• ashishani963 16w

    ഉള്ളം

    അന്ന് എന്റെ
    ഹൃദയത്തിന്റെ
    കൂട്ടിൽ ബാക്കി
    വെച്ചിട്ട് പോയ
    ഒരു തൂവലും,
    മനസ്സിന്റെ
    താളുകളിൽ
    വരി നിറച്ചു
    പെയ്തു നനച്ച
    അക്ഷരക്കൂട്ടങ്ങളും
    ഇനിയും
    അവിടെയുണ്ട്
    എത്ര അകറ്റിയിട്ടും
    മുറിവുണങ്ങാത്ത,
    ഓർമ്മയുടെ അങ്ങേ
    ചെരുവിലെ
    വസന്തങ്ങൾ
    നീറുന്നൊരുള്ളവും