Grid View
List View
Reposts
 • ninchaare 59w

  നോവുചാലുതീണ്ടിയൊഴുകിയതും
  ജനലോരമൊരു നിഴൽപോൽ
  ജീർണ്ണിച്ചു ചേർന്നതും
  മരുപ്പച്ച തേടിയലഞ്ഞതും
  എല്ലാം മരീചികയായ് മറഞ്ഞതും
  നിങ്ങളറിഞ്ഞു കാണില്ല
  നുറുങ്ങുകളായ മനസ്സിൽ
  തുന്നിച്ചേർത്ത നുറുങ്ങുകവിതകളും നർമ്മങ്ങളും
  പകുത്തൊരു നാളസ്തമിക്കവോളം
  നിങ്ങൾ അന്ധരും ഞാൻ മൂകയുമായിരിക്കട്ടെ

  ©നിൻചാരെ

 • ninchaare 63w

  എൻറെയാകാശം നീയാണെന്നിരിക്കെ
  നിലാവൊളിയിൽ നീ നിറഞ്ഞു നിൽക്കെ
  എൻറെ പ്രാണൻറെ പാതിയിലേറെ
  നീ കവർന്നെടുത്തെന്നിരിക്കേ
  ഇനിയുമെത്ര നുണപ്പൊതികളിലാണ്
  ഞാൻ നിന്നെയൊളിച്ചു വെക്കുക

 • ninchaare 66w

  പൊഴിയുന്നു രാമഴയിൽ വിമൂകമായേതോ മൗനസ്വരങ്ങൾ
  വിരഹാർദ്രമൊരു രാഗം ഉതിരുന്നുവീ തന്ത്രിയിൽ
  നിനവതിലൊഴുകുന്നു നിൻ മൃദുലമാം പുഞ്ചിരി
  അറിയാതെയുരുകുന്നു ഒരു വേനൽ പൊഴിയുന്നു.
  അണയുകെന്നരികിലൊരു നേർത്ത തെന്നലായി നീ
  അലിയണമൊരു ഹിമകണമായ് നിറയണമൊരു ഹേമന്തമായ്.

 • ninchaare 70w

  മാഞ്ഞെന്ന് കരുതീടീലും
  ഈരടികൾകേൾക്കെയോടിയെത്തുന്നു ,
  ഉദയാസ്തമയങ്ങൾക്കിടയിൽ പൗർണ്ണമി
  പ്രഭ തീർത്തു നിൽക്കുന്നു,
  സ്മരണകളുടെ വേലിയേറ്റങ്ങൾ.  ©നിൻചാരെ

 • ninchaare 86w

  നമ്മളൊരു പകൽകിനാവ് മാത്രമായിരുന്നുവെന്നതെന്നെ മുറിപ്പെടുത്തുന്നു.
  നിനക്കായ് മിടിച്ച ഹൃദയം നീലിച്ചു തുടങ്ങിയിരിക്കുന്നു.
  എൻറെ സായന്തനങ്ങളെന്നിട്ടുമെന്തിനോ നിന്നിലേക്ക് ചേക്കേറുന്നു.
  എൻറെ നൊമ്പരവും നൽനിമിഷങ്ങളും
  നിന്നിൽ സംഗമിക്കുന്നു.

 • ninchaare 90w

  നമുക്കിടയിൽ ഇനിയെത്ര ഋതുക്കളുണ്ടെന്ന കണക്കെടുപ്പിലാണ് ഞാൻ.ശിശിരത്തിൽ നിന്റെ പുതപ്പാവാനും വാസന്തത്തിൽ നിനക്കായ് വിരിയാനും ശരത്കാലരാവിൽ നിന്നിലേക്ക് വീണു ശമിക്കാനും ഈ .മാത്ര മോഹിപ്പൂ സഖേ .

 • ninchaare 94w

  ചിലപ്പോഴൊക്കെയും മൗനത്തിന്
  കൂട്ടിരിക്കാനൊരാളെയാണാവശ്യം.
  നീണ്ട മൗനത്തിനൊടുവിൽ
  ഇടറിയ ശബ്ദത്തിൽ
  സംസാരിച്ചു തുടങ്ങുവോളം
  മുഷിയാതെ കേട്ടിരിക്കുന്ന ഒരേയൊരാൾ .
  നിങ്ങളയാളാവുക.

  ©നിൻചാരെ

 • ninchaare 95w

  Happy teachers day

  Read More

  .

 • ninchaare 96w

  ഓർമ്മച്ചെരാതിതിൻ ദീപ്തമാം പ്രഭയിൽ നഷ്ടസൗഗന്തികത്തിൻ മിഴിവു ഞാൻ കണ്ടു.ഒരു ഞൊടി കണ്ഠത്തിലുതിർന്നൊരു ഗദ്ഗദം മിഴിലൊരു ചെറുമഴയും പൊടിഞ്ഞു.
  നിനവിൻറെ കോണിലെ അവസാനകണികയിൽ നറുനിലാചിരിയുള്ള നിൻ മുഖം തെളിഞ്ഞു.
  നിമിനേരമറിയാതെ നിന്നെ തിരഞ്ഞു ഒരു രാവു കൂടെ പൊഴിഞ്ഞു.

 • ninchaare 98w

  എത്രയും പ്രിയപ്പെട്ടവന് ,

  എന്റെ ഇന്നലെകളിലും ഇന്നിലും
  ഞാൻ നിന്നെ തേടിക്കൊണ്ടേയിരിക്കുന്നു.
  പിന്നിട്ട വഴികളിലൊന്നിലും നീയില്ലാതിരുന്നതിന്
  ഇടയ്ക്ക് നിന്നെ പഴി പറയുന്നുണ്ട്.
  നീയെവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയില്ലെങ്കിലും
  സന്തോഷത്തോടെയിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
  നിന്റെ ബലവും ബലഹീനതയും ആരായിരിക്കുമെന്നറിയില്ല.
  ഒരു പക്ഷേ നീയിപ്പോൾ മറ്റൊരുവളുടെ മിഴികളിൽ നോക്കി
  നീയവളെയെത്രമാത്രം സ്നേഹിക്കുന്നുവെന്ന് വിവരിക്കയാവാം.
  ഓരോ ആൾക്കൂട്ടത്തിലും നിന്നെ ഞാൻ തേടുന്ന പോലെ ചിലപ്പോൾ നീയെന്നെയും തേടുന്നുണ്ടാവാം.
  നിന്റെ കണ്ണുകളുടെ നിറവും ഉയരവും വണ്ണവുമെല്ലാം പലപ്പോഴായി
  സങ്കൽപ്പിച്ചു നോക്കുകയേ വഴിയുള്ളു.
  തികച്ചും ആകസ്മികമായ് നാം കണ്ടുമുട്ടട്ടെ.
  അതെന്നു തന്നെ ആണെങ്കിലും നാം ചേരേണ്ടവരാണെന്ന്
  തിരിച്ചറിയുന്ന ആ നിമിഷം ... അതെനിക്കെന്നും വിലപ്പെട്ടതായിരിക്കും.
  നീണ്ട കാത്തിരിപ്പിനും അന്യേഷണങ്ങൾക്കുമൊടുവിൽ
  നാം നമ്മളെയറിയും.
  ഇക്കാലമത്രയും കാത്തുവെച്ച പ്രണയം നിന്നിലേക്ക്
  മഴയായ് പെയ്തു തുടങ്ങും .......

  © നിൻചാരെ