്കാകെ പേടിയാവുന്നു,

    അരുൺ... ! എന്നും നീയാണെന്നെ strong ആക്കാറുള്ളത്, ഇന്ന് എന്തുപറ്റി..?

    ഞാൻ പറഞ്ഞപോലെ ഒരു മരണം സംഭവിച്ചന്നറിഞ്ഞപ്പോൾ....

    അരുൺ മരണം സംഭവിച്ചിട്ട് ഒരുപാട് നേരമായി, ഇപ്പോഴാണ് body കണ്ടെത്തിയത്,
    Park ചെയ്തിരുന്ന കാറിൽ നിന്നാണ് body കണ്ടെത്തിയത്, അരുൺ കളിയായിട്ട് എന്നോട് എന്തോ പറഞ്ഞു,
    എന്ന് കരുതി അരുണിന് ആ കൊലപാതകവുമായി
    ഒരു ബന്ധവുമില്ല. പേടിക്കാതെ ഇരിക്കൂ...
    മകളെ ശ്രദ്ധിക്ക്, പെട്ടെന്ന് വരാം...

    Hm...ശരി.,
    പിന്നെ അജിത്തിന്റെ bodyയും park ചെയ്തിരുന്ന കാറിലല്ലേ കണ്ടത്തിയത്....
    അപ്പൊ.......?
    (തുടരും )

    ©arnavpravindran

    Read More

    നീതി
    27