• akashamittayi 33w

    സ്കൂൾ അറ്റൻഷൻ. (part 2)

    അന്ന് ഏറ്റോം കുശുമ്പ് തോന്ന്യത് വെളുപ്പാം കാലത്തേ വെയിലിൻ്റെ കനത്ത പ്രഹരമേറ്റ് തല കറങ്ങി വീഴ്ണോരോടാണ് .എങ്ങിനാണാവോ ഇവർക്കൊക്കെ അസ്സംബ്ലിക്ക് തല കറങ്ങി വീണ് ഒന്നാം പിരീഡ് കഴിയുമ്പൊ കറക്റ്റ് എണീറ്റ് ക്ലാസ്സില് വരാൻ പറ്റീര്ന്നെ.
    യൂ പി പകുതി ആയേപ്പിന്നെ പ്രെയറും ദേശീയ ഗാനോം പാടാൻ പ്രമോഷൻ കിട്ടി. അപ്പൊ കാലും കുത്തി നിന്ന് തളര്ന്നോരോട് മുന്നിലെ ബെഞ്ചിലിര്ന്ന് ഗോഷ്ഠി കാണിച്ച് വെറുപ്പിക്കലായി പ്രധാന വിനോദം..... പിന്നെ പ്രതിജ്ഞ ചൊല്ലാൻ വര്ണ സ്കൂൾ ലീഡറെ ലൈനടിക്കാൻ ശ്രമിച്ച വിഫല ശ്രമങ്ങളും
    അസംബ്ലിക്കാലങ്ങളിങ്ങനെ വെറ്തേയോരോന്ന് മന്ഷ്യനെയോർമിപ്പിക്കും
    ©akashamittayi