ചെമ്പനീർ പൂവ്
അപ്സരസ്സിൻ പര്യായം ഈവിധം,
ഒന്നേയുള്ളൂ , ഇൗ പാരിൽ അതാണുനീ.
മുൾചെടിയിൽ വളർന്നാലും ഹൃദ്യമാം
ചെന്തളിരിതൾ , വന്യമാം സൗരഭം.
എകമായ ഒരുപാടു പ്രേമങ്ങൾ
നിന്നിലൂടെ അനഖാനുരാഗമായ് .
പ്രേമിക്കുന്നവർ ചെമ്പനീർ പൂക്കളായ്
നിന്റെ സൗഭഗം ,വേറെന്തു പറയുവാൻ.
എത്ര എത്ര മരണ തറകളിൽ
വേദനകളെ നിന്റെ ഇൗ സൗന്ദര്യം...
ഒന്നിടവേള പ്രത്യാശ തൻ ഒളി
പ്രാണനിൽ ലയിച്ചാശ്വാസ ഹേതു ആയ് ..
കത്തിയാളും ചിതയിൽ നിൻ _സൗരഭം
കത്തി നിൽക്കും പ്രണയത്തിൻ സൗന്ദര്യം
കത്തി ആളും പകലിന്റെ സൗന്ദര്യം
കത്തി കൊണ്ടു മുറിച്ചാലും സൗരഭം.
മുള്ളുകൊണ്ടാൽ കരയുന്ന പെണ്ണിന്റെ
ഉള്ളിൽ പ്രേമത്തിൻ മുള്ളുതറച്ചതിൽ-
പിന്നെ മുള്ളാൽ മുറിഞ്ഞൊരു ചോരയിൽ
പ്രേമമുണ്ടെന്ന് പോലും പറഞ്ഞവൾ.
©_mutualist_