ഇരുട്ടിനും വെളിച്ചത്തിനുമപ്പുറം
ആകാശത്തിനും ഭൂമിക്കുമപ്പുറം
നിറങ്ങൾ വേർതിരിയാത്ത വസന്തം
മാത്രം പുൽകുന്നൊരു ലോകമുണ്ട
ത്രെ... അവിടെ നീ ഞാനും ഞാൻ നീയുമാണെന്ന്.. വരട്ടെ... മനോഹര
മെന്ന് പറയരുത്. അവിടെ ഞാൻ
നിന്നെ അവഗണിക്കയും നീ എന്നെ സ്നേഹിക്കുകയുമായിരിക്കും.
നിനക്കറിയാമോ... അവഗണന എന്നാലെന്താണെന്ന്, ഹാ.. മഞ്ഞ
വാക പൂക്കളെ സൗകര്യപൂർവം
മറന്നു കൊണ്ട് ചുവന്ന വാകയെ പ്രകീർത്തിക്കുന്നവരോട് എന്ത്
പറയാനാണ്...
മറക്കാൻ മാത്രമറിയുന്നവരെ.., .
അവഗണന എന്നാൽ ഓർമ്മപ്പെടു
ത്തലാണ്, ഓരോ നിമിഷവും, നീ
ഞാനല്ല എന്ന തിരിച്ചറിവാണ്,
ഒരിക്കലും നീ ഞാനാവുകയില്ലെന്നും.
നീ യും ഞാനും ആരെന്ന് ചോദിക്കണ്ട. അവഗണന യുടെ ഏതോ പാതയരി
കിൽ പൂർണ്ണമായും മറന്ന ഏതോ ഒരു
നീയും ഞാനും. അവിടെ ഞാനും നീയും. എവിടെയാണെങ്കിലും അറ്റമെത്താതെ പിരിഞ്ഞു പോവുന്ന രണ്ടു വഴികൾ
അത്ര തന്നെ.
©revathymohan