.
-
moonbelle 112w
മുറിയിലെ വെള്ളത്തൂവലിൽ പൊതിഞ്ഞ കർട്ടൻ മേൽത്തട്ടിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളിയാൽ അലിഞ്ഞലിഞ്ഞ് മായുന്നതായി അവൾക്ക് തോന്നി.
"എബി... എബി...... "
അവളുടെ വിളികൾ തൊണ്ടയിൽ കുടങ്ങി ശ്വാസം കിട്ടാതെ മരണം പുൽകി.
"..kreak....kreak ... "
ആരോ ആ വാതിൽ തള്ളി തുറക്കുന്ന ശബ്ദം... നോക്കുമ്പോൾ, അതു താനേ തുറന്ന് പകുതിയിൽ നിന്നു.
തന്റെ ഹൃദയത്തിലെ തുടിതാളത്തിന്റെ പ്രകമ്പനങ്ങൾ കൈകാൽവിരലിലെ ഞെരമ്പുകൾ പോലും തിരിച്ചറിയുന്നു.
കണ്ണുകൾ തള്ളി നോക്കിനിൽക്കെ, പതിയേ ഒരു നേർത്ത മെഴുകുതിരി വെട്ടം ആ മുറിയിൽ പരന്നു തുടങ്ങി.
ജീർണിച്ച്, ശോഷിച്ച മാംസം അടർന്നു വീഴുന്ന ഒരു ഇരുണ്ടകരം വാതിലിനു പുറത്തേക്ക് നീണ്ടുവന്ന്, അവളെ മാടി വിളിച്ചു. ശ്വാസോച്ഛാസം നിലക്കുമാറ്, അനങ്ങാൻ നിർവാഹമില്ലാതെ സ്തബ്ധയായ അവൾക്കു ചുറ്റും അടക്കിപ്പിടിച്ച എന്തൊക്കെയോ സംസാരങ്ങൾ....
അവ്യക്തമായി 'ആരോ' മന്ത്രിക്കുന്നപോലെ...
"എബി.... എബി.... അവിടെ... അതാ... കൈ....!!!"
കാതുകൾ പൊത്തി അലറി വിളിക്കുന്നത് കണ്ട് അവളെ, എബി ശക്തമായി കുലിക്കിയുണർത്തി.
"എടോ... മാനി.. എന്തേ...എന്താ പറ്റിയത്.....??? "
"വന്നോ... വന്നോ...അതാ... "
"എന്റെ കുട്ടീയേ... താൻ സ്വപ്നം കണ്ടടോ....ഞാൻ വരുമ്പോ കട്ടിലിലിരുന്നു നല്ല ഉറക്കം, നേരെ കിടത്തീതെന്നെ ഞാനാണ്.
ക്ഷീണം ഉണ്ടോ തനിക്ക്...വാ....കിടക്ക്.."
എബിയുടെ ചിരിക്ക് പോലും മാനസിയുടെ നെഞ്ചിലെ തീക്കനൽ കെടുത്താൻ കഴിഞ്ഞില്ല, എങ്കിലും
സ്വബോധത്തിന്റെ പടികളിറങ്ങിയപ്പോൾ താൻ കണ്ടതെല്ലാം വെറും സ്വപ്നമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അന്ന് രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ മനസ്സിൽ ഭാവനയായി ഉരുത്തുരിഞ്ഞ് കാഴ്ചയായി മാറി കിനാവള്ളിയിലേറിയതാവാമെന്ന് അവളും സ്വയം ആശ്വസിച്ചു. എബിയുടെ കരവലയത്തിൽ കിട്ടിയ സുരക്ഷിതത്വം നുകർന്ന്, അവൾ നിദ്രയിലേക്ക് മെല്ലെ വഴുതി വീണു.
അപ്പോഴും മഞ്ഞു മേഘങ്ങൾക്കിടയിലൂടെ ആരോ അവരെ എത്തി നോക്കിയിരുന്നു...
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളിൽ അവ്യക്തമായൊരു രൂപം....
തുടരും.. #aaro