• ninchaare 98w

    ഞാനോർക്കാറുണ്ട്,
    കൺമുന്നിലൂടെ കടന്നുപോകുന്ന ഒട്ടനേകം മുഖങ്ങൾക്കിടയിൽ എങ്ങനെയാണ് നീ നിഴലിച്ച് നിൽക്കുന്നതെന്ന്.
    പാതയോരങ്ങളിൽ നീ ഒരിക്കലെങ്കിലും കാത്തിരുന്നിട്ടുണ്ടാകുമോയെന്ന്.
    നിന്റെ ഓർമ്മകളിൽ ഞാനലിയുന്നപോലെ
    നിന്നിലെ സ്മരണകൾക്കിടയിൽ വീണ്ടും ഞാൻ കടന്നുവന്നിട്ടുണ്ടാവുമോ.
    ഒരുപക്ഷേ നമ്മിടങ്ങൾ ഇനിയും
    നിന്നിൽ അവശേഷിക്കുന്നുണ്ടാവുമോ..