• ashishani963 16w

    നിനക്കറിയുമോ

    നിനക്കറിയുമോ
    എന്റെ നെഞ്ചകത്തു
    പൊട്ടി മുളക്കുന്ന
    ഓരോ അക്ഷരപൊട്ടിലും
    നിന്റെ പൊട്ടിച്ചിരികളാണുള്ളതെന്ന്???

    നിനക്കറിയുമോ
    എന്റെ നോട്ടങ്ങളിലെല്ലാം
    നിന്നിലേക്കായി മാത്രം
    പെയ്തിറങ്ങുവാൻ
    വെമ്പുന്ന പ്രണയത്തിന്റെ
    പെരുമഴക്കാലമാണുള്ളതെന്ന്???

    നിനക്കറിയുമോ
    എന്റെ കിനാക്കളിലെല്ലാം
    നിന്റെ ചുംബനങ്ങളുടെ
    തിരമാലകൾ ആഞ്ഞടിക്കാറുണ്ടെന്ന്???

    നിനക്കറിയുമോ
    നിന്റെ ശ്വാസത്തിന്റെ ചൂട്
    എന്റെ കാതിൽ വന്നു
    തട്ടുന്നേരമെല്ലാം
    ഞാനൊരു ഭ്രാന്ത് പൂക്കും
    ഉന്മാദിനിയായി മാറാറുണ്ടെന്ന്???