• moonbelle 103w

    "കൈമൾജി.. ഒന്ന് നിൽക്കൂ.."

    "പറയൂ സർ.."

    എന്റെ തീക്ഷണമായ നോട്ടങ്ങളിൽ അയാളുടെ മുഖത്തു സംശയനിഴലുകൾ പ്രകടമായി കാണാമായിരുന്നു...

    മധുവിനെ കാണണം...
    പക്ഷേ, മുന്നോടിയായി ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ മനസ്സിൽ പുകയുന്നുണ്ടായിരുന്നു.

    "സർ... എന്താ...ണ് ഇങ്ങ...നെ...?"

    എന്റെ ഉദ്ദേശശുദ്ധി വ്യക്തമായി മനസ്സിലായിയെന്നതിന് അയാളുടെ വിറയാർന്ന വാക്കുകൾ തന്നെ മാപ്പുസാക്ഷിയാകുന്നതായി എനിക്ക് തോന്നി...

    "അതേ...
    ഇവിടെ അടുത്തെങ്ങാനും വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യാൻ അറിയുന്നവരുണ്ടോ..?"

    "സാർ... അത്....
    സാറിനെന്തിനാ...
    സാറിന് വിഷം തീണ്ടിയപ്പോൾ ചികിത്സിച്ചത്‌ അന്ന് നോക്കിയ ജോൺ ഡോക്ടറാണ്. ഇവിടെത്തെ ആളുകളെ വിളിക്കാനുള്ള സാമാന്യബോധം ഒന്നും എനിക്കപ്പോ പോയില്ല സാറെ.."

    "ശരി...
    കഴിഞ്ഞ പ്രാവശ്യവും ആ ഡോക്ടർ ഇവിടെ എങ്ങനെ ആരോ പറഞ്ഞത് പോലെ ഇത്ര കൃത്യമായി വന്നു.. വരുന്നു?"
    സ്വല്പം കടുപ്പിച്ച എന്റെ ചോദ്യങ്ങൾക്ക് ലളിതപ്രകിയ രൂപത്തിലെ അയാളുടെ അവതരണശൈലിയിൽ എനിക്ക് അത്ഭുതം തോന്നി.

    "ഓ അതോ.. ഡോക്ടർ... ഇവിടെ വന്ന ഗോവൻ പിള്ളേരല്ലേ അവരുടെ കൂട്ടത്തിൽ ഒരാൾക്ക് സുഖമില്ലാതായപ്പോ വന്നതാ, അവര് ആവശ്യം പറഞ്ഞപ്പോ, ആള് ഇവിടെത്തന്നെ കുറച്ചു ദിവസം നിൽക്കാമെന്ന് സമ്മതിച്ചു. അതോണ്ട് എനിക്ക് വിളിക്കാൻ എളുപ്പമായി.
    സാറിന്റെ ഭാഗ്യജാതകമാണേ സാറെ..
    അടുത്ത ക്യാബിനിൽ വന്ന ഞാൻ എന്തോ ഇങ്ങോട്ട് നോക്കീതാ...
    അല്ലേൽ സാർ ഈ സൂര്യനെ പിന്നെ കാണാത്തില്ലായിരുന്നു."

    "ഉം... ഞാൻ ചോദിച്ചതിന് പക്ഷെ നിങ്ങൾ...
    ഉത്തരം കിട്ടീല്ലാ.. വിഷപ്പാമ്പിനെ...."

    "അത് സാറേ..
    ഇവിടെന്ന് അധികം ദൂരമില്ലാണ്ട് ഒരു കുടിലുണ്ട്. സീതക്കാടെ കുടി എന്നാ പറയാ.. സീതാക്ക ഇപ്പോ ഇല്ല. അവരുടെ കെട്ടിയോനുണ്ട്. സീതക്കാടെ അത്രേം പോരെങ്കിലും അയാൾക്ക് കുറെ ഒക്കെ വശമുണ്ടെന്നാ കേട്ടറിവ്..
    എന്തിനാ സാറേ...."

    "ഉം.. ഉം...എന്നാ കൈമൾ പൊക്കോ."

    അയാളുടെ ഭാവപ്പകർച്ചയില്ലാത്ത മറുപടികൾ എന്നെ ഞെട്ടിച്ചെങ്കിലും, ഒന്നുറപ്പായിരുന്നു.

    സകലകലകളും തിമിർത്താടുന്ന അഭിനയ ചക്രവർത്തി തന്നെ....

    ഇയാൾ...???

    (തുടരും #aaro)

    Read More

    .