• lim_a_ 68w

    ചില നേരങ്ങളിൽ ജനാലയുടെ അരികിൽ ചെന്ന് തല ചായിച്ച് നിൽക്കാറുണ്ട് ....
    മുമ്പിൽ കാണുവാനായി മനോഹരമായ കാഴ്ചകൾ ഒന്നും തന്നെ ഉണ്ടാകാറില്ല...
    വിജനമായ ഒരു പാത അവയെ പൊതിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ ...ഇന്നും പതിവ് തെറ്റിക്കാതെ എന്നെ തേടി എത്തുന്നുണ്ട് ചില ഓർമ്മകൾ...
    നിറമില്ലാത്ത , കൈപ്പുനിറഞ്ഞ,കണ്ണീരിന്റെ നനവുള്ള
    ഓർമ്മകൾ..
    ഏതു തുലാസ്സിൽ തൂക്കിയാലും അളക്കാൻ കഴിയാത്ത , കാലത്തിനു പോലും ഉണക്കാൻ കഴിയാത്ത മുറിപ്പാടുകൾ സമ്മാനിച്ച ഓർമ്മകൾ...

    ഒരിക്കൽ എനിക്ക് ആ പാതയോട് പ്രണയം ആയിരുന്നു കേൾക്കാൻ കൊതിക്കുന്ന ശബ്ദവും കാണാൻ കൊതിക്കുന്ന മുഖവും സമ്മാനിച്ച ഇടവഴികൾ...ഇന്ന് അവയെല്ലാം എന്നെ വിട്ടു ഏറെ ദൂരം നടന്നകന്നു...
    ഇന്നാ പാതയിലേക്ക് നോക്കുമ്പോൾ മനസ്സിൽ ഉരുത്തിരിയുന്നത് ഒരു ചോദ്യം മാത്രം....
    എന്തെ നിന്റെ ഓർമ്മകൾക്ക് മരണമില്ല????
    ©lim_a_