❤️
ഒന്നോർത്താൽ നീയാണു ശരി
എല്ലാം നഷ്ടമായ ശിഖണ്ഡിയായ
എന്നെ പോലൊരാളെ
വഴിയിൽ കളയുന്നതാണ് ബുദ്ധി.
©ormakal
-
-
വെട്ടം
ഇത്തിരി വെട്ടത്തിൽ
തുള്ളിയ ഞാനിന്നു
കണ്ട വെളിച്ചവും
ഉള്ള ഇരുട്ടിലെ മങ്ങിയ വെട്ടവും
പാടെ മറഞ്ഞു പരുവമായി.
©ormakal -
❤️
ഒരു പക്ഷേ നീയായിരിക്കാം
എൻ്റെയുള്ളിലെ സ്നേഹം
അളക്കുവാൻ ദൈവം
തീർത്തൊരളവുകോൽ
©ormakal -
വെറുതെ
എരിഞ്ഞടങ്ങിയ ചക്രവാളം മുന്നിൽ
നീറിപ്പിടയും ഓർമ്മകളെന്നുള്ളിൽ
ഇനിയൊരുദയം കാണാൻ വെമ്പുമെൻ
മനമിരമ്പുന്നു സാഗരം പോലെ.
©ormakal -
നീ
ഇടനെഞ്ചിൽ പിടഞ്ഞു തൂങ്ങിയെൻ
കണ്ണിലൂടുതിർന്നെൻ നെഞ്ചാകെ
ഋതു മാറി പൂത്തൊരു വസന്തമാണു നീ
വേനലിൽ തണലായ് മാറിടും
പൂത്തുലഞ്ഞൊരു ഗുൽമോഹറാണു നീ.
©ormakal -
ജന്മദിനം
കളയുവാനാവുകില്ലൊരിക്കലും
നീയും നിന്നോർമ്മകളും.
നേരുന്നു നിനക്കായീശൂന്യൻ്റെ
ജന്മദിനാശംസകളെന്നോമലെ.
എന്നും ചിരിക്കുന്ന മുഖമോടെ
കാണുവാൻ ഈശ്വൻ കനിയണേ
പാരിതിൽ പ്രാണൻ തീരും വരെ.
©ormakal -
❤️
എന്തുകൊണ്ടായിരിക്കും
ഇത്രമാത്രം വെറുപ്പെന്നോട്.
അത്രമാത്രം നെഞ്ചിലേറ്റി
തലോലിച്ചതു മാത്രമാകാം.
©ormakal -
❤️
ആരുമല്ലാതായിത്തീരുവാൻ
വിധിയാലെഴുതിയ ചങ്കിടിപ്പുകൾ
എന്നും വഴിയിൽ തേടുന്ന
കണ്ടുമുട്ടലുകൾ.
നേർത്ത വിങ്ങലിൽ ദിനവും
ഉതിരുന്ന ചുടു നിശ്വാസങ്ങൾ.
എന്നാലും പിന്നെയും വളരുന്ന
സ്വപ്നങ്ങൾ തൻ പുൽനാമ്പുകൾ.
©ormakal -
വാദ്ധ്യാർ
നിനക്കു ഞാനാരുമായിരുന്നില്ലെന്ന
സത്യം എൻ്റെ മനസ്സിനെ പറഞ്ഞു
പഠിപ്പിക്കാൻ അറിയാത്ത കഴിവ്
കെട്ടൊരു വാദ്ധ്യാരാണു ഞാൻ.
©ormakal -
❤️
വെറുപ്പിൻ കണ്ണടകൾക്കുള്ളിലൂടെ
എൻ മുഖം കാണുന്നോർ തന്നുടെ
മുന്നിലെൻ മുഖമൊന്നു മൂടുന്നതിൽ പരം
നന്മ വേറെന്തു ചെയ്യുവാനുലകിൽ.
©ormakal
-
born_to_write_ 9h
You breathe through my words
And i shall strive to keep you alive
@malayalipayyanz
@arunnemmara @spiderweb @hannaabideen @ashamuraliYou are my ❤️
You are my poem of pain, love and agony
You wont die, until my inkpots dry
©a stenographer soul -
ജീവിതത്തിൽ ഏതെങ്കിലും മൂഹൂർത്തത്തിൽ
ജീവിതലക്ഷ്യത്തിൻ്റെ ഏതെങ്കിലും ഒരുഭാഗം
നഷ്ടമാകുകയാണെങ്കിൽ അതിനെ വീണ്ടെടുക്കുക.
