സായാഹ്നത്തിലെ സൂര്യവെളിച്ചം തട്ടി തിളങ്ങിയ,
എന്നോ ഉപേക്ഷിക്കപ്പെട്ട ചിലന്തിവലകൾ
ലക്ഷ്യമാക്കി ആ പ്രാണികൾ പറന്നു നീങ്ങി..
കൈകാലുകളും ചിറകുകളും ആ
പശിമയിൽ കിടന്നൊട്ടിയ നേരം, നാളുകൾ
എണ്ണപ്പെട്ടുകഴിഞ്ഞോ എന്നവ ശങ്കിച്ചു തുടങ്ങി..
വല വരമ്പുകളിലൂടെ ഒരു ഭീമാകാരൻ
ചിലന്തിയുടെ ആഗമനം ഏതു നേരവും
പ്രതീക്ഷിച്ചുകൊണ്ട് കുതറിമാറാൻ
അവ ശ്രമിച്ചുകൊണ്ടേയിരുന്നു..
- ആരും വന്നില്ല -
ഏതോ കാലത്തു ഇരകളെ ഊറ്റികുടിക്കുവാൻ
നെയ്തുവെച്ച ആ മാറാലകളിൽ, പട്ടിണി കിടന്ന്
നരകിച്ചു മരിക്കാൻ അവ വിധിക്കപ്പെട്ടു..
©sha_myth
-
sha_myth 75w