• k_a_r_l_a 21w

    അടുത്ത ദിവസം തന്നെ ചാച്ചന്റെ കൂടെ കവലവരെ പോയി, അന്തോണിയെ കാണാൻ ഉള്ള ആഗ്രഹമാണോ അതോ അന്തോണിയെക്കുറിച്ച് അറിഞ്ഞത് മുതൽ ഉള്ള ജിജ്ഞാസയാണോ എന്നറിയില്ല കവല എത്തിയതും കണ്ണ് ആദ്യം പോയത് രൂപകൂട്ടിനുയടുത്തേക്കുയാണ്.
    ആൾ അവിടെയിരിപ്പുണ്ട്. വലിയ സംസാരമാണ്, എപ്പോഴും സംസാരമാണ്. ആരോടാണ് എന്ന് മാത്രം അറിയില്ല.

    ഒരു സുഖിയനും വാങ്ങി തന്ന് പള്ളിവരെ പോയേച്ചും വരാം എന്ന് പറഞ്ഞു ചാച്ചൻ എന്നെ ജോസ്സുകുട്ടീടെ പീടികയുടെ മുമ്പിൽ ഇരുത്തി.
    ചാച്ചൻ പോയതക്കം നോക്കി ഞാൻ അന്തോണിയുടെ അടുത്തേക് നടന്നു.

    "ആരോടാ ഈ സംസാരിക്കുന്നെ?", ഞാൻ ചോദിച്ചു.
    അന്തോണി എന്നെ ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് ആരോടെന്നില്ലാതെ പിന്നെയും സംസാരം തുടർന്നു.
    ഞാൻ കയ്യിലിരുന്ന സുഖിയൻ അന്തോണിക്കു കൊടുത്ത് അയാൾ കഴിക്കുന്നത് കണ്ടുനിന്നു.

    അമ്മ പറഞ്ഞു തന്ന ഭ്രാന്തിന്റെ അർത്ഥമോ അതിന്റെ നിർവചനങ്ങളോ ഞാൻ അയാളുടെ കണ്ണിൽ കണ്ടില്ല. ചുറ്റുമുള്ള എല്ലാ മനുഷ്യരുടെ കണ്ണിലേക്കും ഞാനൊന്ന് ഓടിച്ചുനോക്കി അന്തോണിയുടെ കണ്ണിലുള്ള ആ ഒരു പ്രത്യേക തിളക്കം മറ്റൊരു മനുഷ്യനിലും ഞാൻ കണ്ടില്ല.
    നോക്കി നോക്കി വന്നപ്പോൾ ആണ് പുണ്യാളന്റെ കണ്ണിലേക്ക് ഒന്നു നോക്കിയത്. അത്ഭുതം, പുണ്യാളനും ഉണ്ട് അതേ തിളക്കം.
    ഇനിയിപ്പോ പുണ്യാളന് ഭ്രാന്ത് ഉണ്ടായിരുന്നോ? എന്നൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് ചാച്ചൻ വരുന്നത് കണ്ടത്.

    " ഞാൻ നാളെ വരാം,അന്തോണിച്ചാ ".
    എന്നും പറഞ്ഞു ഞാൻ ജോസ്സുട്ടിയുടെ പീടികയിലേക്ക് ഓടി ചെന്ന് ഇരുന്നു.


    (തുടരും )......

    #malayalam
    #be a listener to the ppl around you��‍♂️��
    #loneliness is dangerous too��
    #just attempts

    Read More

    ഒരിടത്ത് ഒരു കേൾവികാരനെ തേടി -3
    ©k_a_r_l_a