ഉറക്കം തീരെ വരുന്നില്ല. മേശക്കരികിൽ തുറന്നിട്ട ജനലിലൂടെ നിലാവെളിച്ചം മുറിയിലേക്കൊഴുകി ഇറങ്ങി. മുറ്റത്തു പൂവിട്ട് നിൽക്കുന്ന പാലമരത്തിന്റെ ചിലകൾക്കിടയിലൂടെ തെളിഞ്ഞു നിക്കുന്ന നിന്നെ എനിക്ക് എന്റെ ഇവിടെ കിടന്നു കാണാം. ഇന്നലത്തെ മഴയിൽ നനഞ്ഞു മുറ്റത്തു വീണ പാലപ്പൂവിന്റെ ഗന്ധം പേറി നിക്കുന്ന രാത്രി, കുളിരായി പാതിരാകാറ്റും...
ദൂരെ ഓളമില്ലാതെ പരന്നുകിടക്കുന്ന നിളയെ സാക്ഷിയാക്കി ഈ രാത്രി ഞാൻ നിന്നെ നിശബ്ദമായി പ്രണയിക്കട്ടെ. നാളെ നീ ഇല്ല. ഇരുട്ടിലേക്ക് മടങ്ങി അടുത്ത പൗർണമി നാൾ നീ വരുമ്പോൾ കാത്തിരിക്കാൻ ഞാനും ഉണ്ടാവും. തമ്മിൽ കാണുന്നത് വരെ ഓർത്തിരിക്കാൻ ഇന്ന് ഈ രാത്രി എനിക്ക് തരൂ..
നിന്റെ നിലാവ് എന്നെ പുണരട്ടെ..
നിന്റെ ആകാശം ഞാൻ ആവട്ടെ...
ഞാൻ നീയായി മാറട്ടെ...
©megha_99