• ssa_writes 54w

    എന്റെ ഏകാന്തതയുടെ അങ്ങേ തലയ്ക്കൽ നീയും ഞാനും മാത്രമായി
    മൗനത്തെ അതിന്റെതന്നെ വാചാലതകൊണ്ട്
    കീറിമുറിച്ച് അളക്കുമ്പോൾ
    പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്...
    നിന്റെ ഹൃദയവും തുടിച്ചിരുന്നുവെങ്കിലെന്ന്...
    എനിക്ക് മാത്രം അറിയുന്ന
    നിന്റെ വാചലതയ്ക്ക് ഒരു ശബ്ദം നൽകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്...
    എന്നെ ഭ്രാന്തിയെന്ന് മുദ്രകുത്തുന്നവർ നിന്നിലൂടെ എന്റെ ഭ്രാന്തിനെ
    ചങ്ങലയിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിലെന്ന്...

    ©sruthysanand