ഉള്ളിന്റെ ഉള്ളിലെ വേദനകൾ..
നിർവചിക്കാനാവാത്ത രീതിയിൽ ഒരു പേമാരി എന്നോണം നീറി എരിഞ്ഞു തീരുന്ന നിമിഷങ്ങൾ...
ഒളിപ്പിച്ചു വെച്ച മുഖംമൂടികളായിരുന്നു അവ ഓരോന്നും...
പുഞ്ചിരികൾ വിടർന്നു കാണുന്ന നിമിഷങ്ങളെ മാത്രം കൂട്ടുപിടിക്കുവാൻ വേണ്ടി അവൻ ഒളിപ്പിച്ചു വെച്ച വേദനകൾ, മൗനങ്ങൾ.....
ഒരിക്കൽ അവ അവന്റെ മനസ്സിന്റെ ഇരുമ്പ് തടവറയെ വരെ ഭേദിച്ച് ഒളിഞ്ഞു നിൽക്കാൻ ഒരിടം ഇല്ലാതെ പുറത്തേക്ക് തെറിച്ചു വീഴും...
പക്ഷെ അവൻ തളരില്ല..
അവൻ അവന്റെ നീറി എരിയുന്ന പ്രാണനെ വീണ്ടും മൂടികെട്ടിവെച്ചുകൊണ്ട് പുഞ്ചിരികൾ വിടർത്തുക തന്നെ ചെയ്യും...
ചിലത് ചിലതായി തന്നെ നിൽക്കട്ടെ അവൻ അവനായി തന്നെ തുടരട്ടെ.....
©nikhilnikarthil