ഇതേ സമയം,നമ്മുടെ ജീവിതത്തിൽ
ഏതെങ്കിലും നിമിഷം തകർന്നുപോകുന്നുണ്ടെങ്കിൽ,നമ്മൾ തന്നെ നശിഞ്ഞു എന്നു തോന്നുന്നുണ്ടെങ്കിൽ,
ആ നിമിഷം ഒരിക്കലും പുനർനിർമ്മിക്കാതിരിക്കുക....
©sreelakshmishaji -
സ്വന്തമായി മോട്ടിവേഷൻ ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു.
നമ്മുടെ ഓരോ ജീവിതത്തിലും....
©sreelakshmishaji -
radhee 4d
Cuts
She was cut into pieces
Several times.
But she never died.
Like a rose stem,
New individuals
Emerged out from her.
After each birth,they
Delivered some write ups.
Now we can't see her.
Instead, we see either
Many in one or,
One in many.
They are similar
as well as dissimilar
Like varieties of roses
©radhee -
radhee 3d
These days, I have been noticing a profile which work here as a moral police.
It had only 5 posts,but all of them is the screen shot of some other profiles,which demand the readers to report that profile.
Mirakee don't support nudity,so we can report such posts.But that user command massive report for comments which he doesn't like. If he doesn't wish to see that user again,he could block. Instead of that, he commands other mirakeeans to report massively.
You can understand how I feel about immoral activities in this platform by reading "serenity oozing out". This post is other side of the coin.Let them express
This is 21st century and not
Victorian age.
Sex is not a crime.
Sexual feelings too.
Almost all renowned writers
Portrayed sexuality in their works
Very beautifully.
Like any other feelings,
Lust is also humane.
As we all are artists here,
It's not good to turn our face
Against erotica.
If you don't like it, block the user.
There maybe many,
Who like to read it .
I am not talking for people
Who use this as a flirting platform.
There are many people here
Posting plundered contents
With copyright claims.
Why don't you raise your
Voice against them?
There are many who insult
Women through their posts.
Nobody reacts against them
And such posts have drastic
Number of likes & comments.
We should react against
Sexual crimes not sexuality.
Artists should not turn against
Erotica, it's a part of us.
©radhee -
©_syam_
-
raziqu 2w
#malayalam #mallu
റത്തുബ് = മരണശേഷം ഖബറിന്റെ(കുഴിമാടം) തലക്കൽ കുഴിച്ചിടുന്ന ചെടി.
തസ്ബീഹ് = ദൈവ അപദാനങ്ങൾ
ജന്നതിലേക്കു = സ്വർഗത്തിലേക്ക്
ദുൻയവിയായ = ഭൗതികമായഖബറാളികൾ കഥ പറയുമോ..?
അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
പിന്നെ മിണ്ടാനും പറയാനും റത്തുബിന്റെ
പൊഴിയാത്ത തളിരുകൾ മാത്രം..
അവയോ
തസ്ബീഹ് കൊണ്ടു ജന്നതിലേക്കു വഴിവെട്ടുന്നു, ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു...
(നേർച്ചപ്പൂമ്പാറ്റ)
©റാസി -
sugu_ammus 1d
ആവശ്യമില്ലാത്തവ മാത്രം ചിന്തിച്ചു കൂട്ടുന്ന ഉന്മാദിനിയാണു ഞാൻ . നിങ്ങൾ കാണുന്നത് കാണുവാനാകാത്ത അന്ധത
നിറഞ്ഞ കണ്ണുകളാണെനിക്ക്. അതുകൊണ്ടുതന്നെ നിങ്ങളെന്റെ അക്ഷരങ്ങളുടെ ഭംഗി നോക്കരുത്. ആഴങ്ങളിലേക്കിറങ്ങുക. അവിടെ നിങ്ങൾക്കെന്റെ ഹൃദയം കാണാനാകും
സു@
. -
മിന്നാമിന്നി
അവൾക്ക് ഒരു മുഖം ഉണ്ടായിരുന്നു
പക്ഷേ ഇന്നത് വെളിച്ചം കാണാറില്ല.
©minna_minni -
മിന്നാമിന്നി
എവിടെയോ അസ്തിത്വം നഷ്ടമായ
അനാഥമായ ചിന്തകൾ പോലെ ഒരുവൾ
©minna_minni
