• ashishani963 14w



    എന്റെ ഓരോ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും എന്റെ വാശികളായി കണ്ട് എന്റെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുമ്പോൾ ഇല്ലാതാവുന്നത് ഞാൻ തന്നെയാണെന്ന് നീയറിയാതെയാണോ

    മനസ്സും ശരീരവും ഒരുപോലെ
    വേദനയാൽ പുളയുമ്പോൾ
    സാരമില്ല എന്നൊരു വാക്കിൽ അലിഞ്ഞില്ലാതായി പോകുന്നത് എന്റെ എത്ര വലിയ നോവുകളാണെന് പറഞ്ഞിട്ടും
    നിനക്ക് മനസ്സിലാവാതെയാണോ

    നിന്റെ ഓരോ അവഗണനയും എനിക്ക് ഇല്ലാതാക്കിയത് എന്റെ അക്ഷരങ്ങളെ
    മാത്രമല്ല എന്റെ പ്രാണൻ കൂടിയാണെന്ന്
    ഉള്ളുരുകി പറഞ്ഞിട്ടും

    ഹൃദയം നുറുങ്ങി പിടഞ്ഞു തീരുമ്പോൾ
    നിന്റെയൊരു ചേർത്ത് പിടിക്കലിന്
    കൊതിക്കുന്ന എന്റെ നോവുകൾ നീയറിഞ്ഞിട്ടും അറിയാതെ നടിക്കുന്നത്

    നീയൊന്നറിയുക നിന്റെയാ ഒരു വാക്ക്
    ഒരു ചേർത്ത് പിടിക്കൽ അതിൽ എനിക്ക്
    തിരികെ കിട്ടിയിരുന്നത് നഷ്ടപ്പെട്ടു
    പോയികൊണ്ടിരിക്കുന്ന എന്നെ തന്നെയായിരുന്നു എന്ന്
    ©ashi