ഓപ്പോളുടെ മുറിയിലെ ജനാലയിൽ കൂടി ഞാൻ പുറത്തേയ്ക്ക് നോക്കി നിന്നു.ദൂരെ തൊടിയിൽ മാധവേട്ടനും ശ്രീയും കൂടി ബീഡി വലിക്കുന്നുണ്ട്. തമ്മിൽ എന്തൊക്കെയോ പറഞ്ഞു തർക്കിക്കുന്നുണ്ട്.വല്ലാത്ത ഒരു പരവേശം പോലെ. ഞാൻ താഴെ അടുക്കളയിലേയ്ക്ക് നടന്നു.അവിടെ അമ്മാളു കാണും അവളോട് ഒന്ന് മിണ്ടാം. എല്ലാവർക്കും അങ്ങനെ ഒരിടം ഉണ്ടാവില്ലേ.. എല്ലാം തുറന്ന് പറയുവാൻ പറ്റുന്ന എല്ലാം മറന്ന് കരയുവാൻ പറ്റുന്ന ഏറ്റവും പ്രിയപ്പെട്ട ആ ഇടം.. എന്റെ ആ ഇടത്തിന്റെ പേരാണ് അമ്മാളു.!
മീശയിൽ കൊറേ മോരും പറ്റിച്ചുകൊണ്ട് അവൾ താഴെ ഇരിപ്പുണ്ടായിരുന്നു. അവൾ പാതി കുടിച്ച ഗ്ലാസ് എനിക്ക് വച്ച് നീട്ടി.എനിക്ക് ദാഹിക്കുന്നുണ്ടെന്ന് അവൾക്ക് എന്നെ കണ്ടപ്പോൾതന്നെ മനസിലായിക്കാണും, ചിലപ്പോൾ തികച്ചും യാദൃച്ഛികം ആവാം എന്നാലും എനിക്ക് അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.ഞങ്ങൾ തമ്മിൽ അങ്ങനെയെന്തോ ഒരു ആത്മബന്ധം ഉണ്ടെന്ന്
മോര് കുടിച് പച്ച മൊളകും കടിച് ഞാൻ തിണ്ണയിൽ കിടന്നു അമ്മാളു വന്ന് തലേയെടുത്ത് മടിയിൽ വച്ചു. മുടിയിലൂടെ വിരൽ ഓടിച്ചു. ആരും കാണാത്ത എന്റെ നെറ്റിയിൽ ഉമ്മ വച്ചു.അവളുടെ ചുണ്ടിൽ ഒരു തീചൂള ഉണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി. നെറ്റി പൊള്ളുന്നു. നെഞ്ച് കത്തുന്നു.!!
പ്രണയത്തിന്റെ കനൽ.
©ottayan