അവസാനിക്കാത്ത ചിലതായ് കഥകളായ് നമ്മളും..
©nikhilnikarthil
-
nikhilnikarthil 119w
ഓരോ പകലവസാനവും നമ്മൾ പറഞ്ഞു തീർത്ത കഥകൾ രാത്രിയുടെ യാമങ്ങളിൽ വീണു പോകുമോ എന്ന് കരുതി നീ പറയാറുണ്ടായിരുന്നു ഈ പകലുകൾ അവസാനിക്കണ്ടായിരുന്നു എന്ന്..
ആ നിലാവുള്ള രാത്രിയുടെ നിശബ്ദതയിൽ നമ്മൾ പതുക്കെ പറഞ്ഞു തുടങ്ങിയ പുതിയ കഥകൾ പകലുകളിലേയ്ക്ക് അടുക്കരുതെന്ന വാശി ആയിരുന്നു പിന്നെ നിനക്ക്....
ഓരോ രാവും പകലും അവസാനിക്കുമ്പോൾ നമ്മൾ പറയാതെ മാറ്റി വെക്കുന്ന ചില കഥകളുണ്ട് അടുത്ത രാവിനും പകലിനും വേണ്ടി..
അവസാനിക്കാത്ത ചിലതായ് കഥകളായ് നമ്മളും..